• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കൈക്കൂലിക്കേസ്; വിജിലൻസ് പിടികൂടിയ കൊച്ചിൻ കോർപ്പറേഷൻ ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്യും

cntv team by cntv team
May 2, 2025
in Kerala
A A
കൈക്കൂലിക്കേസ്; വിജിലൻസ് പിടികൂടിയ കൊച്ചിൻ കോർപ്പറേഷൻ ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്യും
0
SHARES
126
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ എ സ്വപ്നയെ സസ്പെൻഡ് ചെയ്യാൻ നിർദേശം. കൊച്ചി മേയർ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്നലെ തൃശ്ശൂർ വിജിലൻസ് സ്പെഷ്യൽ ജഡ്ജ് ജി അനിലിന് മുന്നിൽ ഹാജരാക്കിയ സ്വപ്നയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.ഔദ്യോഗിക കാലയളവിൽ സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് വിജിലൻസ് . വൈറ്റിലയിലെ കോർപ്പറേഷൻ സോണൽ ഓഫീസിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് രേഖകൾ പിടിച്ചെടുത്തു. മുൻപ് നൽകിയ ബിൽഡിംഗ് പെർമിറ്റുകളുടെ രേഖകളിലും വിജിലൻസ് പരിശോധന നടത്തും.വൈറ്റിലയിലെ കൊച്ചി കോർപ്പറേഷൻ സോണൽ ഓഫീസിലെ എൻജിനീയറിങ് ആൻഡ് ടൗൺ പ്ലാനിങ് വിഭാഗത്തിൽ വിജിലൻസ് സി ഐ ഫിറോസിന്റെ നേതൃത്വത്തിൽ മൂന്നു മണിക്കൂർ നീണ്ട പരിശോധനയിലാണ് രേഖകൾ പിടിച്ചെടുത്തത്.സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ പൂര്‍ണ്ണവിവരം വിജിലൻസ് സംഘം ശേഖരിച്ചു. സ്വപ്നയുടെ കാറില്‍ നിന്ന് പിടിച്ചെടുത്ത 45,000 രൂപയും കൈക്കൂലി പണം ആണോ എന്നും അന്വേഷണം നടക്കുന്നുണ്ട്.ബുധനാഴ്ചയാണ് കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്ന നാടകീയമായി വിജിലൻസിന്റെ പിടിയിലായത്. തൃശ്ശൂർ സ്വദേശിയായ സ്വപ്ന കുടുംബവുമായി നാട്ടിലേക്ക് പോകും വഴിയാണ് പൊന്നുരുന്നിക്ക് സമീപം പണം വാങ്ങുന്നതിനിടെ വിജിലൻസ് കയ്യോടെ പിടികൂടിയത്. മൂന്നു നില അപാർട്മെന്റിലെ 20 ഫ്ലാറ്റുകൾക്കു നമ്പറിട്ടു നൽകാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്.പരാതിക്കാരൻ ജനുവരിയിൽ അപേക്ഷ നൽകിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് നടപടി വൈകിപ്പിച്ചു. സ്വപ്ന നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും നമ്പർ ലഭിക്കാതെ വന്നതോടെ ഒരു നിലക്ക് 5000 രൂപ വീതം 15,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് തയ്യാറാക്കിയ കൊച്ചി കോര്‍പ്പറേഷനിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടികയിലെ മുന്‍നിരക്കാരിയാണ് പിടിയിലായ സ്വപ്ന.

Related Posts

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി
Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

September 26, 2026
5
ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്
Kerala

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
3
ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
Kerala

ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

September 26, 2026
1.4k
മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ
Crime

മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ

September 26, 2026
204
ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്
Crime

ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്

September 26, 2026
125
തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം
Kerala

തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം

September 26, 2026
125
Next Post
ശ്രീശാന്തിനെ 3 വര്‍ഷത്തേക്ക്‌ വിലക്കി KCA; സഞ്ജുവിന്റെ പിതാവിനെതിരെ നിയമനടപടി

ശ്രീശാന്തിനെ 3 വര്‍ഷത്തേക്ക്‌ വിലക്കി KCA; സഞ്ജുവിന്റെ പിതാവിനെതിരെ നിയമനടപടി

Recent News

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

September 26, 2026
5
ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
3
ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

September 26, 2026
3
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

September 26, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025