• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മുതിർന്ന മാധ്യമപ്രവർത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍‌ ചുവട് മാറുന്നു’റിപ്പോർട്ടർ ടിവിയില്‍ നിന്നും രാജിവെച്ച് ഏഷ്യാനെറ്റ് ന്യൂസിലേക്ക്.

cntv team by cntv team
May 23, 2025
in UPDATES
A A
മുതിർന്ന മാധ്യമപ്രവർത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍‌ ചുവട് മാറുന്നു’റിപ്പോർട്ടർ ടിവിയില്‍ നിന്നും രാജിവെച്ച് ഏഷ്യാനെറ്റ് ന്യൂസിലേക്ക്.
0
SHARES
202
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുതിർന്ന മാധ്യമപ്രവർത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍‌ ചുവട് മാറുന്നു’റിപ്പോർട്ടർ ടിവിയില്‍ നിന്നും രാജിവെച്ച് ഏഷ്യാനെറ്റ് ന്യൂസിലേക്ക്. റിപ്പോർട്ടർ ടിവിയില്‍ ഡിജിറ്റല്‍ ഹെഡ് പദവിയിലിരിക്കേയാണ് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിലേക്ക് ചുവടുമാറുന്നത്. ഏഷ്യാനെറ്റ് ന്യൂസില്‍ സീനിയർ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് പദവിയിലേക്കായിരിക്കും അദ്ദേഹം നിയമിക്കപ്പെടുകയെന്നാണ് റിപ്പോർട്ട്.

1969 ല്‍ ആലപ്പുഴയില്‍ ജനിച്ച ഉണ്ണി ബാലകൃഷ്ണന്‍ 1994-ൽ കലാകൗമുദി ആഴ്ചപ്പതിപ്പിൽ സബ് എഡിറ്ററായിട്ടാണ് പത്രപ്രവർത്തക ലോകത്തേക്ക് കടന്ന് വരുന്നത്. പിന്നീട് രണ്ട് വർഷങ്ങള്‍ക്ക് ശേഷം 1996-ൽ ഏഷ്യാനെറ്റ് ന്യൂസിൽ സബ് എഡിറ്ററായി ചേർന്ന് ദൃശ്യമാധ്യമ രംഗത്തെ തന്റെ കരിയർ ആരംഭിച്ചു. 2011 വരെ ഏഷ്യാനെറ്റ് ന്യൂസിൽ വിവിധ ഉന്നത തസ്തികകളിൽ സേവനമനുഷ്ഠിച്ചു. 1998 മുതൽ 2011 വരെ പന്ത്രണ്ടു വർഷം ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.

ഡല്‍ഹിയില്‍ ഏഷ്യാനെറ്റിന്റെ ബ്യൂറോ ചീഫ്, റീജിയണൽ എഡിറ്റർ തുടങ്ങിയ സുപ്രധാന തസ്തികകളിൽ അദ്ദേഹം പ്രവർത്തിച്ചു. വാജ്‌പേയി സർക്കാറിന്റെയും ഒന്നാം യുപിഎ സർക്കാറിന്റെയും ഭരണകാലത്ത് രാജ്യതലസ്ഥാനത്ത് നിന്നും അദ്ദേഹം ചെയ്ത റിപ്പോർട്ടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. കാർഗിൽ യുദ്ധം, കാണ്ഡഹാർ വിമാന ഹൈജാക്ക്, ദില്ലി ബോംബ് സ്ഫോടനങ്ങൾ, മുംബൈ ഭീകരാക്രമണം, പൊതുതെരഞ്ഞെടുപ്പ് തുടങ്ങിയ നിർണായക സംഭവങ്ങൾ അദ്ദേഹം ദില്ലിയിൽനിന്ന് റിപ്പോർട്ട് ചെയ്തു.

2002-ൽ പ്രധാനമന്ത്രി വാജ്‌പേയിക്കൊപ്പം ഇസ്ലാമാബാദ് സന്ദർശിച്ച മാധ്യമസംഘത്തിലും 2005-ൽ പ്രധാനമന്ത്രി മൻമോഹൻ സിംഗിനൊപ്പം അമേരിക്ക സന്ദർശിച്ച സംഘത്തിലും അംഗമായിരുന്നു. ഐക്യരാഷ്ട്രസഭാ സമ്മേളനം, ഇന്ത്യ-ഫ്രാൻസ് ഉച്ചകോടി തുടങ്ങിയ അന്താരാഷ്ട്ര പരിപാടികളും അദ്ദേഹം റിപ്പോർട്ട് ചെയ്തു.

2012-ൽ മാതൃഭൂമിയിൽ ചേർന്ന അദ്ദേഹം ന്യൂസ് ചാനലിന്റെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചു. ഒടുവില്‍ 2021 ല്‍ ചീഫ് ഓഫ് ന്യൂസ് ആയി പ്രവർത്തിക്കുമ്പോഴാണ് ചാനലില്‍ നിന്നും രാജിവെക്കുന്നത്. ഇടക്കാലത്ത് ഓണ്‍ലൈന്‍ മീഡിയ രംഗത്ത് സജീവമായെങ്കിലും പിന്നീട് റിപ്പോർട്ടർ ടിവിയുടെ ഭാഗമായി മുഖ്യധാര മാധ്യമരംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു

2002-ൽ പ്രധാനമന്ത്രി വാജ്‌പേയിക്കൊപ്പം ഇസ്ലാമാബാദ് സന്ദർശിച്ച മാധ്യമസംഘത്തിലും 2005-ൽ പ്രധാനമന്ത്രി മൻമോഹൻ സിംഗിനൊപ്പം അമേരിക്ക സന്ദർശിച്ച സംഘത്തിലും അംഗമായിരുന്നു. ഐക്യരാഷ്ട്രസഭാ സമ്മേളനം, ഇന്ത്യ-ഫ്രാൻസ് ഉച്ചകോടി തുടങ്ങിയ അന്താരാഷ്ട്ര പരിപാടികളും അദ്ദേഹം റിപ്പോർട്ട് ചെയ്തു.

2012-ൽ മാതൃഭൂമിയിൽ ചേർന്ന അദ്ദേഹം ന്യൂസ് ചാനലിന്റെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചു. ഒടുവില്‍ 2021 ല്‍ ചീഫ് ഓഫ് ന്യൂസ് ആയി പ്രവർത്തിക്കുമ്പോഴാണ് ചാനലില്‍ നിന്നും രാജിവെക്കുന്നത്. ഇടക്കാലത്ത് ഓണ്‍ലൈന്‍ മീഡിയ രംഗത്ത് സജീവമായെങ്കിലും പിന്നീട് റിപ്പോർട്ടർ ടിവിയുടെ ഭാഗമായി മുഖ്യധാര മാധ്യമരംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

2014-ലെ മികച്ച അഭിമുഖകാരനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും 2016-ലെ സംസ്ഥാന മാധ്യമ അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഉണ്ണി ബാലകൃഷ്ണന് ലഭിച്ചിട്ടുണ്ട്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യതയോടു കൂടി മുൻകൂട്ടി പ്രവചിച്ചതിലൂടെയും ഉണ്ണി ബാലകൃഷ്ണന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 240 സീറ്റിലേക്ക് ബി ജെ പി ഒതുങ്ങുമെന്നായിരുന്നു ഉണ്ണി ബാലകൃഷ്ണന്റെ പ്രവചനം.അദ്ദേഹത്തിന്റെ പ്രവചനം പോലെ കൃത്യം 240 സീറ്റായിരുന്നു ബി ജെ പിക്ക് കേന്ദ്രത്തില്‍ ലഭിച്ചത്.

Related Posts

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..
UPDATES

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

September 18, 2026
1
വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
UPDATES

വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

September 18, 2026
60
ദീര്‍ഘകാല കരാരില്‍ ഒപ്പിട്ട് കെഎസ്ഇബി; യൂണിറ്റ് ആറ് രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ 2028 മുതല്‍ 25 വര്‍ഷത്തേക്ക് ധാരണ
UPDATES

ദീര്‍ഘകാല കരാരില്‍ ഒപ്പിട്ട് കെഎസ്ഇബി; യൂണിറ്റ് ആറ് രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ 2028 മുതല്‍ 25 വര്‍ഷത്തേക്ക് ധാരണ

September 18, 2026
154
വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം; മലപ്പുറത്ത് അധ്യാപകന്‍ അടക്കം 4പേര്‍ അറസ്റ്റില്‍
UPDATES

വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം; മലപ്പുറത്ത് അധ്യാപകന്‍ അടക്കം 4പേര്‍ അറസ്റ്റില്‍

September 18, 2026
220
ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു
UPDATES

ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു

September 17, 2026
33
പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല
UPDATES

പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല

September 17, 2026
35
Next Post
റീൽസ് ‘തുടരും’, അവസാനിപ്പിക്കില്ല: കേന്ദ്രത്തിന്റെ ഔദാര്യം അല്ല ദേശീയപാതയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

റീൽസ് ‘തുടരും’, അവസാനിപ്പിക്കില്ല: കേന്ദ്രത്തിന്റെ ഔദാര്യം അല്ല ദേശീയപാതയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Recent News

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

September 18, 2026
1
ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
26
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
192
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
95
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025