• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കപ്പൽ അപകടം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; ‘മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 1000 രൂപയും റേഷനും സഹായം

cntv team by cntv team
May 29, 2025
in UPDATES
A A
കപ്പൽ അപകടം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; ‘മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 1000 രൂപയും റേഷനും സഹായം
0
SHARES
164
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടം വലിയ ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടേറിയേറ്റിലെ മീഡിയ റൂമിലാണ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ കാണുന്നത്. കപ്പൽ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി കപ്പലിൻ്റെ സ്ഥാനം കണ്ടെത്താൻ സോണാർ സർവെ നടത്തുമെന്ന് അറിയിച്ചു. കപ്പലിൽ നിന്ന് ഇന്ധനം പുറത്തെടുക്കും വരെ മത്സ്യത്തൊഴിലാളികൾ ഈ ഭാഗത്ത് മത്സ്യബന്ധനം നടത്തരുതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ആകെ 643 കണ്ടെയ്നറുകൾ 73 എണ്ണം ശൂന്യമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 13 എണ്ണത്തിൽ കാൽസ്യം കാർബൈഡും ഒരെണ്ണം റബ്ബർ കോമ്പൗണ്ട് അടങ്ങിയതുമായിരുന്നു. തുണിയും പ്ലാസ്റ്റിക്കും അടക്കം കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നു. 100 കണ്ടെയ്നറുകൾ കടലിൽ വീണെന്നാണ് കരുതുന്നത്. 54 കണ്ടെയ്നറുകൾ അലപ്പുഴ കൊല്ലം തിരുവനന്തപുരം തീരത്ത് അടിഞ്ഞു. നർഡിൽസ് എന്ന പ്ലാസ്റ്റിക് തരികൾ തിരുവനന്തപുരത്ത് അടിഞ്ഞിട്ടുണ്ട്. പരിസ്ഥിതി, തൊഴിൽ, ടൂറിസം നഷ്ടങ്ങൾ കണക്കാക്കാനും കപ്പൽ മാറ്റാനും എംഎസ് സി കമ്പനിയുമായി സർക്കാർ ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ പ്രയാസങ്ങൾ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബാധിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മത്സ്യത്തൊഴിലാളികൾക്ക് താത്കാലിക ആശ്വാസം നൽകും. ഓരോ കുടുംബത്തിനും ആയിരം രൂപയും ആറ് കിലോ അരിയും സൗജന്യ റേഷനും നൽകും. അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങുമായി വന്നു, അദ്ദേഹവുമായി ചർച്ച നടത്തി.

അപകടം നടന്ന സ്ഥലത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ ഒഴിവാക്കി വേണം മത്സ്യബന്ധനം നടത്താൻ. സോണാർ സർവേ മേഖലയിൽ ഇന്ന് തന്നെ നടക്കും. കടലിൽ കപ്പലിൻ്റെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തി, നിശ്ചിത ദൂരപരിധിക്ക് പുറത്തേക്ക് മത്സ്യബന്ധനത്തിന് തുറന്നുകൊടുക്കും. ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിൽ ആരും കുടുങ്ങി പോകരുത്. ദുരന്ത നിവാരണ അതോറിറ്റി നിദ്ദേശം എല്ലാവരും പാലിക്കണം. കടലിൽ ഒഴുകുകയോ വലയിൽ കുടുങ്ങുകയോ ചെയ്യുന്ന സാധനങ്ങൾ മത്സ്യതൊഴിലാളികൾ തൊടരുത്, ബോട്ടിൽ കയറ്റരുത്. മത്സ്യം ഉപയോഗിക്കാനാവുമോ എന്നതിൽ പരിശോധന നടക്കുന്നുണ്ട്. കാൽസ്യം കാർബൈഡ് കണ്ടെയ്നറുകൾ കടലിൽ താഴ്‌ന്നെന്നാണ് കരുതുന്നത്. നഷ്ടപരിഹാരത്തിന് കേരളത്തിന് ക്ലെയിമുണ്ടെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു. കപ്പലിലെ ഇന്ധനം ജൂൺ 3 ന് പുറത്തെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Posts

സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല; പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില ഉയർന്നേക്കും
UPDATES

സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല; പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില ഉയർന്നേക്കും

April 27, 2026
34
സ്നേഹം വിതരണം ചെയ്യുന്നവരാകട്ടെ അധ്യാപകർ:പി.സുരേന്ദ്രൻ
UPDATES

സ്നേഹം വിതരണം ചെയ്യുന്നവരാകട്ടെ അധ്യാപകർ:പി.സുരേന്ദ്രൻ

April 27, 2026
47
ആലങ്കോട് ഹെൽത്ത് സെൻററിൽ ഡയാലിസിസ് സെൻറർ ആരംഭിക്കണം
UPDATES

ആലങ്കോട് ഹെൽത്ത് സെൻററിൽ ഡയാലിസിസ് സെൻറർ ആരംഭിക്കണം

April 27, 2026
169
സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ ആഭിമുഖ്യത്തിൽ വാദ്യകലാ ക്യാമ്പും, അക്ഷരശ്ലോക സദസ്സും നാടകവും അരങ്ങേറി
UPDATES

സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ ആഭിമുഖ്യത്തിൽ വാദ്യകലാ ക്യാമ്പും, അക്ഷരശ്ലോക സദസ്സും നാടകവും അരങ്ങേറി

April 27, 2026
35
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: കാണാതായ 4 പേരും മരിച്ചതായി സൂചന, ഡിഎൻഎ പരിശോധന ഫലം ഉടൻ പുറത്തുവിട്ടേക്കും
UPDATES

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: കാണാതായ 4 പേരും മരിച്ചതായി സൂചന, ഡിഎൻഎ പരിശോധന ഫലം ഉടൻ പുറത്തുവിട്ടേക്കും

April 27, 2026
109
നാട് ചുട്ടുപൊള്ളുമ്പോൾ വൈദ്യുതി മുടങ്ങരുതെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം
UPDATES

നാട് ചുട്ടുപൊള്ളുമ്പോൾ വൈദ്യുതി മുടങ്ങരുതെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം

April 27, 2026
38
Next Post
നിലമ്പൂരിൽ അൻവർ മത്സരിക്കാൻ സാധ്യത; പാർട്ടി യോഗത്തിൽ ധാരണയായി; ‘യുഡിഎഫുമായി ഇനി രഹസ്യ ചർച്ചക്കില്ല’

നിലമ്പൂരിൽ അൻവർ മത്സരിക്കാൻ സാധ്യത; പാർട്ടി യോഗത്തിൽ ധാരണയായി; 'യുഡിഎഫുമായി ഇനി രഹസ്യ ചർച്ചക്കില്ല'

Recent News

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

April 27, 2026
189
‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ്  ബോസ്  താരം ഷിയാസ്  കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി

‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ്  ബോസ്  താരം ഷിയാസ്  കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി

April 27, 2026
205
തൃശൂർ പൂരത്തിന് പരിസമാപ്‌തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്

തൃശൂർ പൂരത്തിന് പരിസമാപ്‌തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്

April 27, 2026
44
സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

April 27, 2026
124
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025