ചങ്ങരംകുളം :വേനലാവധി നന്മയുടെ നേർവഴി എന്ന പ്രമേയത്തിൽ എം എസ് എം ചങ്ങരംകുളം മണ്ഡലം സമിതി സംഘടിപ്പിച്ച നാല് ദിവസത്തെ ഇസ്ലാമിക് റെസിഡൻഷ്യൽ ക്യാമ്പ് സമാപിച്ചു.കോലിക്കര ലെസ്സൺലെൻസ് ക്യാമ്പസ്സിൽ വെച്ച് നടന്ന ക്യാമ്പിൽ അഞ്ച് യൂണിറ്റുകളിൽ നിന്നായി ഇരുപത്തി അഞ്ച് കുട്ടികൾ പങ്കെടുത്തു. പിഎ ഫഹീം അധ്യക്ഷത വഹിച്ചു. കെഎൻഎം മണ്ഡലം സെക്രട്ടറി എൻ എം അബ്ബാസ് ഉദ്ഘടാനം നിർവഹിച്ചു. ഷഹീർ വെട്ടം, ആഷിക് അസ്ഹരി, അമീർ ഫാറൂഖി, ഹിഷാം തച്ചെണ്ണ, നജീബ് കുറ്റിപ്പുറം, അജ്വദ് കാലടി, ഹിഷാം പുത്തൂർ പള്ളിക്കൽ, ജെബിൻ പുത്തൻതെരു, താഹിർ ഇസ്മായിൽ, റിസാൽ അബൂബക്കർ,ഷബീർ രണ്ടത്താണി എന്നിവർ വിവിധ വിഷയങ്ങളിൽ കുട്ടികളോട് സംവദിച്ചു. അബ്ബാസ് അലി എം, നിയാസ് കോക്കൂർ, പി പി ഖാലിദ്, കെവി മുഹമ്മദ്, നജീർ കോക്കൂർ എന്നിവർ സംസാരിച്ചു.അനസ് താടിപടി, സാജിൽ ഖാലിദ്,ശിബിൽ മാങ്കുളം ,സാബിത് മൂക്കുതല എന്നിവർ നേതൃത്വം നൽകി










