• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

ഇന്‍റർവ്യൂ 14ന്, കത്ത് കിട്ടിയത് 16ന്; പോസ്റ്റൽ വകുപ്പിന്‍റെ വീഴ്ചയിൽ ജോലി കിട്ടിയില്ല, 1 ലക്ഷം നഷ്ടപരിഹാരം

ckmnews by ckmnews
October 18, 2024
in Malappuram
A A
ഇന്‍റർവ്യൂ 14ന്, കത്ത് കിട്ടിയത് 16ന്; പോസ്റ്റൽ വകുപ്പിന്‍റെ വീഴ്ചയിൽ ജോലി കിട്ടിയില്ല, 1 ലക്ഷം നഷ്ടപരിഹാരം
0
SHARES
144
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: കൃത്യ സമയത്ത് ഇന്റർവ്യൂ കത്ത് ലഭിക്കാത്തതിനാൽ ജോലി നഷ്ടപ്പെട്ട യുവാവിന് പോസ്റ്റൽ വകുപ്പ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. റവന്യു വകുപ്പിലേക്കുള്ള സർവെയറുടെ താത്കാലിക തസ്തികയിലേക്ക് ജില്ലാ കളക്ടർ പുറപ്പെടുവിച്ച അഭിമുഖ അറിയിപ്പാണ് ഉദ്യോഗാർത്ഥിക്ക് എത്തിക്കുന്നതിൽ പോസ്റ്റൽ വകുപ്പ് കാലതാമസം വരുത്തിയത്. ശാരീരിക പരിമിതികളുള്ള പുൽപറ്റ ചെറുതൊടിയിൽ അജിത് നൽകിയ പരാതിയിലാണ് കമ്മിഷൻ്റെ ഉത്തരവ്.2024 ഫെബ്രുവരിയിലായിരുന്നു ഇൻ്റർവ്യൂ തീയതി. എന്നാൽ പരാതിക്കാരന് ഇന്റർവ്യൂവിനുള്ള കത്ത് ലഭിച്ചത് ഫെബ്രുവരി 16നായിരുന്നു. ഫെബ്രുവരി ആറിന് സിവിൽ സ്റ്റേഷൻ പോസ്റ്റോഫീസ് വഴി അയച്ച കത്ത് ഏഴിന് തന്നെ പരാതിക്കാരന്റെ പോസ്റ്റോഫീസ് പരിധിയിൽ എത്തിയിരുന്നു. ഇന്റർവ്യൂ കത്ത് കയ്യിൽ കിട്ടിയത് 16നായതിനാൽ പരാതിക്കാരന് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയാതെ ജോലിക്കുള്ള അവസരം നഷ്ടമാകുകയായിരുന്നു.സംഭവത്തിൽ വീഴ്ച്ച വരുത്തിയ പോസ്റ്റ് മാനെ പിരിച്ചു വിട്ടെന്നും നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലന്നും പോസ്റ്റൽ വകുപ്പ് വാദിച്ചു. എന്നാൽ ഈ വാദങ്ങൾ തള്ളിയാണ് കമ്മിഷൻ ഉത്തരവിട്ടത്. ശാരീരിക പരിമിതികളുള്ളവരെ ചേർത്ത് പിടിയ്ക്കാനുള്ള സാമൂഹികമായ ഉത്തരവാദിത്വം കൂടിയാണ് പോസ്റ്റൽ വകുപ്പിന്റെ വീഴ്ചയിൽ നിർവഹിക്കാനാകാതെ പോയതെന്നും കമ്മിഷൻ പറഞ്ഞു.ഒരു ലക്ഷം രൂപ നഷ്ട പരിഹാരവും 5000 രൂപ കോടതിച്ചെലവും തപാൽ വകുപ്പും വീഴ്ചവരുത്തിയ ജീവനക്കാരനും ചേർന്ന് ഒരു മാസത്തിനകം പരാതിക്കാരന് നൽകണമെന്നാണ് ഉത്തരവ്. അല്ലാത്ത പക്ഷം വിധി തീയതി മുതൽ 9 ശതമാനം പലിശ നൽകണമെന്നും കെ.മോഹൻദാസ് പ്രസിഡന്‍റും പ്രീതി ശിവരാമൻ സിവി മുഹമ്മ്ദ് ഇസ്മയിൽ എന്നവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധിയിൽ പറയുന്നു.

Related Posts

ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം
Kerala

ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം

September 12, 2026
16
റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്
Kerala

റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്

September 11, 2026
100
കോലാട്ട് വളപ്പിൽ യൂസഫിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു
Local News

കോലാട്ട് വളപ്പിൽ യൂസഫിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

September 11, 2026
223
മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം
Kerala

മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം

September 10, 2026
175
കാഞ്ഞിരമുക്ക് പള്ളത്തൂര് ജനാർദ്ദനൻ നിര്യാതനായി
Local News

കാഞ്ഞിരമുക്ക് പള്ളത്തൂര് ജനാർദ്ദനൻ നിര്യാതനായി

September 9, 2026
57
ചങ്ങരംകുളത്ത് ഓട്ടോ ഓടിച്ചിരുന്ന പൊറൂക്കരയിൽ താമസിക്കുന്ന ബിനോയ് ചികിത്സയില്‍ ഇരിക്കെ മരിച്ചു
Kerala

ചങ്ങരംകുളത്ത് ഓട്ടോ ഓടിച്ചിരുന്ന പൊറൂക്കരയിൽ താമസിക്കുന്ന ബിനോയ് ചികിത്സയില്‍ ഇരിക്കെ മരിച്ചു

September 9, 2026
520
Next Post
കമിതാക്കൾ എം വി ഡി യെ പറ്റിച്ചത് 35 തവണ; ഒടുവിൽ പിടികൂടി; പിഴ 44,000

കമിതാക്കൾ എം വി ഡി യെ പറ്റിച്ചത് 35 തവണ; ഒടുവിൽ പിടികൂടി; പിഴ 44,000

Recent News

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

September 14, 2026
203
ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

September 14, 2026
114
ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു

ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു

September 14, 2026
232
സംസ്ഥാനത്ത് 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കി.മി വേഗതയിൽ കാറ്റിനും സാധ്യത

സംസ്ഥാനത്ത് 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കി.മി വേഗതയിൽ കാറ്റിനും സാധ്യത

September 14, 2026
287
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025