ചങ്ങരംകുളം:പന്താവൂരില്‍ അടച്ചിട്ട വീട്ടില്‍ കള്ളന്‍ കയറി.സംസ്ഥാന പാതയിൽ പാകത്ത് വളപ്പിൽ മീനാക്ഷിയുടെ വീടിന്റെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്ത് കയറിയത്.റൂമിനകത്ത് കയറിയ കള്ളന്‍ വസ്ത്രങ്ങളും മറ്റും വാരി വലിച്ചിട്ട നിലയിലാണ്.വസ്തുക്കൾ ഒന്നും തന്നെ നഷ്ടപെട്ടിട്ടില്ല.കഴിഞ്ഞ നാല് ദിവസമായി മീനാക്ഷി വീട്ടിൽ താമസമുണ്ടായിരുന്നില്ല.ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി