തിരുവനന്തപുരം:ലൈംഗികാതിക്രമത്തെ എതിർത്ത ട്രെയിൻ യാത്രക്കാരിയെ യുവാവ് മുഖത്തടിച്ചുവീഴ്ത്തി. ബോധരഹിതയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വർക്കല വടശ്ശേരിക്കോണം ചീനിവിള വീട്ടിൽ കെ.എം. വിജേഷ് (39) എന്നയാളെ തിരുവനന്തപുരം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാവിലെ മലബാർ എക്സ്പ്രസിലെ യാത്രക്കാരിക്കു നേരേയാണ് ആക്രമണമുണ്ടായത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന ചിറയിൻകീഴ് സ്വദേശിനിയായ യുവതി ചിറയിൻകീഴിൽനിന്നാണ് മലബാർ എക്സ്പ്രസിൽ കയറിയത്. ജനറൽ കോച്ചിലായിരുന്നു യാത്ര.
െട്രയിനിലുണ്ടായിരുന്ന വിജേഷ് യാത്രയ്ക്കിടെ ലൈംഗിക ചേഷ്ടകൾ കാണിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. യുവതി ബഹളം െവച്ചപ്പോൾ സഹയാത്രികർ ഇടപെട്ടു. തുടർന്ന് ഇയാൾ യുവതിയുടെ അടുത്തുനിന്നു മാറിപ്പോയി. യുവതി പേട്ട റെയിൽവേ സ്റ്റേഷനിലിറങ്ങിയപ്പോൾ വിജേഷ് വീണ്ടും പിന്നാലെയെത്തി മോശമായി സംസാരിച്ചു.
ചോദ്യംചെയ്തപ്പോൾ മുഖത്തടിക്കുകയും മർദിക്കുകയുമായിരുന്നു. ബോധരഹിതയായി വീണ യുവതിയെ നാട്ടുകാർ ജനറൽ ആശുപത്രിയിലെത്തിച്ചു. റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് പ്രതിയെ തടഞ്ഞുെവക്കുകയും പോലീസിലേൽപ്പിക്കുകയുമായിരുന്നു.
സഹയാത്രികരും നാട്ടുകാരും ഇടപെട്ടില്ലായിരുന്നുവെങ്കിൽ താൻ മറ്റൊരു സൗമ്യയായി മാറുമായിരുന്നുവെന്ന് അതിക്രമത്തിനിരയായ യുവതി പറഞ്ഞു. ട്രെയിനിൽ ശല്യമേറിയപ്പോൾ ബഹളം െവച്ചതിനെത്തുടർന്ന് സഹയാത്രക്കാർ ഇടപെട്ട് ഇയാളെ ഇവിടെനിന്നു മാറ്റി.
പേട്ടയിലെത്തിയപ്പോൾ ആദ്യം അയാളാണ് ട്രെയിനിൽനിന്നു പുറത്തിറങ്ങിയത്. ഞാൻ ഇറങ്ങിയപ്പോൾ വീണ്ടും മുന്നിലെത്തി അസഭ്യം പറഞ്ഞു. പോലീസിൽ പരാതി നൽകുമെന്നും എന്തിനാണ് ഇങ്ങനെ ശല്യംചെയ്യുന്നതെന്നും ചോദിച്ചു. അപ്പോൾ പ്ലാറ്റ്ഫോമിൽ െവച്ച് മർദിച്ചു.
ഇതുകൂടി ചേർത്ത് പരാതി നൽകൂവെന്നാണ് പറഞ്ഞത്. കൊല്ലാനായിരുന്നു അയാളുടെ ഉദ്ദേശ്യം. ട്രെയിനിൽ െവച്ചാണ് മർദനമേറ്റതെങ്കിൽ ഞാൻ ചിലപ്പോൾ മറ്റൊരു സൗമ്യയായേനെ – യുവതി പറഞ്ഞു.







