എടപ്പാൾ:വള്ളത്തോൾ കോളേജിൽ നടന്നുവന്ന മഹാകവി വള്ളത്തോൾ ജയന്തി–അക്കിത്തം ജന്മശതാബ്ദി സാഹിത്യോത്സവത്തിന് സമാപനമായി. വള്ളത്തോൾ ജയന്തി ആഘോഷത്തോടെയാണ് മൂന്ന് ദിവസം നീണ്ടുനിന്ന സാഹിത്യോത്സവത്തിന് സമാപനം കുറിച്ചത്.സമാപനച്ചടങ്ങ് എം.പി. അബ്ദുസ്സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തു.മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ് മുഖ്യാതിഥിയായി.ഡോ. കലാമണ്ഡലം സൗമ്യ സുഭാഷ് രംഗപൂജ അവതരിപ്പിച്ചു.ചടങ്ങിൽ ഡോ. എസ്.കെ. വസന്തൻ പ്രഭാഷണം നടത്തി.സാഹിത്യമഞ്ജരി പുരസ്കാരം ഡോ. ചാത്തനാത്ത് അച്യുതനുണ്ണി സമ്മാനിച്ചു. ബംഗളൂരു അലയൻസ് സർവകലാശാലയും വള്ളത്തോൾ വിദ്യാപീഠവും തമ്മിലുള്ള ധാരണാപത്രവും കൈമാറി. വിവിധ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.







