• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 20, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘സ്‌കൂള്‍ ഒളിമ്പിക്‌സ്’ ആവേശത്തിലേക്ക് നാട്; തിരിതെളിയിക്കാൻ മമ്മൂട്ടിയും പിആർ ശ്രീജേഷുമടക്കമുള്ളവരെത്തും

ckmnews by ckmnews
November 4, 2024
in Kerala, Sports
A A
‘സ്‌കൂള്‍ ഒളിമ്പിക്‌സ്’ ആവേശത്തിലേക്ക് നാട്; തിരിതെളിയിക്കാൻ മമ്മൂട്ടിയും പിആർ ശ്രീജേഷുമടക്കമുള്ളവരെത്തും
0
SHARES
114
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ഒളിംപിക്സ് മാതൃകയിലുള്ള കേരള സ്കൂൾ കായിക മേളയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനം പ്രമുഖ നടൻ മമ്മൂട്ടിയാകും നിർവഹിക്കുക. വിദ്യാഭ്യാസ മന്ത്രിയും കായികമേള ബ്രാൻഡ് അംബാസഡർ ഒളിമ്പ്യൻ പി ആർ ശ്രീജേഷും ചേർന്നു ദീപശിഖ തെളിയിക്കുന്നതോടെ മേളയ്ക്ക് തുടക്കമാകും.3500 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റും ആലുവ മുതൽ ഫോർട്ട്‌ കൊച്ചി വരെയുള്ള 32 സ്‌കൂളുകളിൽ നിന്നുള്ള 4000 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടിയും ഉദ്ഘാടന ചടങ്ങിനു മാറ്റ് കൂട്ടും. ഉദ്ഘാടന ചടങ്ങിനു ശേഷം ബാൻഡ് മാർച്ച് ആരംഭിക്കും. പിന്നീട് കൊച്ചിയെ പ്രതിനിധാനം ചെയ്ത് ക്വീനും ഫ്‌ളവർ ഗേൾസും മാർച്ച് ചെയ്യും. 100 മുത്തുക്കുടകൾ അകമ്പടി സേവിക്കും. നേവൽ എൻ സി സി കേഡറ്റുകളുടെ ട്വന്റി ഫോർ കൊച്ചി ഫോർമേഷനും നടക്കും. തുടർന്ന് ആയിരം പേരുടെ മാസ് ഡ്രിൽ. പിന്നാലെ ആയിരം പേർ അണിനിരക്കുന്ന സൂമ്പ. അതിനുശേഷം ആയിരം പേർ അണിനിരക്കുന്ന ഫ്രീ ഹാൻഡ് എക്സർസൈസ്. തുടർന്ന് ക്യൂൻ ഓഫ് അറേബ്യൻ സി സാംസ്കാരിക പരിപാടി അവതരിപ്പിക്കും. കൊച്ചിൻ കാർണിവൽ, അത്തച്ചമയം എന്നിങ്ങനെ രണ്ട് വിഭാഗമായിട്ടുള്ള കലാപരിപാടിയും അവതരിപ്പിക്കും.ഉദ്ഘാടന ചടങ്ങിൽ വ്യവസായ വകുപ്പു മന്ത്രി പി രാജീവ് അധ്യക്ഷനാകും. മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ അബ്ദു റഹ്മാൻ, ആർ ബിന്ദു, ജി ആർ അനിൽ, എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു എന്നിവർ മുഖ്യാതിഥികളാവും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ മുഖ്യ പ്രഭാഷണം നടത്തും. എം പി മാരായായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ , എം എൽ എ മാരായ ടി ജെ വിനോദ്, പി വി ശ്രീനിജിൻ, കെ ബാബു, കെ എൻ ഉണ്ണികൃഷ്ണൻ, ഉമാ തോമസ്, കെ ജെ മാക്സി, കൊച്ചി മേയർ എം അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, എസ് സി ഇ ആർ ടി ഡയറക്ടർ ആർ കെ ജയപ്രകാശ്, സമഗ്ര ശിക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ എ ആർ സുപ്രിയ, കൈറ്റ് സി ഇ ഒ അൻവർ സാദത്ത്, മഹാരാജാസ് കോളജ് പ്രിൻസിപ്പൽ എസ് ഷാജില ബീവി, പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി എ സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ സ്പോർട്സ് ഓർഗനൈസർ സി എസ് പ്രദീപ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Related Posts

ലൊക്കേഷന്‍ ചതിച്ചു’തൃത്താലയിൽ പോലീസിനെ കബളിപ്പിച്ച് വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടി.
Kerala

ലൊക്കേഷന്‍ ചതിച്ചു’തൃത്താലയിൽ പോലീസിനെ കബളിപ്പിച്ച് വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടി.

August 20, 2025
11
വേൾഡ് അമേച്ചർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ ഒരുങ്ങി എടപ്പാൾ സ്വദേശി ബാലഗണേശന്‍
Kerala

വേൾഡ് അമേച്ചർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ ഒരുങ്ങി എടപ്പാൾ സ്വദേശി ബാലഗണേശന്‍

August 20, 2025
8
സുരേഷ്ഗോപി സമ്മാനിച്ച പോളില്‍ റെക്കോര്‍ഡ് തിരുത്തി’യദുകൃഷ്ണന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിന്
Kerala

സുരേഷ്ഗോപി സമ്മാനിച്ച പോളില്‍ റെക്കോര്‍ഡ് തിരുത്തി’യദുകൃഷ്ണന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിന്

August 20, 2025
33
തൃശ്ശൂരിലെ ആറ് ബിജെപി കൗണ്‍സിലര്‍മാര്‍ ഓരോരുത്തര്‍ക്കും അഞ്ച് ലക്ഷം രൂപ പിഴ; ഇവരുടെ വക്കീലും അടക്കണം 5 ലക്ഷം
Kerala

തൃശ്ശൂരിലെ ആറ് ബിജെപി കൗണ്‍സിലര്‍മാര്‍ ഓരോരുത്തര്‍ക്കും അഞ്ച് ലക്ഷം രൂപ പിഴ; ഇവരുടെ വക്കീലും അടക്കണം 5 ലക്ഷം

August 20, 2025
13
സാക്ഷാല്‍ ക്രിസ്റ്റ്യാനോയെ മറികടന്ന് സലാ; മൂന്നാമതും പി എഫ് എ പ്ലെയര്‍ ഓഫ് ദ ഇയര്‍ ജേതാവായി
Sports

സാക്ഷാല്‍ ക്രിസ്റ്റ്യാനോയെ മറികടന്ന് സലാ; മൂന്നാമതും പി എഫ് എ പ്ലെയര്‍ ഓഫ് ദ ഇയര്‍ ജേതാവായി

August 20, 2025
23
റോഡ് പരിപാലനത്തിലെ വീഴ്ച; മലപ്പുറം ജില്ലയിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
Kerala

റോഡ് പരിപാലനത്തിലെ വീഴ്ച; മലപ്പുറം ജില്ലയിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

August 20, 2025
71
Next Post
ഓട്ടോറിക്ഷ മറിഞ്ഞ് അടിയിൽപ്പെട്ട് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞ് അടിയിൽപ്പെട്ട് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

Recent News

മകൾ സാക്ഷി; ബിഗ് ബോസ് താരവും നടിയുമായ ആര്യ ബാബു വിവാഹിതയായി

മകൾ സാക്ഷി; ബിഗ് ബോസ് താരവും നടിയുമായ ആര്യ ബാബു വിവാഹിതയായി

August 20, 2025
70
റീലുകള്‍ ഇനി ഇന്‍സ്റ്റന്റായി ഡബ് ചെയ്യാം; പുതിയ എഐ ഫീച്ചറുമായി മെറ്റ

റീലുകള്‍ ഇനി ഇന്‍സ്റ്റന്റായി ഡബ് ചെയ്യാം; പുതിയ എഐ ഫീച്ചറുമായി മെറ്റ

August 20, 2025
4
ലൊക്കേഷന്‍ ചതിച്ചു’തൃത്താലയിൽ പോലീസിനെ കബളിപ്പിച്ച് വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടി.

ലൊക്കേഷന്‍ ചതിച്ചു’തൃത്താലയിൽ പോലീസിനെ കബളിപ്പിച്ച് വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടി.

August 20, 2025
11
വേൾഡ് അമേച്ചർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ ഒരുങ്ങി എടപ്പാൾ സ്വദേശി ബാലഗണേശന്‍

വേൾഡ് അമേച്ചർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ ഒരുങ്ങി എടപ്പാൾ സ്വദേശി ബാലഗണേശന്‍

August 20, 2025
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025