പടിഞ്ഞാറങ്ങാടി :പറക്കുളം എസ് എ വേൾഡ് സ്കൂളിന് സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ തുടർച്ചയായ പതിനാലാം തവണയും നൂറ് ശതമാനം വിജയം.നാല് വിദ്യാർത്ഥികൾ തൊണ്ണൂർ ശതമാനത്തിന് മുകളിൽ മാർക്ക് സ്വന്തമാക്കിയപ്പോൾ. പന്ത്രണ്ട് വിദ്യാർത്ഥികൾ ഡിസ്റ്റിംഗ്ഷനും, പതിനഞ്ച് വിദ്യാർത്ഥികൾ ഫസ്റ്റ് ക്ലാസ് എന്നിങ്ങനെ സ്വന്തമാക്കിയാണ് എസ് എ വേൾഡ് സ്കൂൾ ഉന്നത വിജയം കരസ്ഥമാക്കിയത്.തൊണ്ണൂറ്റി നാല് ശതമാനം മാർക്ക് കരസ്തമാക്കിയ റുഫൈദ സി എന്ന വിദ്യാർത്ഥിയാണ് സ്കൂൾ ടോപ്പർ.
വിജയികളായ വിദ്യാർത്ഥികളെയും അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും സലാഹുദ്ധീൻ അയ്യൂബി എഡ്യൂക്കേഷണൽ കോംപ്ലക്സ് പ്രസിഡന്റ് ഒറവിൽ ഹൈദർ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി സി അബ്ദുൽ കബീർ അഹ്‌സനി, എസ് എ വേൾഡ് സ്കൂൾ പ്രിൻസിപ്പൽ സിദ്ധീഖ് വലിയാക്കതൊടി, അഡ്മിൻ ഷംഫീൽ പി എസ് എന്നിവർ അഭിനന്ദിച്ചു.










