• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

വറ്റാത്ത ജലസ്രോതസ്സിന് ചാലിശ്ശേരി മാതൃക

cntv team by cntv team
May 31, 2025
in Local News
A A
വറ്റാത്ത ജലസ്രോതസ്സിന് ചാലിശ്ശേരി മാതൃക
0
SHARES
30
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശേരി ജി എച്ച് എസ് എസിൽ ജലസംരക്ഷണത്തിന് മഴക്കുഴി നിർമ്മിച്ച്എൻ.എസ്. എസ് വളണ്ടിയർമാരുടെ പ്രയത്‌നം വിജയം കാണുന്നു.

ചാലിശേരി ഗവ: ഹയർസെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ വേനൽ അവധിക്കാലത്ത് ജലസമൃദ്ധിക്കായി മഴക്കുഴികൾ നിർമ്മിച്ച് മാതൃകയായി.

പ്രിൻസിപ്പാൾ ഡോ. സജീന ഷുക്കൂറിൻ്റെ നേതൃത്വത്തിൽ എൻ. എസ്. എസ്. വളണ്ടിയർമാരാണ് ക്ലാസ്സ് മുറിയിലെ മികച്ച പഠനത്തിനോടൊപ്പം ഒരാഴ്ചയായി പരിസ്ഥിതി ബോധം വളർത്തുന്ന കൃഷി പാഠങ്ങളെ മുറുകെ പിടിച്ച് ജലസ്രോതസിനായി മണ്ണിൽ പണിയെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്യുന്ന മഴക്ക് മഴക്കുഴികൾ നിറഞ്ഞത് ഇവർക്ക് സന്തോഷം പകരുകയാണ്.

2021 ലാണ് എച്ച്.എസ്.എസ് വിഭാഗത്തിൽ വലിയ കിണർ കുഴിച്ചത്. കിണറിലെ വെള്ളം ജനുവരി മാസം തന്നെ വറ്റുക പതിവാണ്.

കിണറിലെ ജലാശയം നിലനിർത്താൻ കഴിഞ്ഞ വർഷമാണ് മണ്ണിനൊപ്പം എൻ എസ് എസ് എന്ന പദ്ധതിയുമായി പ്രിൻസിപ്പാളും കുട്ടികളും മുന്നോട്ട് വന്നത്.മഴ വെള്ളം ഭൂമിയിലേക്ക് താഴ്ന്ന് ഇറങ്ങുന്നതിനായി ക്യാമ്പസിൽ മഴക്കുഴികൾ ഉണ്ടാക്കി കുഴിയിൽ മരച്ചെടികളിലെ പാഴായി പോകുന്ന ഉണങ്ങിയ ഇലകൾ , ചകിരിയും നിറച്ച് മുകളിൽ മണ്ണ് പരത്തി ഇത് വഴി കാലവർഷത്ത് ലഭിക്കുന്ന മഴ വെള്ളം ഭൂമിയിലേക്ക് താഴ്ന്നിറങ്ങുവാൻ തുടങ്ങി. ഈ വർഷം ഫ്രെബുവരി, മാർച്ച് , മാസങ്ങളിൽ കിണറിൽ കുടിവെള്ളം സുലഭമായിരുന്നതായി പ്രിൻസിപ്പാൾ പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ കിണറിന് സമീപവും മറ്റുമായി കഴിഞ്ഞ ദിവസം നിലവിലുള്ള മഴക്കുഴികളുടെ ആഴം കൂട്ടി കരിയിലകളും , ചകിരിയും കുഴിയിൽ നിറച്ചു. കൂടാതെ സ്കൂൾ കെട്ടിടത്തിന് മുകളിലെ മഴ വെള്ളവും കിണറിലേക്ക് റീചാർജ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത് വഴി കാലവർഷത്ത് ലഭിക്കുന്ന വെള്ളം ഭൂമിയിലേക്ക് താഴ്ന്നിറങ്ങുന്നതോടെ അടുത്ത വർഷം സമൃദ്ധിയായി കുടിവെള്ളം കിട്ടുമെന്നാണ് പ്രതീക്ഷ.

കിണറിലെ ജലാശയം നിലനിർത്താൻ വിദ്യാർത്ഥികൾ ഒരുക്കിയ പദ്ധതി സംസ്ഥാനതലത്തിൽ തന്നെ ഏറെ ശ്രദ്ധയാകർഷിക്കുകയാണ്. കുടിവെള്ളത്തിന് ക്ഷാമം അനുഭവിക്കുന്നവർക്ക് ചാലിശേരി മോഡൽ മാതൃകയാണ്.
പൂർവ്വ വിദ്യാർത്ഥികളായ സതീഷ്, ഷിബുകുമാർ, എൻ.എസ്. എസ് അംഗങ്ങളായ അഖിനേഷ് , ഹൃതിക് , ഗായത്രി, ദിവ്യ, ലിയ, പ്രിയ, സനാദ് ,ജീവ , അക്ഷയ് , അർജുൻ, അഭയ് , അഫ്സൽ , സച്ചിൻ ശ്രീഹരി എന്നിവരാണ് മഴകുഴി നിർമ്മാണത്തിന് കഠിന പ്രയ്തനം നടത്തിയത്.

സംസ്ഥാനത്ത് ഹയർസെക്കണ്ടറി തലത്തിൽ മികച്ച ഹരിത ക്യാമ്പസായ ഇവിടെ ഫലവൃക്ഷങ്ങൾ , ഔഷധസസ്യങ്ങൾ, പൂക്കൾ , ആമ്പൽക്കുളം എന്നിവയോടെയുള്ള ഉദ്യാനവും മനോഹര കാഴ്ചയാണ്.

വിദ്യാർത്ഥികൾക്ക് ഭക്ഷിക്കാൻ പേരക്ക , റംബൂട്ടാൻ , ചാമ്പക്ക , നെല്ലി , മാതളം , ബദാം , അനാർ , സപ്പോട്ട , ഗൂവിക , പൂച്ചപഴം ,മിറാക്കിൾ ഫ്രൂട്ട് , ബുഷ് ഓറഞ്ച് തുടങ്ങിയ ഫലവൃക്ഷങ്ങൾ, മാവ്, പ്ലാവ്, ഔഷധ സസ്യങ്ങൾ എന്നിവയും ഹരിതാഭമായ ക്യാമ്പസിന് നിറം പകരാൻ വിവിധതരം പൂ ചെടികളും വിദ്യാർത്ഥികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

കൃഷിക്കൊപ്പം പഠനത്തിലും സ്കൂൾ മുന്നിലാണ് .പ്ലസ്ടു പരീക്ഷയിൽ തൃത്താല ഉപജില്ലയിൽ എല്ലാ വിഷയത്തിലും ഏറ്റവും കൂടുതൽ ഫുൾ എപ്ലസ് നേടിയ സ്കൂൾ, ഹയർസെക്കണ്ടറി വിഭാഗം ആരംഭകാലം മുതൽ പതിനഞ്ച് വർഷം തുടർച്ചയായി 90 ശതമാനം വിജയം നേടുന്നതും എസ്.എസ്.എൽ.സി ക്ക് 99.77 ശതമാനം വിജയവും നാടിന് അഭിമാനമായി സംസ്ഥാനതലത്തിൽ സർക്കാർ സ്കൂളുകളിൽ 75 ആം സ്ഥാനവും കൈവരിച്ചിട്ടുണ്ട്.

Related Posts

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു
Local News

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു

August 25, 2026
222
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു
Local News

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു

August 25, 2026
279
ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി
Local News

ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി

August 25, 2026
103
ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
Local News

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
229
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്
Local News

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
296
ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ
Local News

ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

August 24, 2026
54
Next Post
‘സ്കൂള്‍ തുറക്കല്‍ തിങ്കളാഴ്ച തന്നെ, ശക്തമായ മഴ തുടർന്നാൽ സ്കൂൾ തുറക്കുന്നത് മാറ്റുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും’; മന്ത്രി വി ശിവൻ കുട്ടി

'സ്കൂള്‍ തുറക്കല്‍ തിങ്കളാഴ്ച തന്നെ, ശക്തമായ മഴ തുടർന്നാൽ സ്കൂൾ തുറക്കുന്നത് മാറ്റുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും'; മന്ത്രി വി ശിവൻ കുട്ടി

Recent News

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
294
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
44
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

August 27, 2026
81
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

August 27, 2026
168
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025