• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

നാണംകെട്ട് ഇന്ത്യ; കിവീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി

ckmnews by ckmnews
November 3, 2024
in Sports
A A
നാണംകെട്ട് ഇന്ത്യ; കിവീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി
0
SHARES
60
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുംബൈ: ന്യൂസിലന്‍ഡിനെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 25 റൺസ് തോല്‍വി. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നാം ദിനം ലഞ്ചിനുശേഷം 121 റണ്‍സിന് ഓൾ ഔട്ടായി. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് നാട്ടില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്നത്. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 29-5 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞശേഷം അര്‍ധസെഞ്ചുറി നേടിയ റിഷഭ് പന്ത് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ലഞ്ചിനുശേഷം അജാസ് പട്ടേലിന്‍റെ പന്തില്‍ റിഷഭ് പന്ത് പുറത്തായതോടെ ഇന്ത്യ 25 റണ്‍സകലെ അടിതെറ്റി വീണു.57 പന്തില്‍ 64 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 11 റണ്‍സെടുത്ത രോഹിത് ശര്‍മയും 12 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറുമാണ് റിഷഭ് പന്തിന് പുറമെ ഇന്ത്യൻ നിരയില്‍ രണ്ടക്കം കടന്നവര്‍. ന്യൂസിലന്‍ഡിനായി അജാസ് പട്ടേല്‍ 57 റണ്‍സിന് ആറ് വിക്കറ്റെടുത്തു. സ്കോര്‍ ന്യൂസിലന്‍ഡ് 235, 174, ഇന്ത്യ 263, 121. ജയത്തോടെ മൂന്ന് മത്സര പരമ്പര ന്യൂസിലന്‍ഡ് 3-0ന് തൂത്തുവാരി.ആദ്യ സെഷനില്‍ തന്നെ ന്യൂസിലന്‍ഡിനെ ഓള്‍ ഔട്ടാക്കി 147 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഇന്ത്യ തുടക്കത്തില്‍ 29-5 എന്ന നിലില്‍ തോല്‍വി മുന്നില്‍ കണ്ടപ്പോള്‍ ആദ്യം രവീന്ദ്ര ജഡേജയെയും പിന്നീട് വാഷിംഗ്ടണ്‍ സുന്ദറിനെയും കൂട്ടുപിടിച്ച് റിഷഭ് പന്ത് നടത്തിയ പോരാട്ടം വിജയപ്രതീക്ഷ നല്‍കിയെങ്കിലും പന്ത് വീണതോടെ ഇന്ത്യ മുട്ടുമടക്കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയാണ് അദ്യം നഷ്ടമായത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ശക്തമായ എല്‍ബിഡബ്ല്യു അപ്പീലില്‍ നിന്ന് രക്ഷപ്പെട്ട രോഹിത് ബൗണ്ടറിയടിച്ച തുടങ്ങിയെങ്കിലും മൂന്നാം ഓവറിലെ അവസാന പന്തില്‍ മാറ്റ് ഹെന്‍റിയെ പുള്‍ ചെയ്ത് ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ അടിതെറ്റി ഗ്ലെന്‍ ഫിലിപ്സിന് ക്യാച്ച് നല്‍കി മടങ്ങി. 11 പന്തില്‍ 11 റണ്‍സായിരുന്നു രോഹിത്തിന്‍റെ നേട്ടം.പിന്നാലെ അജാസ് പട്ടേലിന്‍റെ പന്തിന്‍റെ ഗതിയറിയാതെ ലീവ് ചെയ്ത ശുഭ്മാന്‍ ഗില്‍(1) ക്ലീന്‍ ബൗള്‍ഡായി. വിരാട് കോലി(1) ഏഴ് പന്ത് നേരിട്ടെങ്കിലും അജാസ് പട്ടേലിനെ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ സ്ലിപ്പില്‍ ഡാരില്‍ മിച്ചലിന്‍റെ കൈകളിലെത്തി.പിന്നാലെ യശസ്വി ജയ്സ്വാളിനെ(5) ഗ്ലെന്‍ ഫിലിപ്സ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ആദ്യ ഇന്നിംഗ്സില്‍ ഡക്കായ സര്‍ഫറാസ് ഖാനെ(1) അജാസ് പട്ടേല്‍ രചിന്‍ രവീന്ദ്രയുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യ 29-5ലേക്ക് കൂപ്പുകുത്തി. സിക്സ് അടിച്ച് തുടങ്ങിയ റിഷഭ് പന്ത് മാത്രമാണ് ഇന്ത്യൻ നിരയില്‍ കിവീസ് സ്പിന്നര്‍മാരെ ആത്മവിശ്വാസത്തോടെ നേരിട്ട ഏക ബാറ്റര്‍. ആദ്യം ജഡേജക്കൊപ്പം 42 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ കരകയറ്റിയ പന്ത് പിന്നീട് സുന്ദറിനൊപ്പം 21 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി.ജഡേജ ആറ് റണ്‍സ് എടുത്ത് മടങ്ങിയെങ്കിലും റിഷഭ് പന്തിനൊപ്പം നിര്‍ണായക കൂട്ടുകെട്ടില്‍ പങ്കാളിയായി. ലഞ്ചിന് ശേഷം റിഷഭ് പന്തിനെ(57 പന്തില്‍ 64) അജാസ് പട്ടേല്‍ ടോം ബ്ലണ്ടലിന്‍റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ തോല്‍വി മണത്തു. സുന്ദറിനൊപ്പം പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച അശ്വിന്‍ പ്രതീക്ഷ നല്‍കിയെങ്കിലും സ്കോര്‍ 121ല്‍ നില്‍ക്കെ ഗ്ലെന്‍ ഫിലിപ്സിന്‍റെ പന്തില്‍ വീണു. തൊട്ടടുത്ത പന്തില്‍ ആകാശ് ദീപിനെ(0) ഫിലിപ്സ് ബൗള്‍ഡാക്കി. മുഹമ്മദ് സിറാജ് ഒരു പന്ത് പ്രതിരോധിച്ചെങ്കിലും അജാസ് പട്ടേലിന്‍റെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച സുന്ദറിനെ ബൗള്‍ഡാക്കി കിവീസ് ചരിത്രനേട്ടം സ്വന്തമാക്കി. ന്യൂസിലന്‍ഡിനായി അജാസ് പട്ടേല്‍ ആറും ഗ്ലെന്‍ ഫിലിപ്സ് മൂന്നും വിക്കറ്റെടുത്തു.

Related Posts

പ്രഥമ B.O.A.T പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ
International

പ്രഥമ B.O.A.T പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

October 29, 2026
51
35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്; 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യ
Sports

35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്; 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യ

October 27, 2026
122
ന്യൂസീലൻഡിനെതിരെ പരമ്പര പിടിക്കാൻ ഇന്ത്യ, മൂന്നാം ട്വന്റി 20 ഇന്ന്
Sports

ന്യൂസീലൻഡിനെതിരെ പരമ്പര പിടിക്കാൻ ഇന്ത്യ, മൂന്നാം ട്വന്റി 20 ഇന്ന്

October 27, 2026
30
എംബാപ്പെയ്ക്ക് നൂറാം ഗോൾ; എൽ ക്ലാസിക്കോയിൽ ബാഴ്‌സയെ വീഴ്ത്തി റയൽ
Sports

എംബാപ്പെയ്ക്ക് നൂറാം ഗോൾ; എൽ ക്ലാസിക്കോയിൽ ബാഴ്‌സയെ വീഴ്ത്തി റയൽ

October 26, 2026
59
അർദ്ധ സെഞ്ചുറിയുമായി സഞ്ജു, അടിച്ചുതകർത്ത് നമൻ ധിർ; കിവീസിനെതിരെ ഇന്ത്യക്ക് വിജയത്തുടക്കം
Sports

അർദ്ധ സെഞ്ചുറിയുമായി സഞ്ജു, അടിച്ചുതകർത്ത് നമൻ ധിർ; കിവീസിനെതിരെ ഇന്ത്യക്ക് വിജയത്തുടക്കം

October 22, 2026
85
ദേശീയ ടീം ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോയ്ക്ക് 30 ദിവസം വിലക്ക്, 255 യൂറോ പിഴയും
Sports

ദേശീയ ടീം ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോയ്ക്ക് 30 ദിവസം വിലക്ക്, 255 യൂറോ പിഴയും

October 20, 2026
30
Next Post
ചങ്ങരംകുളം നന്നംമുക്ക് സ്വദേശിയുടെ രണ്ടാം വിവാഹം തടഞ്ഞ് കോടതി’നടപടി ഭാര്യയുടെ പരാതിയില്‍

ചങ്ങരംകുളം നന്നംമുക്ക് സ്വദേശിയുടെ രണ്ടാം വിവാഹം തടഞ്ഞ് കോടതി'നടപടി ഭാര്യയുടെ പരാതിയില്‍

Recent News

കറുകപുത്തൂർ ക്വാറി അപകടം: ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

കറുകപുത്തൂർ ക്വാറി അപകടം: ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

October 30, 2026
44
ഇസ്രയേൽ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കവർന്ന ഗുണ്ടാസംഘം പിടിയിൽ; അറസ്റ്റിലായത് ആറുപേർ

ഇസ്രയേൽ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കവർന്ന ഗുണ്ടാസംഘം പിടിയിൽ; അറസ്റ്റിലായത് ആറുപേർ

October 30, 2026
10
നന്നംമുക്ക് പഞ്ചായത്ത് കേരളോത്സവം 31 മുതൽ നവംബർ 8 വരെ, ‘ഘോഷയാത്ര ശനിയാഴ്ച

നന്നംമുക്ക് പഞ്ചായത്ത് കേരളോത്സവം 31 മുതൽ നവംബർ 8 വരെ, ‘ഘോഷയാത്ര ശനിയാഴ്ച

October 30, 2026
19
കെസിഇഎഫ് മെമ്പർഷിപ് ക്യാമ്പയിൻ ചങ്ങരംകുളത്ത് തുടക്കം കുറിച്ചു

കെസിഇഎഫ് മെമ്പർഷിപ് ക്യാമ്പയിൻ ചങ്ങരംകുളത്ത് തുടക്കം കുറിച്ചു

October 30, 2026
73
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025