എടപ്പാൾ :കാലടി ഗ്രാമ പഞ്ചായത്തിൽ മുസ്ലിം ലീഗിലെ മുബ്‌സിറ സിറാജ് പ്രസിഡൻ്റും കോൺഗ്രസ്സിലെ ബീരാവുണ്ണി എന്ന കുഞാപ്പ വൈസ് പ്രസിഡൻ്റുമായി. കാലത്ത് നടന്ന തിരഞെടുപ്പിൽ എൽ.ഡി.എഫിലെ പി.കെ ദേവിയെ അഞ്ചിനെതിരെ 13 വോട്ടിനാണ് മുബ്‌സിറ സിറാജ് തോൽപിച്ചത്. വൈസ് പ്രസിഡൻ്റ് തിരഞെടുപ്പിൽ ഇതേ മാർജനിൽ തന്നെ എൽ.ഡി.എഫിലെ എൻ.വി അബ്‌ദുൾ സലാമിനെയാണ് ബീരാവുണ്ണി എന്ന കുഞാപ്പ തോൽപിച്ചത്. കാലടി ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡ് മൂർച്ചിറയിൽ നിന്നും എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ തോൽപിച്ചാണ് മുബ്‌സിറ സിറാജ് വിജയിച്ചതെങ്കിൽ പതിനേഴാം വാർഡ് പോത്തന്നൂർ തെക്കുംമുറിയിൽ നിന്നാണ് ബീരാവുണ്ണി എന്ന കുഞാപ്പ വിജയിച്ചത്







