ചങ്ങരംകുളം:എം.ജി.എം മർക്കസുദ്ദഅവ ചങ്ങരംകുളം സോൺ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എല്‍ സി കഴിഞ്ഞ പെൺമക്കളിൽ ധാർമികമൂല്യങ്ങളുടെ ബോധ്യപ്പെടുത്തൽ ലക്ഷ്യമാക്കി നാല് ദിവസം നീണ്ടു നിന്ന സമ്മർ ഹട്ട് സംഘടിപ്പിച്ചു.വിവിധ സെഷനുകളിൽ ഹിശാംയൂണിവേഴ്സിറ്റി, അബ്സം പുളിക്കൽ, തമിം ഫാറൂഖി, ഫഹിം പുളിക്കൽ, റുഫൈഹ തിരൂരങ്ങാടി ,നുബ്‌ലഅബ്ബാസ്, നദീർ പൊന്നാനി എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു.പി.ഐ റാഫിദ,സബീന, സീനത്ത്, എം.കെ. റംല, റജീന മുജീബ്, സൈറാബാനു എന്നിവർ വിവിധആക്റ്ററിവിറ്റികൾക്ക് നേതൃത്വം നൽകി.സമാപന സെഷനിൽ പി.പി. ഖാലിദ്, നജീർ അഹമ്മദ്, നുസൈബ കുമരനല്ലൂർ, ഐഷഅഹമ്മദ്, സന മജീദ് പ്രസംഗിച്ചു.വിവിധ കലാ സൃഷ്ടികൾക്കുള്ള സമ്മാന വിതരണoവി.വി.മൊയ്തുട്ടി സാഹിബ് നിർവഹിച്ചു.







