എടപ്പാള്‍:സംസ്ഥാന പാതയില്‍ എടപ്പാളില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.കണ്ടനകം കെ.എസ്ആർടിസി വർക്ക്ഷോപ്പിന് സമീപം താമസിക്കുന്ന വാരിയത്ത് മനോജിൻ്റെ മകൻ 22 വയസുള്ള അജയ് ആണ് മരിച്ചത്.കോഴിക്കോട് സ്വദേശിയായ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണിയോടെ മാണൂരിലാണ് അപകടം.കോഴിക്കോടുള്ള സുഹൃത്തിനെ റെയില്‍വെ സ്റ്റേഷനില്‍ കൊണ്ട് വിടാന്‍ പോകുന്നതിനിടെ എതിരെ വന്ന കാറിടിക്കുകയായിരുന്നു.പൊന്നാനി പോലീസ് ഇന്‍ക്വസ്റ്റ് ടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അമ്മ : മജ്ഞുള സഹോദരി അപർണ്ണ