• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘ആരും ഉപദ്രവിച്ചില്ല, ഭക്ഷണവും വസ്ത്രവും വാങ്ങി തന്നു’: അനൂസ് റോഷനെ താമസിപ്പിച്ചത് മൈസൂരിലെ രഹസ്യകേന്ദ്രത്തിൽ

cntv team by cntv team
May 23, 2025
in UPDATES
A A
‘ആരും ഉപദ്രവിച്ചില്ല, ഭക്ഷണവും വസ്ത്രവും വാങ്ങി തന്നു’: അനൂസ് റോഷനെ താമസിപ്പിച്ചത് മൈസൂരിലെ രഹസ്യകേന്ദ്രത്തിൽ
0
SHARES
339
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അനൂസ് റോഷനെ (21) താമസിപ്പിച്ചത് മൈസൂരിലെ രഹസ്യകേന്ദ്രത്തിൽ. ഇക്കാര്യം അനൂസ് റോഷൻ തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ആറു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നും ആരും ഉപദ്രവിച്ചില്ലെന്നും ഭക്ഷണവും വസ്ത്രവും വാങ്ങിത്തന്നിരുന്നതായും അനൂസ് പറഞ്ഞു. തിരികെ കാറിൽ എത്തിച്ചത് 2 പേരാണ്. കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തരുതെന്ന് പൊലീസ് നിർദേശം നൽകിയതിനാൽ മറ്റു കാര്യങ്ങൾ വെളിപ്പെടുത്താനില്ലെന്നും അനൂസ് പറഞ്ഞു

തട്ടിക്കൊണ്ടുപോയവരെന്നു സംശയിക്കുന്നവരുടെ ലുക്ക് ഔട്ട് നോട്ടിസ് ഉൾപ്പെടെ പുറത്തിറക്കി പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെയാണ് അനൂസിനെ വിട്ടയയ്ക്കാനുള്ള കളമൊരുങ്ങിയതെന്നാണു വിവരം. കാണാതായി അഞ്ചാം ദിവസം യുവാവിനെ മലപ്പുറം കൊണ്ടോട്ടിയിലാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ സംഘം കർണാടകയിലേക്ക് കടന്നു എന്ന സൂചനയെ തുടർന്ന് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം മൈസൂർ, ഷിമോഗ എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു.

കൊടുവള്ളി കിഴക്കോത്ത് സ്വദേശി അബ്ദുൽ റഷീദിന്റെ മകൻ അനൂസ് റോഷനെ കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയത്. വിദേശത്ത് അനൂസിന്റെ സഹോദരൻ അജ്മൽ റോഷനുമായി സാമ്പത്തിക ഇടപാട് നടത്തിയവരാണ് ഇതിനു പിന്നിലെന്ന സൂചന ലഭിച്ചിരുന്നു. കെഎൽ 65 എൽ 8306 എന്ന നമ്പർ പ്ലേറ്റ് വച്ച കാറിലാണ് സംഘം എത്തിയത്. ഈ കാർ നമ്പർ വ്യാജമാണെന്നു പിന്നീട് പൊലീസ് കണ്ടെത്തി.

ബൈക്കിൽ എത്തിയ രണ്ടുപേരും കാറിലെത്തിയ അഞ്ചു പേരുമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ ആദ്യം ബൈക്കിലെത്തിയ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു പിന്നാലെയാണ് മറ്റു പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയത്. കെഎൽ 10 ബിഎ 9794 എന്ന വെള്ള മാരുതി സ്വിഫ്റ്റ് കാറിനെ സംബന്ധിച്ചും കെഎൽ 20 ക്യു 8164 എന്ന സ്‌കൂട്ടറിനെ കുറിച്ചും വിവരം ലഭിച്ചാല്‍ കൊടുവള്ളി പൊലിസിനെ അറിയിക്കണമെന്ന നിർദേശമാണ് പൊലീസ് നൽകിയത്.

അനൂസിനൊപ്പം നാട്ടിലേക്കു തിരിച്ച സംഘാംഗങ്ങൾ പൊലീസിന്റെ പിടിയിലാകുമെന്ന് കരുതി പാലക്കാട് ഇറങ്ങിയതായാണു സൂചന. അനൂസ് എത്തിയ വാഹനം കസ്റ്റഡിയിൽ എടുത്ത പൊലീസ് ഈ ടാക്സിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് താമരശേരി ഡിവൈഎസ്പി കെ.സുഷീർ അറിയിച്ചു.

Related Posts

‘ഇരിക്കാൻ വയ്യ, ഛർദിക്കും, പെടലിയെല്ലാം പൊട്ടി’; കാൻസറിനേക്കാൾ വേദന ഈ അവസ്ഥയെന്ന് രേണു സുധി
UPDATES

‘ഇരിക്കാൻ വയ്യ, ഛർദിക്കും, പെടലിയെല്ലാം പൊട്ടി’; കാൻസറിനേക്കാൾ വേദന ഈ അവസ്ഥയെന്ന് രേണു സുധി

June 27, 2026
7
സൈദ് മുഹമ്മദ് തങ്ങൾക്ക് അർഹമായ പരിഗണന പാർട്ടി നൽകിയില്ല:യുഡിഎഫ് ജില്ലാ ചെയർമാൻ കെ പി എ മജീദ്
UPDATES

സൈദ് മുഹമ്മദ് തങ്ങൾക്ക് അർഹമായ പരിഗണന പാർട്ടി നൽകിയില്ല:യുഡിഎഫ് ജില്ലാ ചെയർമാൻ കെ പി എ മജീദ്

June 27, 2026
2
ലോക ലഹരി വിരുദ്ധ ദിനാചരണവും ലഹരി വിരുദ്ധ പ്രവർത്തകനു നൽകുന്ന ഏട്ടൻ ശുകപുരം സ്മാരക പുരസ്കാര ‘വിതരണവും നടത്തി
UPDATES

ലോക ലഹരി വിരുദ്ധ ദിനാചരണവും ലഹരി വിരുദ്ധ പ്രവർത്തകനു നൽകുന്ന ഏട്ടൻ ശുകപുരം സ്മാരക പുരസ്കാര ‘വിതരണവും നടത്തി

June 27, 2026
3
2026ലെ ഭാരതിയ യോഗാ രത്ന അവാർഡ് ജേതാവ് ആലംകോട് സുരേഷിനെ ആദരിച്ചു
UPDATES

2026ലെ ഭാരതിയ യോഗാ രത്ന അവാർഡ് ജേതാവ് ആലംകോട് സുരേഷിനെ ആദരിച്ചു

June 27, 2026
3
വളയംകുളം പട്ടേത്ത് പരേതനായ അപ്പുകുട്ടൻ ഭാര്യ കുഞ്ഞമ്മ നിര്യാതയായി
UPDATES

വളയംകുളം പട്ടേത്ത് പരേതനായ അപ്പുകുട്ടൻ ഭാര്യ കുഞ്ഞമ്മ നിര്യാതയായി

June 27, 2026
2
ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യവുമായി പാവിട്ടപ്പുറത്ത് റാലിയും ബോധവൽക്കരണവും നടത്തി
UPDATES

ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യവുമായി പാവിട്ടപ്പുറത്ത് റാലിയും ബോധവൽക്കരണവും നടത്തി

June 27, 2026
2
Next Post
എസ് എസ് ൽ സി, സി ബി സ് ഇ പരീക്ഷകളിൽ വിജയിച്ചവരെ ലെസ്സൺ ഇന്റഗ്രേറ്റഡ് ക്യാമ്പസ്‌ അനുമോദിച്ചു

എസ് എസ് ൽ സി, സി ബി സ് ഇ പരീക്ഷകളിൽ വിജയിച്ചവരെ ലെസ്സൺ ഇന്റഗ്രേറ്റഡ് ക്യാമ്പസ്‌ അനുമോദിച്ചു

Recent News

‘ഇരിക്കാൻ വയ്യ, ഛർദിക്കും, പെടലിയെല്ലാം പൊട്ടി’; കാൻസറിനേക്കാൾ വേദന ഈ അവസ്ഥയെന്ന് രേണു സുധി

‘ഇരിക്കാൻ വയ്യ, ഛർദിക്കും, പെടലിയെല്ലാം പൊട്ടി’; കാൻസറിനേക്കാൾ വേദന ഈ അവസ്ഥയെന്ന് രേണു സുധി

June 27, 2026
7
സൈദ് മുഹമ്മദ് തങ്ങൾക്ക് അർഹമായ പരിഗണന പാർട്ടി നൽകിയില്ല:യുഡിഎഫ് ജില്ലാ ചെയർമാൻ കെ പി എ മജീദ്

സൈദ് മുഹമ്മദ് തങ്ങൾക്ക് അർഹമായ പരിഗണന പാർട്ടി നൽകിയില്ല:യുഡിഎഫ് ജില്ലാ ചെയർമാൻ കെ പി എ മജീദ്

June 27, 2026
2
ലോക ലഹരി വിരുദ്ധ ദിനാചരണവും ലഹരി വിരുദ്ധ പ്രവർത്തകനു നൽകുന്ന ഏട്ടൻ ശുകപുരം സ്മാരക പുരസ്കാര ‘വിതരണവും നടത്തി

ലോക ലഹരി വിരുദ്ധ ദിനാചരണവും ലഹരി വിരുദ്ധ പ്രവർത്തകനു നൽകുന്ന ഏട്ടൻ ശുകപുരം സ്മാരക പുരസ്കാര ‘വിതരണവും നടത്തി

June 27, 2026
3
2026ലെ ഭാരതിയ യോഗാ രത്ന അവാർഡ് ജേതാവ് ആലംകോട് സുരേഷിനെ ആദരിച്ചു

2026ലെ ഭാരതിയ യോഗാ രത്ന അവാർഡ് ജേതാവ് ആലംകോട് സുരേഷിനെ ആദരിച്ചു

June 27, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025