ജൂണിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മൻ ഗില്ലാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ടീം നായകൻ. റിഷഭ് പന്ത് വൈസ് ക്യാപ്റ്റനാകും. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടത്തിന് പിന്നാലെ കരുൺ നായർ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി. 18 അംഗ ടീമിനെയാണ് ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയ്ക്കായി അയക്കുന്നത്.ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം ഷാർദുൽ താക്കൂറിനും ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവിന് വഴിതെളിച്ചു. പേസർ അർഷ്ദീപ് സിങ് ആദ്യമായി ടെസ്റ്റ് ടീമിൽ ഇടംപിടിച്ചു. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി നടത്തുന്ന തകർപ്പൻ പ്രകടനം സായി സുദർശനും ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ സഹായമായി.ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.