• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടില്ല, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി എ പി അനില്‍കുമാര്‍

ckmnews by ckmnews
August 2, 2026
in UPDATES
A A
ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടില്ല, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി എ പി അനില്‍കുമാര്‍
0
SHARES
27
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് കനത്തമഴയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മണിക്കൂറുകളില്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍. രാത്രിയുടനീളം ഉദ്യോഗസ്ഥരും സര്‍ക്കാരും സ്ഥിതിഗതികള്‍ വിലയിരുത്തി വരികയായിരുന്നുവെന്നും ഇപ്പോഴും മഴയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മഴ ശമിച്ചിട്ടില്ലെങ്കിലും പൊതുവില്‍ ആശ്വാസമാണ് ഉള്ളതെന്നും പ്രയാസങ്ങളില്ലാത്ത രാത്രിയാണ് കടന്നുപോയതെന്നും വെള്ളം ഇറങ്ങിത്തുടങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.

അണക്കെട്ടുകളുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് ട്വന്റിഫോറിലൂടെ മന്ത്രി വിശദീകരിച്ചു. സാധാരണ ഇതേ സമയത്ത് ലഭിക്കുന്ന ജലനിരപ്പിനും ഒരുപാട് താഴെ മാത്രമാണ് ഇത്തവണ ജലം ലഭിച്ചതെന്നായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെയുണ്ടായ ആശങ്ക. ഇപ്പോള്‍ ആശങ്കപ്പെടേണ്ടുന്ന തരത്തില്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടില്ല. അത്തരം ആശങ്കകളുടെ ആവശ്യമില്ല. അണക്കെട്ടുകളിലെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്നൊരുക്കങ്ങളുടെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയെന്നും കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരെ ക്യാമ്പിലാക്കിയെന്നും മന്ത്രി പറഞ്ഞു. കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയാലും ക്യാമ്പുകളിലേക്ക് മാറാന്‍ ഇപ്പോഴും കുറച്ച് പേര്‍ വിമുഖത കാണിക്കുന്നുണ്ട്. അപകടമെന്ന് കണ്ടാല്‍ ഇവരെ മാറ്റാന്‍ ഫോഴ്‌സുപയോഗിക്കാന്‍ വരെ നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിര്‍ദേശമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Posts

അറബി ഭാഷാ മികവിന്റെ മഹാമേള: അലിഫ് സംസ്ഥാന ടാലൻറ് ടെസ്റ്റ് ശ്രദ്ധേയമായി
UPDATES

അറബി ഭാഷാ മികവിന്റെ മഹാമേള: അലിഫ് സംസ്ഥാന ടാലൻറ് ടെസ്റ്റ് ശ്രദ്ധേയമായി

August 2, 2026
18
മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

23
മഴക്കെടുതി: ‘സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടായ കുറ്റകരമായ അനാസ്ഥ;മുന്നറിയിപ്പ് നൽകുന്നതിൽ പാളിച്ച പറ്റി’; എം.വി.ഗോവിന്ദൻ

11
പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു

109
സംസ്ഥാനത്തെ ദുരിതത്തിൽ മുക്കി അതിതീവ്രമഴ’സംസ്ഥാനത്തെ മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു.

37
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

138
Next Post
മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

Recent News

അറബി ഭാഷാ മികവിന്റെ മഹാമേള: അലിഫ് സംസ്ഥാന ടാലൻറ് ടെസ്റ്റ് ശ്രദ്ധേയമായി

അറബി ഭാഷാ മികവിന്റെ മഹാമേള: അലിഫ് സംസ്ഥാന ടാലൻറ് ടെസ്റ്റ് ശ്രദ്ധേയമായി

August 2, 2026
18
മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

August 2, 2026
23
ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടില്ല, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി എ പി അനില്‍കുമാര്‍

ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടില്ല, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി എ പി അനില്‍കുമാര്‍

August 2, 2026
27
മഴക്കെടുതി: ‘സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടായ കുറ്റകരമായ അനാസ്ഥ;മുന്നറിയിപ്പ് നൽകുന്നതിൽ പാളിച്ച പറ്റി’; എം.വി.ഗോവിന്ദൻ

മഴക്കെടുതി: ‘സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടായ കുറ്റകരമായ അനാസ്ഥ;മുന്നറിയിപ്പ് നൽകുന്നതിൽ പാളിച്ച പറ്റി’; എം.വി.ഗോവിന്ദൻ

August 2, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025