ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് കേരളോത്സവം ഒക്ടോബർ 31മുതല്‍ നവംബർ 8 വരെ നടക്കും.കേരളോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന വിളംബര ഘോഷയാത്ര ശനിയാഴ്ച വൈകിയിട്ട് നാലിന് നടക്കും.ചങ്ങരംകുളം സ്‌നേഹ ഓഡിറ്റോറിയത്തിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്‌ഹർ പെരുമുക്ക് ഉദ്ഘാടനം ചെയ്യും.ഒക്ടോബർ 31 ന് തുടങ്ങുന്ന മത്സരങ്ങള്‍ നവംബർ 8 ന് മൂക്കുതല ഹൈസ്കൂളിൽ സമാപന സമ്മേളനത്തോടെ സമാപിക്കും.









