ചങ്ങരംകുളം:ജൂനിയർ ചാമ്പർ ഇൻറർനാഷണൽ (ജെസിഐ)ചങ്ങരംകുളം ചാപ്റ്ററിന്റെ നേതൃത്വത്തിൽ പ്ളസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ആദരം”സമുന്നതി 2025″മെയ് 26 തിങ്കൾ ഉച്ചയ്ക്ക് ഒരു മണി മുതൽ എടപ്പാൾ ദാറുൽ ഹിദായ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് സംഘാടകർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മലപ്പുറം ജില്ലാ പഞ്ചായത്ത് എടപ്പാൾ ഡിവിഷന്റെ സഹകരണത്തോടെ നടത്തുന്ന പ്രോഗ്രാമിൽ 3 എ പ്ലസുകൾക്ക് മുകളിൽ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ആദരിക്കും.മലപ്പുറം ജില്ലാ പഞ്ചായത്ത് എടപ്പാൾ ഡിവിഷൻ മെമ്പർ അഡ്വക്കറ്റ് പി പി മോഹൻദാസ് ഉദ്ഘാടനം ചെയ്യും.പ്രമുഖ കരിയർ ഗൈഡൻസ് വിദഗ്ധരായ യഹ്‌യ പി ആമയം, സുജിത് സുരേഷ് എന്നിവർ കരിയർ ഗൈഡൻസ് ക്ലാസുകൾക്ക് നേതൃത്വം നൽകും.മുഴുവൻ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികൾക്ക് വിവിധ കോഴ്സുകൾക്കായുള്ള 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പിന്റെ പ്രഖ്യാപനവും ചടങ്ങിൽ വച്ച് നടക്കും. സയൻസ്,കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങൾക്ക് പ്രത്യേക കൗൺസിലിങ്ങിനുള്ള സൗകര്യവും ഉണ്ടായിരിക്കും.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9526204919 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു.ജെസിഐ ചങ്ങരംകുളം പ്രസിഡൻറ് ഇലക്ട് ഷഹീൻ ഹംസ, സ്പോൺസറിങ്ങ് എൽ ഓ ചാർട്ടർ പ്രസിഡണ്ട് ഖലീൽ റഹ്മാൻ,മെമ്പർമാരായ ജസ്‌ന, പൂജ, നജിമ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.