ചാലിശ്ശേരി :സുരേഷ് ഗോപിയുടെ ഫൈബർ പോളിൽചാലിശേരി സ്കൂൾ വിദ്യാർത്ഥി യദുവിൻ്റെ പൊൻ ചാട്ടം കാത്ത് ഗ്രാമം വ്യാഴാഴ്ച യദുവിൻ്റെ പ്രകടനംഎറണാകുളത്ത് സംസ്ഥാന കായിക മേള തിങ്കളാഴ്ച തുടക്കമാകുമ്പോൾചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി കെ.യു യദുവിൻ്റെ പോൾവാൾട്ടിൽ മികച്ച പ്രകടനത്തിനായി ഗ്രാമവും സ്കൂളും പ്രാർത്ഥനയിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വ്യാഴാഴ്ച യദു മൽസരിക്കും.ചാലിശേരി സ്കൂളിൽ മൈതാനത്ത് സ്വന്തമായി പോൾവാൾട്ട് ഇല്ലാത്തിരുന്ന കോക്കൂർ മoത്തിൻ പുറം കുറ്റിയാട്ടിൽ ഉണ്ണികൃഷ്ണൻ – ശാലിനി ദമ്പതിമാരുടെ രണ്ടു മക്കളിൽ ഇളയവനായ യദു കോവിഡ് കാലത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ലഭിച്ച മൈത്തകൾ അടക്കി വച്ചാണ് മുളതണ്ടിൽ പരിശീലനം നടത്തിയിരുന്നത് പോൾവാൾട്ടിലെ പരിശീലനം തുടങ്ങുമ്പോൾ അതിലെ മികവിൻ്റെ പാഠങ്ങൾ പഠിച്ച് ഉയരങ്ങളിലേക്ക് എത്തുകയെന്നത് സ്വപനമായിരുന്നു.കുന്നംകുളത്ത് കഴിഞ്ഞ വർഷം സംസ്ഥാന കായിക മേളയിൽ മൂന്നടി നീളമുള്ള മുളത്തണ്ട് ഉപേയാഗിച്ച് 2.80 മീറ്റർ ചാടിയ യദു ആദ്യ ഏഴിൽ ഇടം നേടി നാടിന് അഭിമാനമായിരുന്നു. യദുവിൻ്റെ പ്രകടനവും ,ഫൈബർ പോൾ ഇല്ലാതിരുന്നതും മാധ്യമങ്ങൾ വഴി കേട്ടറിഞ്ഞ് എം.പി.യായ സുരേഷ്ഗോപിയുടെ മനസ്സിനെ സ്പർശിച്ചു. വിദ്യാർത്ഥിയുടെ കരിയർ ഉയർത്താൻ ഫൈബർ പോൾ സഹായകമാകുമെന്ന അറിവ് ഒരുലക്ഷം പതിനാലായിരം രൂപയോളം വിലവരുന്ന 145 എൽ ബി എസ് ഫൈബർ പോൾ സ്കൂളിന് സമ്മാനമായി നൽകിയത് യദുവിനും സ്കൂളിലെ മറ്റു താരങ്ങൾക്കും സ്വപ്നങ്ങൾക്ക് ചിറകു ചാർത്താൻ സഹായകമായി.ഫൈബർ പോൾ ഉപയോഗിച്ച് പരിശീലനം പൂർത്തിയാക്കിയ യദു സീനിയർ വിഭാഗത്തിൽ തൃത്താല ഉപ ജില്ലയിലും ,പാലക്കാട് ജില്ലാ കായിക മേളയിലും തിളക്കമുണ്ടാക്കി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത് വലിയ നേട്ടമായി ഉപജില്ല കായിക മേളയിൽ ഇത്തവണ ചരിത്രത്തിലാദ്യമായി സ്കൂൾ ഓവറോൾ കീരിടവും സ്വന്തമാക്കി.യദുവിന് കൂടാതെ ഇത്തവണ പാലക്കാട് ജില്ല കായിക മേളയിൽ ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് നിഹാൻ വൈങ്കലവുംപെൺകുട്ടികളുടെ സീനിയർ വിഭാഗത്തിൽ സി.ടി. ഗായത്രി വെള്ളിയും ,ടി.പി.ഹിത വൈങ്കലവും സ്വന്തമാക്കിസ്കൂളിലെ കായികാദ്ധ്യാപിക ഷക്കീല മുഹമ്മദ് ,കോച്ച് ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്യത്തിൽ മികച്ച പരിശീലനമാണ് യദുവിന് നൽകുന്നതെന്നും സംസ്ഥാന തലത്തിൽ മാത്രമല്ല ദേശീയ തലത്തിലും തിളങ്ങുവാൻ യദുവിന് കഴിയുമെന്ന ആത്മവിശ്വാസമാണ് സ്കൂളിന് ഉള്ളതെന്ന് ടീച്ചർ പറഞ്ഞു സംസ്ഥാന തലത്തിൽ വ്യാഴം ,വെള്ളി ,ശനി ദിവസങ്ങളിലായി നാല് പേർ പോൾവാൾട്ടിലും ,ഒരാൾ ചാവലിൻത്രോയിലും ചാലിശേരി സ്കൂളിൽ നിന്ന് ഇത്തവണ മൽസരിക്കുന്നത് താരങ്ങൾക്ക് മികച്ച പരിശീലിനത്തിനായി ആവശ്യമായ 135 എൽ ബി എസ് പോളും , നല്ല പോൾവാൾട്ട് ബെഡും കായികപ്രേമികളോ, ജനപ്രതിനിധികളോ തരുമെന്ന പ്രതീക്ഷയിലാണ് സ്കൂളിനും താരങ്ങൾക്കും ഉള്ളത്.