• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 13, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

മൂന്ന് സഹോദരിമാരെ സഹോദരനായ പതിനേഴുകാരൻ ബലാത്സംഗം ചെയ്തു; സഹോദരിമാരെ പിഡിപ്പിച്ചത് അമ്മ പുറത്തുപോയ തക്കം നോക്കി

cntv team by cntv team
April 26, 2025
in Crime
A A
മൂന്ന് സഹോദരിമാരെ സഹോദരനായ പതിനേഴുകാരൻ ബലാത്സംഗം ചെയ്തു; സഹോദരിമാരെ പിഡിപ്പിച്ചത് അമ്മ പുറത്തുപോയ തക്കം നോക്കി
0
SHARES
2.7k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മൂന്ന് സഹോദരിമാരെ സഹോദരനായ പതിനേഴുകാരൻ ബലാത്സംഗം ചെയ്തു. 13, 12, 8 വയസുള്ള പെൺകുട്ടികളാണ് പീഡനത്തിനിരയായത്. പത്തനംതിട്ടയിലെ മലയോര മേഖലയിലാണ് സംഭവം. അമ്മ വീട്ടിലില്ലാത്ത സമയത്തായിരുന്നു പീഡനം നടന്നത്. കുട്ടികളെ പിതാവ് ഉപേക്ഷിച്ച് പോയതാണ്. മൂന്ന് പെൺകുട്ടികൾ വിദ്യാഭ്യാസ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുകയാണ്. അമ്മയും സഹോദരനും മാത്രമേ വീട്ടിലുള്ളൂ. അമ്മ മുമ്പ് പല വിവാഹങ്ങളും കഴിച്ചിട്ടുണ്ട്. പതിനേഴുകാരൻ ജോലിക്ക് പോകുകയാണ്.

സ്‌കൂൾ അടച്ചതോടെ പെൺകുട്ടികൾ വീട്ടിലെത്തി. തൊട്ടടുത്ത ദിവസം അമ്മ ജോലിക്ക് പോയി. ഈ സമയത്താണ് സഹോദരൻ മൂന്ന് പേരെയും പീഡനത്തിനിരയാക്കിയത്. എട്ടുവയസുകാരിയാണ് ഏറ്റവും ക്രൂരമായ രീതിയിൽ പീഡനത്തിനിരയായത്. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും സഹോദരൻ ഭീഷണിപ്പെടുത്തി.

ബാലികാസദനത്തിലെ കൗൺസിലിംഗിനിടെ മൂത്ത കുട്ടിയാണ് പീഡന വിവരം തുറന്നുപറഞ്ഞത്. തുടർന്ന് അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പതിനേഴുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കി. ശേഷം കൊല്ലത്തെ ജുവനൈൽ ഹോമിലേക്ക് മാറ്റി. മൂന്ന് കുട്ടികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പീഡന വിവരം കുട്ടികൾ അമ്മയെ അറിയിച്ചിരുന്നോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

അതേസമയം, സംസ്ഥാനത്ത് ഏറ്റവും കൂടുതലാളുകൾ പ്രതികളായ പത്തനംതിട്ട പോക്‌സോ കേസിൽ കുറ്റപത്രം സമർപ്പിച്ചു. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി ഒന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്. വിദേശത്തുളള രണ്ടു പ്രതികൾ മാത്രമാണ് ഇനി പിടിയിലാകാനുളളത്. ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസിറക്കി കാത്തിരിക്കുകയാണ് പൊലീസ്. കേസിൽ അതിജീവിതയുടെ അയൽവാസിയും നാട്ടുകാരും സഹപാഠികളും അടക്കം 59 പ്രതികളാണുള്ളത്. അഞ്ചു പൊലീസ് സ്റ്റേഷനുകളിലായി 30 കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കൂട്ടബത്സംഗം, തട്ടിക്കൊണ്ടുപോകൽ, ലൈംഗിക പീഡനം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അഞ്ച് കേസുകളിൽ പ്രതികൾക്കെതിരെ പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമം ചുമത്തിയിട്ടുണ്ട്.

സൗഹൃദം നടിച്ച് സമീപവാസിയായ യുവാവാണ് പെൺകുട്ടിയെ ആദ്യം ദുരുപയോഗം ചെയ്തത്. ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു. പീഡന ദൃശ്യങ്ങൾ കണ്ടവർ പലരും പെൺകുട്ടിയുമായി സമൂഹ മാദ്ധ്യമം വഴി സൗഹൃദം സ്ഥാപിക്കുകയും ദുരുപയോഗം ചെയ്യുകയുമാണ് ഉണ്ടായതെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രതിപ്പട്ടികയിൽ പ്രായപൂർത്തിയാകാത്ത അഞ്ചുപേരുണ്ട്. ഇലവുംതിട്ട സ്റ്റേഷനിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് 17. പത്തനംതിട്ടയിൽ 12ഉം. മലയാലപ്പുഴ, പന്തളം, കല്ലമ്പലം സ്റ്റേഷനുകളിൽ ഓരോ കേസുകളും രജിസ്റ്റർ ചെയ്തു. പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്ത ഒരു കേസിലാണ് രണ്ടു പ്രതികളെ കിട്ടാനുള്ളത്.

Related Posts

23കാരിയുടെ ആത്മഹത്യ: കൂടുതൽ പേരെ പ്രതിചേർക്കും, പ്രതിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യും
Crime

23കാരിയുടെ ആത്മഹത്യ: കൂടുതൽ പേരെ പ്രതിചേർക്കും, പ്രതിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യും

August 12, 2025
316
സഹോദരിമാരുടെ കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ സഹോദരൻ മരിച്ച നിലയിൽ
Crime

സഹോദരിമാരുടെ കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ സഹോദരൻ മരിച്ച നിലയിൽ

August 12, 2025
332
സോന എൽദോസിന്റെ മരണം; റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി
Crime

സോന എൽദോസിന്റെ മരണം; റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി

August 11, 2025
181
സെബാസ്റ്റ്യന്റെ വീട്ടിലെ മൂടിയ കിണർ തുറന്ന് തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം തയ്യാറെടുപ്പ് ആരംഭിച്ചു
Crime

സെബാസ്റ്റ്യന്റെ വീട്ടിലെ മൂടിയ കിണർ തുറന്ന് തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം തയ്യാറെടുപ്പ് ആരംഭിച്ചു

August 11, 2025
109
മലപ്പുറത്ത് ഹോട്ടലിൽ ഭക്ഷണം കിട്ടാൻ വൈകി; ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
Crime

മലപ്പുറത്ത് ഹോട്ടലിൽ ഭക്ഷണം കിട്ടാൻ വൈകി; ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

August 10, 2025
25
കണ്ണൂരിൽ മക്കളുമായി കിണറിൽ ചാടി യുവതി ജീവനൊടുക്കാൻ ശ്രമിച്ച സംഭവം: ചികിൽസയിലായിരുന്ന കുട്ടി മരിച്ചു
Crime

കണ്ണൂരിൽ മക്കളുമായി കിണറിൽ ചാടി യുവതി ജീവനൊടുക്കാൻ ശ്രമിച്ച സംഭവം: ചികിൽസയിലായിരുന്ന കുട്ടി മരിച്ചു

August 10, 2025
186
Next Post
ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് പതിനെട്ടുകാരിയെ പൊന്മുടിയിൽ കൊണ്ടുപോയി; യുവാവ് അറസ്റ്റിൽ

ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് പതിനെട്ടുകാരിയെ പൊന്മുടിയിൽ കൊണ്ടുപോയി; യുവാവ് അറസ്റ്റിൽ

Recent News

വോട്ടർ പട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലേക്ക്

വോട്ടർ പട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലേക്ക്

August 13, 2025
40
സൈബർപാർക്ക്, ടെക്നോപാർക്ക്, സൈബർപാർക്ക് ഓഗസ്റ്റ് 2025 ജോലി ഒഴിവുകൾCYBERPARK JOB VACANCIES

സൈബർപാർക്ക്, ടെക്നോപാർക്ക്, സൈബർപാർക്ക് ഓഗസ്റ്റ് 2025 ജോലി ഒഴിവുകൾ

CYBERPARK JOB VACANCIES

August 13, 2025
49
ഇന്ത്യൻ ഓവർസീസ് ബാങ്ക് കേരളത്തിൽ 750 അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇന്ത്യൻ ഓവർസീസ് ബാങ്ക് കേരളത്തിൽ 750 അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

August 13, 2025
18
കേരള പി‌എസ്‌സി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ട്രെയിനി) തസ്തികയിലേക്ക് നിയമനം പ്രഖ്യാപിച്ചു

കേരള പി‌എസ്‌സി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ട്രെയിനി) തസ്തികയിലേക്ക് നിയമനം പ്രഖ്യാപിച്ചു

August 13, 2025
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025