• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

കല്യാണവേദിയിലും പിണക്കം: സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും

ckmnews by ckmnews
November 3, 2024
in Politics
A A
കല്യാണവേദിയിലും പിണക്കം: സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും
0
SHARES
368
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: എൽഡിഎഫ് സ്ഥാനാർഥി ഡോ. പി. സരിന് കൈകൊടുക്കാതെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംപിയും. പാലക്കാട്ടെ ബിജെപി നേതാവ് നടേശന്റെ മകളുടെ വിവാഹച്ചടങ്ങിലാണ് ഇരുവരും ഒന്നിച്ചെത്തിച്ചത്. സരിൻ പേര് വിളിച്ചിട്ടും രാഹുൽ കൈകൊടുക്കാതെ പോകുകയായിരുന്നു. അതേസമയം, രാഹുലും ഷാഫി പറമ്പിലും മുൻ കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥിന് ഹസ്തദാനം നടത്തുകയും ആലിംഗനം ചെയ്യുകയും ചെയ്തു.സരിൻ പലതവണ രാഹുലിന്റെ പേര് വിളിച്ചു. കേൾക്കാതെ പോയതോടെ ഇത് മോശമാണെന്ന് സരിൻ പറഞ്ഞു. പിന്നാലെ അയ്യയ്യയ്യേ എന്ന് പറഞ്ഞ സരിൻ, തനിക്കതിൽ കുഴപ്പമില്ലെന്നും കൂട്ടിച്ചേർത്തു.ജനങ്ങൾ ഇത് കാണുന്നുണ്ടെന്നായിരുന്നു പിന്നീട് മാധ്യമങ്ങളോട് സരിന്റെ പ്രതികരണം. ‘ഗോപിയേട്ടനും ഞാനും നിൽക്കുന്നു. ഗോപിയേട്ടനെ രണ്ടുവശത്തുനിന്നും ചെന്ന് കെട്ടിപ്പിടിക്കുന്നു. ഞാൻ അടുത്ത് നിൽക്കുന്നു. ഗോപിയേട്ടൻ ചെയ്തതും ഞാൻ ചെയ്തതും തമ്മിൽ എന്താ വ്യത്യാസം എന്ന് ഞാൻ ആലോചിച്ചു. ഞാനിവിടെ ഉണ്ട് ഷാഫി എന്ന് ഞാൻ പറഞ്ഞു. എന്നാൽ ഇല്ല എന്നായിരുന്നു മറുപടി. രാഹുൽ എന്നെ കണ്ടിട്ടേയില്ല’, സരിൻ വിശദീകരിച്ചു. കല്യാണവേദിയിലെത്തിയ സരിൻ നേരിട്ട് ചെന്ന് വധൂവരന്മാരെ കണ്ടു. പിന്നാലെ എ.വി. ഗോപിനാഥും ഇവിടെയെത്തി. ഇരുവരും സംസാരിച്ച് വധൂവരന്മാരെ കണ്ട് വേദിയിൽനിന്ന് താഴേക്ക് ഇറങ്ങുമ്പോഴാണ് രാഹുൽ ഷാഫിക്കൊപ്പം എത്തിയത്. ഷാഫിയും രാഹുലും എ.വി. ഗോപിനാഥിനെ അഭിവാദ്യംചെയ്തെങ്കിലും സരിനെ കണ്ടതായി നടിച്ചില്ല.ഈ ഘട്ടത്തിലാണ് ഒരു കൈ തന്നിട്ടുപോകൂ എന്ന് സരിൻ ഇരുവരോടും പറഞ്ഞത്. എന്നാൽ ഇത് കേൾക്കാതെ അവർ പോകുകയായിരുന്നു.’പ്രവൃത്തിയും വർത്തമാനവും തമ്മിൽ ബന്ധവും ആത്മാർഥയുമുള്ള ആളാണ് ഞാൻ. ചാനലുകാർക്ക് ഒരു വാർത്ത തരാൻവേണ്ടി അഭ്യാസം കാണിക്കുക… കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടി സാറിന്റെ കല്ലറയുടെ മുന്നിൽ പോയി വാർത്തയുണ്ടാക്കി. ഇന്ന് രാവിലെ ഉമ്മൻചാണ്ടി സാറിനെ തള്ളിപ്പറയുകയും ചെയ്തു. ഞാൻ കുറച്ച് ആത്മാർഥതയൊക്കെയുള്ള ആളാണ്. എനിക്കങ്ങനെ അഭ്യാസം പറ്റില്ല’, രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.’ഷാഫീ, ഇപ്പുറത്തുണ്ടെന്ന് എന്നോട് പറഞ്ഞു. അപ്പുറത്തുതന്നെയുണ്ടാവണമെന്ന് ഞാൻ മറുപടി നൽകി’, എന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.നേരത്തെ, പാലക്കാട് സിനിമ തിയ്യേറ്ററിൽ വെച്ചും സമാന സാഹചര്യമുണ്ടായിരുന്നു. സിനിമ കാണാനെത്തിയ ഇരുവരും തമ്മിൽ മുഖത്തുനോക്കാൻ പോലും തയ്യാറായില്ല.

Related Posts

‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ
Kerala

‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

August 13, 2026
32
മുരളീധരന് വരവേൽപ്പ്: ആശുപത്രിക്കുള്ളിൽ കൊടിയുമായി യൂണിയൻ, അഭിവാദ്യം ഏറ്റുവാങ്ങി മന്ത്രി,വിവാദം
Kerala

മുരളീധരന് വരവേൽപ്പ്: ആശുപത്രിക്കുള്ളിൽ കൊടിയുമായി യൂണിയൻ, അഭിവാദ്യം ഏറ്റുവാങ്ങി മന്ത്രി,വിവാദം

August 6, 2026
145
തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്
National

തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

August 3, 2026
54
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി
National

വാറണ്ടിന് സ്റ്റേ: അടുത്ത ഹിയറിംഗ് വരെ ഐഷി ഘോഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

July 29, 2026
84
‘ഭരണത്തില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല; പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചരണം തിരിച്ചടിയായി’; കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി സിപിഐഎം
Kerala

‘ഭരണത്തില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല; പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചരണം തിരിച്ചടിയായി’; കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി സിപിഐഎം

July 28, 2026
46
കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്
Kerala

കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്

July 21, 2026
44
Next Post
ചങ്ങരംകുളം കോക്കൂര്‍ സ്വദേശിയായ ബിരിയാണി വെപ്പുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

ചങ്ങരംകുളം കോക്കൂര്‍ സ്വദേശിയായ ബിരിയാണി വെപ്പുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

Recent News

വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി

വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി

August 19, 2026
93
ബെവ്കോ ജീവനക്കാർക്ക് ‘ഓണം ബമ്പർ’; ഒരുലക്ഷത്തിന് മുകളിൽ ബോണസ് പ്രഖ്യാപിച്ച് സ‌ർക്കാർ

ബെവ്കോ ജീവനക്കാർക്ക് ‘ഓണം ബമ്പർ’; ഒരുലക്ഷത്തിന് മുകളിൽ ബോണസ് പ്രഖ്യാപിച്ച് സ‌ർക്കാർ

August 19, 2026
72
പൃഥ്വിരാജ് ചിത്രം ‘ഖലീഫ’ നാളെ മുതൽ തിയറ്ററുകളിൽ

പൃഥ്വിരാജ് ചിത്രം ‘ഖലീഫ’ നാളെ മുതൽ തിയറ്ററുകളിൽ

August 19, 2026
75
ശബരിമല സ്വർണ്ണക്കൊള്ള; പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

ശബരിമല സ്വർണ്ണക്കൊള്ള; പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

August 19, 2026
32
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025