• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വിഴിഞ്ഞം തുറമുഖം മറയാക്കി 300കോടിയുടെ തട്ടിപ്പ്; വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ

cntv team by cntv team
June 18, 2026
in Kerala
A A
വിഴിഞ്ഞം തുറമുഖം മറയാക്കി 300കോടിയുടെ തട്ടിപ്പ്; വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ
0
SHARES
374
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പേരിൽ 300 കോടി രൂപയുടെ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ പേരിൽ വ്യാജരേഖകൾ ചമച്ച് പണം തട്ടിയ സംഭവത്തിൽ മലപ്പുറം സ്വദേശി സൽമാനുൽ ഫാരിസിനെ പ്രതിയാക്കി തമ്പാനൂർ പോലീസ് കേസെടുത്തു. വിഴിഞ്ഞം തുറമുഖത്തിന് അനുബന്ധമായി 300 കോടി രൂപയുടെ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് പദ്ധതി നടക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് സംഘം പ്രവർത്തിച്ചിരുന്നത്.

ഇത് സർക്കാർ നേരിട്ട് നടത്തുന്ന ഔദ്യോഗിക പദ്ധതിയാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ അതിവിദഗ്ധമായി നിർമ്മിച്ച വ്യാജരേഖകളാണ് പ്രതികൾ നിക്ഷേപകരെ കാണിച്ചിരുന്നത്. സർക്കാർ പദ്ധതിയിലേക്ക് പണം നിക്ഷേപിച്ചാൽ വലിയ ലാഭം ലഭിക്കുമെന്ന് പ്രചരിപ്പിച്ച് ധനികരായ നിക്ഷേപകരിൽ നിന്ന് വൻ തുക സമാഹരിക്കാനായിരുന്നു ഈ സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

കൊച്ചി സ്വദേശിനിയായ പരാതിക്കാരിയിൽ നിന്ന് സൽമാനുൽ ഫാരിസ് 20 ലക്ഷം രൂപ തട്ടിയെടുത്തതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പിന് ഉപയോഗിച്ച വ്യാജരേഖകൾ തമ്പാനൂർ പോലീസിന് ലഭിച്ചു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ പ്രതി ഒളിവിലാണെന്നും ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്ത ശേഷം മാത്രമേ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങളും ഇതിനകം എത്ര പേർ ഇരകളായെന്നും വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

തട്ടിപ്പിന് പിന്നിൽ സൽമാനുൽ ഫാരിസ് മാത്രമല്ലെന്നും വലിയൊരു സംഘം ഗൂഢാലോചനയിൽ പങ്കാളികളായിട്ടുണ്ടെന്നും അന്വേഷണ സംഘം സംശയിക്കുന്നു. സർക്കാരിന്റേതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വ്യാജരേഖകൾ ചമയ്ക്കണമെങ്കിൽ ഇതിനു പിന്നിൽ വലിയ ശക്തികളുടെ പിന്തുണയുണ്ടാകാൻ സാധ്യതയുണ്ട്.

വികസന പദ്ധതികളുടെ പേരിൽ ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട നിക്ഷേപ വാഗ്ദാനങ്ങൾ ലഭിക്കുകയാണെങ്കിൽ അത് ഔദ്യോഗികമാണെന്ന് ഉറപ്പുവരുത്താതെ പണം നൽകരുതെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. ഈ രീതിയിൽ വിഴിഞ്ഞത്തിന്റെ പേരിൽ ആരെങ്കിലും പണം നൽകിയിട്ടുണ്ടെങ്കിൽ ഉടൻ തന്നെ തമ്പാനൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സിറ്റി പോലീസ് അറിയിച്ചു.

Related Posts

പിന്തുണച്ച് സ്വതന്ത്രൻ, കൗൺസിലർ സുഗതന് ആറുമാസം അവധി; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധം
Kerala

പിന്തുണച്ച് സ്വതന്ത്രൻ, കൗൺസിലർ സുഗതന് ആറുമാസം അവധി; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധം

July 31, 2026
128
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

July 31, 2026
79
തീപിടിച്ചയുടൻ ഓടി കുളത്തിൽ ചാടി; വെമ്പായത്തെ ബാർ ആക്രമണത്തിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു
Kerala

തീപിടിച്ചയുടൻ ഓടി കുളത്തിൽ ചാടി; വെമ്പായത്തെ ബാർ ആക്രമണത്തിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു

July 31, 2026
184
സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു
Kerala

സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു

July 31, 2026
119
പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു
Kerala

പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു

July 31, 2026
172
മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു
Kerala

മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു

July 31, 2026
44
Next Post
വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത കണ്ടക്‌ടർക്കെതിരെ നടപടി; ലൈസൻസ് സസ്‌പൻഡ് ചെയ്‌തു

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത കണ്ടക്‌ടർക്കെതിരെ നടപടി; ലൈസൻസ് സസ്‌പൻഡ് ചെയ്‌തു

Recent News

അറബി ഭാഷാ മികവിന്റെ മഹാമേള: അലിഫ് സംസ്ഥാന ടാലൻറ് ടെസ്റ്റ് ശ്രദ്ധേയമായി

അറബി ഭാഷാ മികവിന്റെ മഹാമേള: അലിഫ് സംസ്ഥാന ടാലൻറ് ടെസ്റ്റ് ശ്രദ്ധേയമായി

August 2, 2026
34
മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

August 2, 2026
58
ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടില്ല, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി എ പി അനില്‍കുമാര്‍

ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടില്ല, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി എ പി അനില്‍കുമാര്‍

August 2, 2026
55
മഴക്കെടുതി: ‘സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടായ കുറ്റകരമായ അനാസ്ഥ;മുന്നറിയിപ്പ് നൽകുന്നതിൽ പാളിച്ച പറ്റി’; എം.വി.ഗോവിന്ദൻ

മഴക്കെടുതി: ‘സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടായ കുറ്റകരമായ അനാസ്ഥ;മുന്നറിയിപ്പ് നൽകുന്നതിൽ പാളിച്ച പറ്റി’; എം.വി.ഗോവിന്ദൻ

August 2, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025