ചങ്ങരംകുളം:ഈ വർഷത്തെ എസ് എസ് ൽ സി പരീക്ഷയിൽ എട്ടും, അതിനു മുകളിലും എ പ്ലസ് നേടിയവരെയും, സി ബി എസ് ഇ പത്താം തരത്തിൽ എഴുപത് ശതമാനത്തിന്റെ മുകളിൽ മാർക്ക് നേടിയ പൊന്നാനി താലൂക്കിലെയും,കപ്പൂർ,ചാലിശ്ശേരി,കടവല്ലൂർ, പോർക്കുളം പഞ്ചായത്തുകളിലെയും വിദ്യാർത്ഥികളെയും ചങ്ങരംകുളം കോലിക്കര ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസ് അനുമോദിച്ചു, ട്രസ്റ്റ് ചെയർമാൻ ഷാനവാസ് വട്ടത്തൂർ അധ്യക്ഷത വഹിച്ചു,പ്രിൻസിപ്പാൾ ഡോക്ടർ ലമിയ കെ എം ഉൽഘാടനം ചെയ്തു,അക്കാഡെമിക് ഡയറക്ടർ യഹ്‌യ പി ആമയം മോട്ടിവേഷൻ ക്ലാസ്സെടുത്തു,നവാസ് ഹുദവി,ഷബീബ് വാഫി പ്രസംഗിച്ചു