പൊന്നാനി :മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ വിദ്യാർത്ഥി യുവജനസംഘടനകൾ നടത്തുന്ന സമര പോരാട്ടങ്ങൾക്ക് പിന്തുണ അറിയിച്ചു കൊണ്ട് പൊന്നാനിയിൽ ഐക്യദാർഡ്യ പ്രകടനം നടത്തി.ചന്തപ്പടിയിൽ നിന്നും ആരംഭിച്ച പ്രകടനം ചമ്രവട്ടം ജംഗ്ഷനിൽ സമാപിച്ചു.നിയോജകമണ്ഡലം പ്രസിഡണ്ട് എം. മൊയതുണ്ണിഹാജി അധ്യക്ഷത വഹിച്ചു.ജില്ലാ വൈ:പ്രസിഡണ്ട് അഷ്റഫ് പൊന്നാനി ഉൽഘാടനം ചെയ്തു പിടി യു.സി.സംസ്ഥാന സെക്രട്ടറി അസീസ് വെളിയംകോട് മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന സമിതി അംഗം എം.എ അഹമ്മദ് കബീർ ജില്ലാ കമ്മിറ്റി അംഗം കുമ്മിൽ അബ്ദു മണ്ഡലം വൈ: പ്രസിഡണ്ട് നിഷാദ് ചങ്ങരം കുളം ജോ സെകട്ടറി മൊയ്തുണ്ണി ചിയ്യാനൂർ ട്രഷറർ ഷാഫി പെരുമ്പടപ്പ് എന്നിവർ പ്രസംഗിച്ചു.







