ചങ്ങരംകുളം:അതിഥിയിൽ നടന്ന കൊക്കൂൺസ് സമ്മർ ക്യാമ്പ് സമാപിച്ചു.എം.എൽ.എ പി. നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ശ്രീ. പി. പി. ഖാലിദ് അധ്യക്ഷനായി.ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. തുടർന്ന്, കുട്ടികളുടെ ഫാഷൻ ഷോയും നടന്നു.