• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കോൺഗ്രസ് നേതാവ് സുബ്രഹ്മണ്യനെ ജാമ്യത്തിൽ വിട്ടു; ഉന്നത കേന്ദ്രത്തിൽ നിന്നുള്ള നിർദേശ പ്രകാരമാണ് പൊലീസിന്റെ നാടകമെന്ന് ആക്ഷേപം

cntv team by cntv team
December 27, 2025
in Kerala, Politics
A A
കോൺഗ്രസ് നേതാവ് സുബ്രഹ്മണ്യനെ ജാമ്യത്തിൽ വിട്ടു; ഉന്നത കേന്ദ്രത്തിൽ നിന്നുള്ള നിർദേശ പ്രകാരമാണ് പൊലീസിന്റെ നാടകമെന്ന് ആക്ഷേപം
0
SHARES
136
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള എ ഐ ചിത്രം പ്രചരിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ നാടകീയമായി ചോദ്യം ചെയ്ത് പിന്നീട് വിട്ടയച്ച് പൊലീസ്.ചിത്രം ഷെയർ ചെയ്തതിന് പിന്നാലെ കലാപാഹ്വാനത്തിനാണ് സുബ്രഹ്മണ്യനെതിരെ പൊലീസ് കേസെടുത്തത്. പങ്കുവച്ചത് എഐ ചിത്രമല്ലെന്ന് നൂറുശതമാനം ബോധ്യമുണ്ടെന്നും എകെജി സെന്ററിൽ നിന്നുള്ള നിർദേശപ്രകാരമാണ് തന്റെ അറസ്റ്റെന്നും എൻ സുബ്രഹ്മണ്യൻ പ്രതികരിച്ചു.ഇന്ന് രാവിലെ ആറ് മണിയ്ക്കാണ് പൊലീസ് വീട്ടിലെത്തിയത്. എന്നെ വിളിച്ചുണർത്തിയത് തന്നെ പൊലീസാണ്, മൊഴിയെടുക്കണം എന്നാണ് ആദ്യം പറഞ്ഞിരുന്നത് പിന്നീടാണ് സ്റ്റേഷൻ വരെ വരണം എന്ന് സി ഐ പറയുന്നത്. അതിനിടെ അദ്ദേഹത്തിന് ഒരു ഫോൺ കോൾ വന്നിരുന്നു. സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ അദ്ദേഹത്തിന് വീണ്ടും ഒരു കോൾ വന്നു എന്റെ വൈദ്യപരിശോധന നടത്തണം എന്ന് പറഞ്ഞായിരുന്നു അത് അങ്ങിനെയാണ് പരിശോധന നടത്താനായി കൊണ്ട് പോകുന്നത്. ഉന്നത കേന്ദ്രത്തിൽ നിന്നുള്ള നിർദേശ പ്രകാരമാണ് പൊലീസിന്റെ ഈ നാടകം. അയ്യപ്പൻ്റെ സ്വർണം കട്ടവർക്കെതിരെ UDF നടത്തുന്ന പോരാട്ടത്തിൽ പതിനായിരങ്ങൾ ഒപ്പം നിൽക്കും. കേസെടുത്ത് നിശബ്ദമാക്കാമെന്ന് ആരും കരുതണ്ട. പുറത്തുവന്ന രണ്ട് ഫോട്ടോയും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ നിന്ന് ക്യാപ്ചർ ചെയ്തതാണെന്നും ആദ്യം ഇട്ട ഫോട്ടോ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തുവെന്നും സുബ്രഹ്മണ്യൻ പ്രതികരിച്ചു.ഇന്ന് രാവിലെയാണ് എൻ സുബ്രഹ്മണ്യന്റെ കുന്നമംഗലത്തെ വീട്ടിലേക്ക് പൊലീസ് എത്തിയത്. സ്റ്റേഷനിലേക്ക് എത്തിക്കൊള്ളാം എന്ന് പറഞ്ഞ സുബ്രഹ്മണ്യനെ സമ്മർദ്ദങ്ങൾക്കൊടുവിൽ വീട്ടിൽ നിന്ന് കൊണ്ടുപോകുകയായിരുന്നു. വൈദ്യപരിശോധനക്കായി സ്വകാര്യ ആശുപത്രിയിലെത്തിച്ച സുബ്രഹ്മണ്യന്റെ രക്തസമ്മർദ്ദം കുറഞ്ഞതിനെതുടർന്ന് ആശുപത്രിയിൽ തന്നെ നിലനിർത്താൻ ഡോക്ടർമാർ നിർദേശിച്ചു. തുടർന്ന് ചേവായൂർ പോലീസ് സ്റ്റേഷനിലേക്കെത്തിച്ച് മൊഴി രേഖപ്പെടുത്തി. ഇതിനോടകം പൊലീസ് സ്റ്റേഷനിലെത്തിയ കോൺഗ്രസ് പ്രവർത്തകർ പൊലീസിനും സർക്കാരിനുമേതിരെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.ഇതിനിടെ പലതവണ പൊലീസും കോൺഗ്രസ്‌ പ്രവർത്തകരും തമ്മിൽ കയ്യേറ്റത്തിന്റെ വക്കോളമെത്തി. സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്ത പൊലീസിന് ഇരട്ടത്താപ്പെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പൊലീസിനെ സിപിഐഎം തീർത്തും രാഷ്ട്രീയമായി ഉപയോഗിക്കുന്നതാണ് കേരളത്തിൽ ഇപ്പോൾ കാണുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ആഭ്യന്തരവകുപ്പിന് ഭ്രാന്ത് പിടിച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ പ്രതികരിച്ചു. എൻ സുബ്രഹ്മണ്യനെ പൊലീസ് വീടുവളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യം എന്തായിരുന്നെന്നും പ്രവീൺ കുമാർ ചോദിച്ചു. അറസ്റ്റ് ഉണ്ടായിട്ടില്ലെന്നും നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നെന്നും ചേവായൂർ സി ഐ പറഞ്ഞു.

Related Posts

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി
Kerala

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
24
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു
Kerala

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
77
വീണ്ടും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല
Kerala

വീണ്ടും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല

September 18, 2026
71
വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്
Entertainment

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
144
കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം,ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം
Kerala

കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം,ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം

September 18, 2026
30
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം സെപ്തംബർ 28 മുതൽ, ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ
Kerala

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം സെപ്തംബർ 28 മുതൽ, ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ

September 18, 2026
27
Next Post
എസ്ഐആർ: കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിങ്ങിന് വിളിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

എസ്ഐആർ: കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിങ്ങിന് വിളിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Recent News

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
24
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
173
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
77
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025