ചങ്ങരംകുളം:റോഡിൽ നിന്നും വീണുകിട്ടിയ എടിഎം കാർഡും പണവും,മറ്റു വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ച് നൽകി വിദ്യാർത്ഥിനിയുടെ മാതൃക.സോഷ്യൽ മീഡിയയിലൂടെ കഥകളും, കവിതകളുമെഴുതി ശ്രദ്ധ നേടിയ മനോജ് നന്ദനയുടെ മകളും, അലംകോട് ബിടിഎംയുപി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ നിരഞ്ജന മനോജ് ആണ് ഈ കൊച്ചു മിടുക്കി.ഉദിന്നുപറമ്പിൽ നിന്നും ചങ്ങരംകുളത്തേക്കുള്ള യാത്രയിലാണ് നിരഞ്ജനക്ക് പേഴ്സ് വീണുകിട്ടിയത്.തുടര്ന്ന് വിലാസം നോക്കി ഉദിനുപറമ്പ് സ്വദേശിയായ ഉടമയെ കണ്ടെത്തി പെഴ്സ് കൈമാറുകയായിരുന്നു






