പൊന്നാനി: സമൂഹ മാധ്യമങ്ങളിലൂടെ വര്‍ഗീയ വിദ്വേഷ പോസ്റ്ററുകള്‍ ഉണ്ടാക്കുകയും മാധ്യമ പ്രവര്‍ത്തകയെ അസഭ്യം പറഞ്ഞ് പോസ്റ്റ് ഇടുകയും ചെയ്തതിന് എടപ്പാള്‍ സ്വദേശിയെ പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തു. ‘ഹരിദാസന്‍ എടപ്പാള്‍’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വര്‍ഗീയ വിദ്വേഷം പരത്തുന്ന പോസ്റ്ററുകളും വീഡിയോകളും പോസ്റ്റ് ചെയ്ത എടപ്പാള്‍ തട്ടാന്‍പടി കൊണ്ടരപ്പറമ്പത്ത് ഹരിദാസിനെ(57)യാണ് പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തത്.ഫോണുകള്‍ കേസിന്റെ തെളിവിലേക്കായി പോലീസ് പിടിച്ചെടുത്തു.പൊന്നാനി പോലിസ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുതേടത്ത്,എസ്.ഐ അരുണ്‍ ആര്‍.യു,എ.എസ്.ഐ. സതി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ് നാസര്‍,പ്രശാന്ത് കുമാര്‍, അരുണ്‍ ദേവ്. എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ സോഷ്യല്‍ മീഡിയ പെട്രോളിങ് ടീം കണ്ടെത്തി നല്‍കിയ വിവരങ്ങളില്‍ നിന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍ . വിശ്വനാഥിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.