ചങ്ങരംകുളം:പന്താവൂരില്‍ വയോധികയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പന്താവൂരില്‍ താമസിച്ചിരുന്ന 84 വയസുള്ള കദീജ യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഞായറാഴ്ച കാലത്ത് 8 മണിയോടെ പന്താവൂരിൽ ഉള്ള വീട്ടിലെ ബെഡ്റൂമിലെ ജനാലയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഭർത്താവ് മരിച്ച ഖദീജ മകനോടൊപ്പമാണ് താമസം. ശാരീരിക അസുഖങ്ങൾ ഉള്ളയാളാണ് ഖദീജയെന്ന് ബന്ധുക്കള്‍ പറഞ്ഞു.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും











