• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

സാമ്പത്തിക സ്വയം പര്യാപ്തതയിലൂടെ മാത്രമെ സ്ത്രീവിമോചനം സാധ്യമാകൂ:കെ.പി. നൗഷാദലി

cntv team by cntv team
May 2, 2025
in Local News
A A
സാമ്പത്തിക സ്വയം പര്യാപ്തതയിലൂടെ മാത്രമെ സ്ത്രീവിമോചനം സാധ്യമാകൂ:കെ.പി. നൗഷാദലി
0
SHARES
61
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി:സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കുമ്പോൾ മാത്രമാണ് സ്ത്രീവിമോചനം യാഥാർത്ഥ്യമാകുന്നതെന്ന് കെ.പി.സി.സി. സെക്രട്ടറി കെ. പി. നൗഷാദലി പറഞ്ഞു.സാമ്പത്തിക വിനിമിയങ്ങളും പരസ്പര കൂട്ടായ്മയും സൗഹാർദ്ധവും സാഹോദര്യവുമാണ് സാമ്പത്തിക സ്വയം പര്യാപ്ത കൈ വരിക്കാൻ വേണ്ടത്.

തണലിൻ്റെ നേതൃത്വത്തിൽ സ്ത്രീകളുടെ സ്വയം പര്യാപ്തത കൈവരിക്കാൻ കഴിഞ്ഞ 16 വർഷമായി ആസൂത്രിത പ്രവർത്തനങ്ങളാണ് ഇവിടെ നടന്ന് കൊണ്ടിരിക്കുന്നത്. ഇവരുടെ സഹായങ്ങൾ പലിശ രഹിത മാകുന്നു എന്നതാണ് മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്ന് ഭിന്നമാക്കുന്നത്. തണൽ പോലുള്ള പലിശ രഹിത സ്വയം സഹായ സംഘങ്ങൾ വ്യാപകമാക്കാൻ എല്ലാവരും രംഗത്ത് വരണമെന്നും നൗഷാദലി പറഞ്ഞു.മാറഞ്ചേരി തണൽ വെൽഫയർ സൊസൈറ്റിയുടെ പതിനാറാം വാർഷികം സൽക്കാര ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു.വെൽഫെയർ പാർട്ടി സംസ്ഥാന വൈ. പ്രസിഡൻ്റ് കെ.എ. ഷഫീഖ് മുഖ്യപ്രഭാഷണം നടത്തി.

മികച്ച അയൽകൂട്ടങ്ങളെ ഫ്രണ്ട് ലൈൻ ലോജിസ്റ്റിക് ഗ്രൂപ്പ് സി.ഇ.ഒ ബി പി നാസർ ആദരിച്ചു.വിവിധ മത്സര വിജയികളെ സഫാരി ഗ്രൂപ്പ് ചെയർമാൻ മടപ്പാട്ട് അബൂബക്കർ ആദരിച്ചു.വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് പൊന്നാനി,ജമാഅത്തെ ഇസ്‌ലാമി വനിതാ ഏരിയാ കൺവീനർ നസിയ നാസർ, ഫ്രറ്റോണിറ്റി മണ്ഡലം പ്രസിഡൻ്റ് ഡോ അഹ്സൻ അലി, ജി.ഐ.ഒ. ഏരിയാ പ്രസിഡൻ്റ് നിദാ നാസർ, എം.എം കദീജ എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം വൈ. ചെയർമാൻ എ. മൻസൂർ റഹ്മാൻ സ്വാഗതവും ജനറൽ കൺവീനർ ബേബി ബാൽ നന്ദിയും പറഞ്ഞു. അവാത്തിഫ് പ്രാർത്ഥന നടത്തി.തുടർന്ന് തണൽ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു.. ഇശൽ പട്ടുറുമാൽ ടീമിൻ്റെ ഒപ്പനകളും ഗാനമേളയും അരങ്ങേറി.

Related Posts

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു
Local News

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു

August 25, 2026
224
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു
Local News

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു

August 25, 2026
280
ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി
Local News

ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി

August 25, 2026
103
ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
Local News

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
229
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്
Local News

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
296
ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ
Local News

ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

August 24, 2026
55
Next Post
ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

Recent News

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
51
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
35
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
353
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
49
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025