• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, December 25, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

നരേന്ദ്ര മോദി സൗദിയിലേക്ക്, ഇന്ത്യയ്ക്ക് എന്തൊക്കെ നേട്ടങ്ങൾ? പ്രതീക്ഷയോടെ ഈ മേഖലകൾ

cntv team by cntv team
April 22, 2025
in Highlights, National
A A
നരേന്ദ്ര മോദി സൗദിയിലേക്ക്, ഇന്ത്യയ്ക്ക് എന്തൊക്കെ നേട്ടങ്ങൾ? പ്രതീക്ഷയോടെ ഈ മേഖലകൾ
0
SHARES
73
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജിദ്ദയിലേക്ക് വിമാനം കയറുകയാണ്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ അസ്ഥിരതയുടെ പശ്ചാത്തലത്തിലാണ് മോദിയുടെ യാത്ര എന്നത് മറ്റൊരു പ്രത്യേകതയാണ്. പ്രാദേശിക, ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിക്കൂടിയാണ് മോദിയുടെ രണ്ട് ദിവസത്തെ സന്ദർശനം. പശ്ചിമേഷ്യയിലെ സാഹചര്യം, ഇസ്രായേൽ-പലസ്തീൻ സംഘർഷം, ഹൂതി ആക്രമണങ്ങൾ മൂലം സമുദ്ര സുരക്ഷയ്ക്കുണ്ടാകുന്ന ഭീഷണികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ മോദിയുടെ ഈ സന്ദർശനം ഇന്ത്യയ്ക്ക് എത്രത്തോളം നേട്ടമുണ്ടാകുമെന്ന ചർച്ചയാണ് ഒരു കോണിൽ നടക്കുന്നത്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം…സൽമാന്റെ ക്ഷണം സ്വീകരിച്ച് മോദി
സൗദി അറേബ്യയുടെ പ്രധാനമന്ത്രി കൂടിയായ മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണം സ്വീകരിച്ചാണ് മോദി ജിദ്ദയിൽ എത്തുന്നത്. ഏപ്രിൽ 22, 23 എന്നീ ദിവസങ്ങളിൽ മോദി സൗദിയിൽ ചെലവഴിക്കും. ഇതിന് മുമ്പ് മോദി സൗദിയിൽ എത്തിയത് 2016ലും 2019ലും ആയിരുന്നു. 2023 സെപ്റ്റംബറിൽ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ സൽമാൻ ഇന്ത്യയിലെത്തിയിരുന്നു. ഇന്ത്യ- സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ (എസ്‌പിസി) ആദ്യ യോഗത്തിൽ മോദിയും സൽമാനും സഹഅദ്ധ്യക്ഷത വഹിച്ചിരുന്നു. അതിന് ശേഷമാണ് സൗദി സന്ദർശനത്തിലേക്ക് മോദി എത്തിയത്.

സന്ദർശനത്തിൽ എന്തൊക്കെ പ്രതീക്ഷിക്കാം?
ഊർജം, പ്രതിരോധം, വ്യാപാരം എന്നീ മേഖലകളിൽ ഇന്ത്യയും സൗദിയും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ ഈ സന്ദർശനം സഹായിക്കുമെന്നാണ് കരുതുന്നത്. ഗ്രീൻ ഹൈഡ്രജൻ ഉൾപ്പെടെയുള്ള നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സൽമാനുമായി ചേർന്ന് മോദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ (എസ്‌പിസി) അദ്ധ്യക്ഷനാകുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.

2019 ൽ സ്ഥാപിതമായ എസ്‌പിസി രണ്ട് മേഖലകളിലാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയം, സുരക്ഷ, സാമൂഹികം, സാംസ്‌കാരിക സഹകരണം, സമ്പദ്വ്യവസ്ഥ, നിക്ഷേപം എന്നീ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണിത്.

മോദിയുടെ ഇപ്പോഴത്തെ സന്ദർശനം പ്രതിരോധ രംഗത്തെ സഹകരണത്തിന് വഴിത്തുറക്കാനും സാദ്ധ്യതയുണ്ട്. സൗദി അറേബ്യയുടെ വിഷൻ 2030, ഇന്ത്യയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭം എന്നിവയ്ക്ക് അനുസൃതമായി ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം പുതിയ ഉയരങ്ങളിലേക്ക് കടന്നിട്ടുണ്ട്. ഇരുരാജ്യങ്ങളും ചേർന്ന് 2024 ജനുവരിയിൽ രാജസ്ഥാനിൽ വച്ച് നടത്തിയ സൈനിക അഭ്യാസങ്ങളും ഇതിലേക്ക് വിരൽചൂണ്ടുന്നതാണ്. 2024 ഫെബ്രുവരിയിൽ ഇന്ത്യ സൗദി അറേബ്യയുമായുള്ള ആദ്യ പ്രതിരോധ കരാറിൽ ഒപ്പുവച്ചിരുന്നു.

Related Posts

ഡിവോഴ്‌സ് നോട്ടീസ് അയച്ചു; പിന്നാലെ ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ്
National

ഡിവോഴ്‌സ് നോട്ടീസ് അയച്ചു; പിന്നാലെ ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ്

December 24, 2025
233
തോഷഖാന അഴിമതിയിലെ രണ്ടാമത്തെ കേസ്; ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും 17 വര്‍ഷം തടവ് ശിക്ഷ
National

തോഷഖാന അഴിമതിയിലെ രണ്ടാമത്തെ കേസ്; ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും 17 വര്‍ഷം തടവ് ശിക്ഷ

December 20, 2025
94
ഡൽഹിയിൽ മൂടൽമഞ്ഞ് കനക്കുന്നു: വിമാന സർവീസുകൾ റദ്ദാക്കി, ഓറഞ്ച് അലർട്ട്
National

ഡൽഹിയിൽ മൂടൽമഞ്ഞ് കനക്കുന്നു: വിമാന സർവീസുകൾ റദ്ദാക്കി, ഓറഞ്ച് അലർട്ട്

December 20, 2025
27
എസ്‌ഐആർ: തമിഴ്‌നാട്ടിൽ 97.4 ലക്ഷം പേരെ നീക്കം ചെയ്തു; കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
National

എസ്‌ഐആർ: തമിഴ്‌നാട്ടിൽ 97.4 ലക്ഷം പേരെ നീക്കം ചെയ്തു; കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

December 19, 2025
241
പ്രതിപക്ഷത്തിൻ്റെ എതിര്‍പ്പ് മറികടന്ന് തൊഴിലുറപ്പ് ബിൽ ലോക്സഭ പാസ്സാക്കി
National

പ്രതിപക്ഷത്തിൻ്റെ എതിര്‍പ്പ് മറികടന്ന് തൊഴിലുറപ്പ് ബിൽ ലോക്സഭ പാസ്സാക്കി

December 18, 2025
192
ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ സൃഷ്ടാവ് അന്തരിച്ചു
National

ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ സൃഷ്ടാവ് അന്തരിച്ചു

December 18, 2025
75
Next Post
കിഴക്കേതിൽ കുടുംബ സമിതിയും പ്രവാസി കൂട്ടായ്മയുംസംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കിഴക്കേതിൽ കുടുംബ സമിതിയും പ്രവാസി കൂട്ടായ്മയുംസംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Recent News

പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യം; കുടിയേറ്റക്കാരെ ചേർത്തു നിർത്തണം’; മാർപ്പാപ്പ

പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യം; കുടിയേറ്റക്കാരെ ചേർത്തു നിർത്തണം’; മാർപ്പാപ്പ

December 25, 2025
18
കർണാടകയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; തീപിടിച്ച് 10 പേർ മരിച്ചു

കർണാടകയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; തീപിടിച്ച് 10 പേർ മരിച്ചു

December 25, 2025
26
സമഭാവനയുടെ തിരുപ്പിറവി സ്മൃതി: ഇന്ന് ക്രിസ്മസ് ‘നാടെങ്ങും ആഘോഷം

സമഭാവനയുടെ തിരുപ്പിറവി സ്മൃതി: ഇന്ന് ക്രിസ്മസ് ‘നാടെങ്ങും ആഘോഷം

December 25, 2025
8
ശബരിമല സ്വർണക്കൊള്ള: ഡി മണിയെ കണ്ടെത്തി എസ്ഐടി

ശബരിമല സ്വർണക്കൊള്ള: ഡി മണിയെ കണ്ടെത്തി എസ്ഐടി

December 25, 2025
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025