• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home NEWS NOW

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസ്; മൂന്ന് പ്രതികൾ കുറ്റക്കാർ, ശിക്ഷാ വിധി നാളെ

ckmnews by ckmnews
November 4, 2024
in NEWS NOW
A A
കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസ്; മൂന്ന് പ്രതികൾ കുറ്റക്കാർ, ശിക്ഷാ വിധി നാളെ
0
SHARES
161
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസിൽ എട്ട് വർഷം നീണ്ട വാദ പ്രതിവാദത്തിനൊടുവിലാണ് കേസിൽ ഇപ്പോൾ കോടതി മൂന്ന് പേരെ കുറ്റക്കാരായി കണ്ടിരിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ 1 മുതൽ 3 മുതൽ വരെ പ്രതികളായ ബേസ് മൂവ്മെന്റ് പ്രവർത്തകർ അബ്ബാസ് അലി ,ദാവൂദ് സുലൈമാൻ , കരിം രാജ എന്നിവരാണ് കുറ്റക്കാർ. കേസിലെ നാലാം പ്രതിയായ ഷംസുദ്ദീനെ കോടതി വെറുതേ വിട്ടു. നിലവിൽ പ്രതികൾക്കെതിരെയുള്ള ശിക്ഷാ വിധി കോടതി നാളെ പ്രഖ്യാപിക്കും. ശിക്ഷാ വിധി കേൾക്കാൻ പ്രതികളെ നേരിട്ട് കോടതിയിൽ ഹാജരാക്കില്ല. വീഡിയോ കോൺഫറൻസ് മുഖാന്തരം പ്രതികളെ ഹാജരാക്കിയാൽ മതിയെന്ന് കോടതി വ്യക്തമാക്കി.കേസിൽ പ്രതികളുടെ ഭാഗത്തു നിന്നുള്ള വിശദീകരണം കോടതി തേടിയിരുന്നു. സംഭവത്തിൽ തങ്ങൾക്ക് പശ്ചാത്താപമുണ്ടെന്നും ഇനി ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചിരുന്നു. പ്രോസിക്ക്യുഷൻ ആവശ്യപ്പെട്ട പരമാവധി ശിക്ഷ നൽകരുത് , കേസിൽ എട്ടുവർഷമായി ജയിലിൽ ശിക്ഷ അനുഭവിക്കുകയാണെന്നും മാനുഷിക പരിഗണന ഉണ്ടാകണെമന്നും കുടുംബങ്ങളെ ഇതൊക്കെ വേട്ടയാടുന്നുണ്ടെന്നുമായിരുന്നു കോടതിയിൽ പ്രതികളുടെ വാദം.2016 ജൂൺ 15നാണ് കൊല്ലം കളക്ടറേറ്റ് വളപ്പിൽ ഉപയോഗശൂന്യമായി കിടന്ന തൊഴിൽ വകുപ്പിന്റെ ജീപ്പിനടിയിൽ അധികം പ്രഹരശേഷിയില്ലാത്ത ബോംബ് സ്ഥാപിച്ചാണ് സ്ഫോടനം നടത്തിയത്.മധുര സ്വദേശികളും ഭീകരവാദ സംഘടനയായ ബേസ് മൂവ്മെന്റ് പ്രവർത്തകരുമായിരുന്നു സ്ഫോടനം നടത്തിയത്. ബോംബ് സ്ഫോടനം നടത്തുന്നതിന് ഒരാഴ്ച മുമ്പ് കരിംരാജ കൊല്ലത്തെത്തി കളക്ടറേറ്റിന്റെയും കോടതിയുടെയും ചിത്രങ്ങളും വീഡിയോകളും മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ചിത്രങ്ങളുമായി മധുരയിലെത്തിയാണ് മറ്റ് നാലുപേരുമായി ചേർന്ന് സ്ഫോടനം ആസൂത്രണം ചെയ്തതെന്നായിരുന്നു അന്വഷണ സംഘത്തിൻ്റെ കണ്ടെത്തൽ.സ്ഫോടനം നടന്ന ദിവസം രാവിലെ തെങ്കാശിയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് കരിംരാജ ബോംബുമായി കൊല്ലത്തെത്തിയത്. ഇയാൾ ഒറ്റയ്ക്കാണ് കോടതി വളപ്പിലെ ജീപ്പിൽ ബോംബ് വച്ചതെന്നാണ് അന്വേഷണ റിപ്പോർട്ട്. സംഭവം അന്വേഷിച്ച കേരള പൊലീസിന് പ്രതികളെ കണ്ടെത്താനായിരുന്നില്ല. വെല്ലൂർ സ്ഫോടനക്കേസ് അന്വേഷണത്തിനിടെ എൻ.ഐ.എ സംഘമാണ് പ്രതികളെ പിന്നീട് പിടികൂടിയത്.

Related Posts

ബി സുദർശൻ റെഡ്ഡി; ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം
NEWS NOW

ബി സുദർശൻ റെഡ്ഡി; ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം

August 19, 2025
108
അമ്മയെ കാണാനാവാതെ മക്കൾ; എൽസിക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രാമൊഴി
Kerala

അമ്മയെ കാണാനാവാതെ മക്കൾ; എൽസിക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രാമൊഴി

July 15, 2025
465
വീട്ടുപണികള്‍ കഴിഞ്ഞ് റീല്‍സെടുക്കാന്‍ നേരമില്ല, 2 ഫോളോവേഴ്‌സ് കുറഞ്ഞു; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി
NEWS NOW

വീട്ടുപണികള്‍ കഴിഞ്ഞ് റീല്‍സെടുക്കാന്‍ നേരമില്ല, 2 ഫോളോവേഴ്‌സ് കുറഞ്ഞു; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

June 12, 2025
76
സംസ്ഥാ ന പാതയില്‍ അക്കിക്കാവിൽ വാഹനാപകടം :പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
NEWS NOW

സംസ്ഥാ ന പാതയില്‍ അക്കിക്കാവിൽ വാഹനാപകടം :പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

May 22, 2025
1.8k
ദക്ഷിണേന്ത്യയില്‍ ഒരു വർഷം ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത തുറമുഖം; റെക്കോർഡിട്ട് വല്ലാര്‍പ്പാടം ടെര്‍മിനൽ
NEWS NOW

ദക്ഷിണേന്ത്യയില്‍ ഒരു വർഷം ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത തുറമുഖം; റെക്കോർഡിട്ട് വല്ലാര്‍പ്പാടം ടെര്‍മിനൽ

April 4, 2025
23
‘മാറിടത്തിലെ സ്പർശനം ബലാത്സംഗമല്ല’; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി
NEWS NOW

‘മാറിടത്തിലെ സ്പർശനം ബലാത്സംഗമല്ല’; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി

March 26, 2025
267
Next Post
സിദ്ദിഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി സുപ്രീംകോടതി

സിദ്ദിഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി സുപ്രീംകോടതി

Recent News

യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; ബൈക്ക് അപകടത്തില്‍ പെട്ട് മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; ബൈക്ക് അപകടത്തില്‍ പെട്ട് മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

July 29, 2026
153
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

July 29, 2026
17
ഓണക്കാല വിപണിയിടപെടലിന് 20 കോടി; ഭരണാനുമതി നൽകി കൃഷിവകുപ്പ്

ഓണക്കാല വിപണിയിടപെടലിന് 20 കോടി; ഭരണാനുമതി നൽകി കൃഷിവകുപ്പ്

July 29, 2026
6
‘മക്കൾ എന്ന് പറയുന്നതിൽ എവിടെയാണ് സ്‌ത്രീവിരുദ്ധത, അതിൽ സ്‌ത്രീയും പുരുഷനുമില്ലേ’; ആരോപണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

‘മക്കൾ എന്ന് പറയുന്നതിൽ എവിടെയാണ് സ്‌ത്രീവിരുദ്ധത, അതിൽ സ്‌ത്രീയും പുരുഷനുമില്ലേ’; ആരോപണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

July 29, 2026
138
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025