• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നിലമ്പൂരില്‍ സ്വതന്ത്രനെ പരീക്ഷിക്കാന്‍ എല്‍ഡിഎഫ്; ഡോ. ഷിനാസ് ബാബു പരിഗണനയിൽ

cntv team by cntv team
May 29, 2025
in UPDATES
A A
നിലമ്പൂരില്‍ സ്വതന്ത്രനെ പരീക്ഷിക്കാന്‍ എല്‍ഡിഎഫ്; ഡോ. ഷിനാസ് ബാബു പരിഗണനയിൽ
0
SHARES
134
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനെ മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് നീക്കം. നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു പരിഗണനയിലെന്ന് വിവരം. ഷിനാസുമായി എല്‍ഡിഎഫ് ജില്ലാ നേതൃത്വം സംസാരിച്ചു. മത്സരിക്കുന്നതില്‍ ഷിനാസിന് എതിര്‍പ്പില്ലെന്നാണ് വിവരം. ജനകീയത കണക്കിലെടുത്താണ് ഷിനാസിനെ മത്സരിപ്പിക്കാനുള്ള സിപിഐഎം നീക്കം. ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമാണ് ഷിനാസ്.

അതേസമയം എൽഡിഎഫ് സ്ഥാനാർഥി നാളെയെന്നും, പാർട്ടി ചിഹ്നം ഉണ്ടാകുമോ എന്ന് പ്രഖ്യാപനം വരുമ്പോൾ അറിയാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. നാളെ രാവിലെ 10 മണിയോടെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്. ഈ യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അന്തിമ ധാരണയാകുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കുന്നു. ഉച്ചയ്ക്ക് ശേഷം 3.30ന് എല്‍ഡിഎഫ് നേതൃയോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷമായിരിക്കും സിപിഐഎം സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൌക്കത്തിനെതിരെ ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തുവന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തോറ്റത് ആര്യാടൻ ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടെന്ന് ദേശാഭിമാനിയിലെ ലേഖനത്തിൽ എം വി ഗോവിന്ദൻ ആരോപിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ ആരോപണങ്ങൾക്ക് നേതൃത്വം മറുപടി പറയുമെന്നാണ് ആര്യാടൻ ഷൗക്കത്തിന്റെ മറുപടി.

പിവി അൻവർ എൽഡിഎഫിനെ പിന്നിൽ നിന്ന് കുത്തിയെന്നും എംവി ഗോവിന്ദൻ ദേശാഭിമാനി ലേഖനത്തിൽ പറയുന്നു. അൻവർ യുഡിഎഫുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ്‌ ഉപതിരഞ്ഞെടുപ്പെന്നും ലേഖനത്തിൽ പറയുന്നു.രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂർ വിധിയെഴുതും. എൽഡിഎഫ് പിന്തുണയിൽ ജയിച്ച പി വി അൻവർ യുഡിഎഫുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ്‌ ഈ തെരഞ്ഞെടുപ്പ്. കേരളത്തിന് പരിചിതമല്ലാത്ത ആയാ റാം ഗയാറാം രാഷ്ട്രീയത്തെ യുഡിഎഫ് അതിരറ്റ് പ്രോത്സാഹിപ്പിക്കുന്നുവെന്നും ലേഖനത്തിൽ വിമർശിക്കുന്നു.

നിലമ്പൂർ വലതുപക്ഷത്തിന്റെ രാവണൻ കോട്ടയല്ല. നിലമ്പൂരിൽ ഇപ്പോൾ 1980ലെ സമാന രാഷ്ട്രീയ സാഹചര്യമാണ്. എൽഡിഎഫിന്റെ ഭരണ മികവ് നേട്ടമാകും. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം ഉറപ്പിക്കുന്ന തെരഞ്ഞെടുപ്പാവുമിത്. അൻവർ ഇല്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫിന് ധൈര്യമില്ല. പി കെ കുഞ്ഞാലിക്കുട്ടിയെ ഇറക്കി അൻവറിനെ കൂടെ നിർത്താൻ യുഡിഎഫിൽ തിരക്കിട്ട ശ്രമങ്ങൾ നടക്കുകയാണ്. രണ്ടുദിവസത്തിനകം എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.
ജൂൺ ഒന്നിന് മുഖ്യമന്ത്രി നിലമ്പൂരിലെത്തുമെന്നും ലേഖനത്തിൽ പറയുന്നു.

Related Posts

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
26
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്
UPDATES

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
55
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി
UPDATES

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
35
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു
UPDATES

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
18
മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം
UPDATES

മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

October 6, 2026
14
പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ
UPDATES

പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ

October 5, 2026
36
Next Post
കപ്പൽ അപകടം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; ‘മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 1000 രൂപയും റേഷനും സഹായം

കപ്പൽ അപകടം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; 'മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 1000 രൂപയും റേഷനും സഹായം

Recent News

ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

October 6, 2026
51
വേൾഡ് ടീച്ചേഴ്‌സ് ഡേ: ഇർശാദ് ഇംഗ്ലീഷ് സ്‌കൂളിൽ അവാർഡ് ജേതാവ് സി.വി. ഹസീനയെ ആദരിച്ചു

വേൾഡ് ടീച്ചേഴ്‌സ് ഡേ: ഇർശാദ് ഇംഗ്ലീഷ് സ്‌കൂളിൽ അവാർഡ് ജേതാവ് സി.വി. ഹസീനയെ ആദരിച്ചു

October 6, 2026
80
കളമശേരി ബലാത്സംഗം: ഭാര്യ നേരിട്ടത് ക്രൂര പീഡനം, എന്നെ പോലും തിരിച്ചറിയുന്നില്ല; ഭർത്താവ്

കളമശേരി ബലാത്സംഗം: ഭാര്യ നേരിട്ടത് ക്രൂര പീഡനം, എന്നെ പോലും തിരിച്ചറിയുന്നില്ല; ഭർത്താവ്

October 6, 2026
282
സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

October 6, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025