• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുന്നില്ല, നിയമനം അഭിമുഖത്തിന് ശേഷം: ഡോ. പി സരിൻ

cntv team by cntv team
May 8, 2025
in Kerala
A A
വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുന്നില്ല, നിയമനം അഭിമുഖത്തിന് ശേഷം: ഡോ. പി സരിൻ
0
SHARES
87
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: വിജ്ഞാന കേരളം ഉപദേശകനായി നാളെ ചുമതലയേറ്റെടുക്കുമെന്ന് ഡോ. പി സരിന്‍. വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും പി സരിന്‍ പറഞ്ഞു. പണത്തിനു പിന്നാലെ പോകുന്നവനല്ല താനെന്ന് പഴയ കാലം പരിശോധിച്ചാല്‍ മനസിലാകുമെന്നും സിവില്‍ സര്‍വ്വീസ് പശ്ചാത്തലമുളളതു കൊണ്ടാവാം തനിക്ക് പുതിയ ചുമതല നല്‍കിയതെന്നും സരിന്‍ പറഞ്ഞു. അഭിമുഖം നടത്തിയിട്ടാണ് തന്നെ നിയമിച്ചതെന്നും തൊഴില്‍ മേഖലയില്‍ പുതിയ സാധ്യതകള്‍ കണ്ടെത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായി മാറിയ പി സരിനെ കഴിഞ്ഞ ദിവസമാണ് വിജ്ഞാന കേരളം ഉപദേശകനായി നിയമിച്ചത്. 80,000 രൂപ മാസ ശമ്പളത്തിലാണ് സരിന്റെ നിയമനം. പാര്‍ട്ടിയോടിടഞ്ഞ് സിപിഐഎമ്മിലെത്തിയ സരിനെ പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നു. പരാജയപ്പെട്ടെങ്കിലും പിന്നീട് പാര്‍ട്ടി വേദികളില്‍ സജീവമായിരുന്നു സരിന്‍. ഇതിന് പിന്നാലെയാണ് സരിന് പുതിയ പദവി നല്‍കിയിരിക്കുന്നത്.ഒറ്റപ്പാലം തിരുവില്വാമല പകവത്ത് കുടുംബാംഗമായ ഡോ. പി സരിന്‍ സിവില്‍ സര്‍വ്വീസ് ഉപേക്ഷിച്ച് രാഷ്ട്രീയവഴി സ്വീകരിച്ചയാളാണ്. 2007ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ സരിന്‍ 2008 ലാണ് ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. അന്ന് 555ാം റാങ്ക് നേടിയ സരിന് ഇന്ത്യന്‍ അക്കൗണ്ടസ് ആന്‍ഡ് ഓഡിറ്റ് സര്‍വീസിലേക്ക് വഴിതുറന്നുകിട്ടി. തിരുവനന്തപുരത്തായിരുന്നു ആദ്യ പോസ്റ്റിങ്ങ്. പിന്നീട് നാലു വര്‍ഷം കര്‍ണ്ണാടകയിലും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Related Posts

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി
Kerala

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
153
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
27
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
127
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
211
ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ
Kerala

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ

October 16, 2026
158
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
16
Next Post
സ്‌കോച്ച് വിസ്‌കി പ്രേമികൾക്ക് സന്തോഷ വാർത്ത; ഇന്ത്യയിൽ വില കുത്തനെ കുറയും, കാരണം

സ്‌കോച്ച് വിസ്‌കി പ്രേമികൾക്ക് സന്തോഷ വാർത്ത; ഇന്ത്യയിൽ വില കുത്തനെ കുറയും, കാരണം

Recent News

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

October 17, 2026
11
മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

October 17, 2026
30
ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

October 17, 2026
20
വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

October 17, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025