ചാലിശ്ശേരി: തൂങ്ങിമരിച്ച നിലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി. കോതച്ചിറ ആലിങ്ങൽ നൗഷാദിന്റെ മകൻ മുഹമ്മദ് സഫ്വാൻ (13) ആണ് മരിച്ചത്. പെരിങ്ങോട് സ്കൂളിലെ വിദ്യാർത്ഥിയാണ്.വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ വീടിന്റെ ഹാളിൽ തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ പെരുമ്പിലാവിലെ അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവമറിഞ്ഞ് ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.







