എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ മുസ്ലിം ലീഗിലെ ഷാജിമോൾ പാലത്തിങ്ങൽ പ്രസിഡൻ്റും കോൺഗ്രസ്സിലെ എം.എ നജീബ് വൈസ് പ്രസിഡന്റുമായി. ഇരുവരും ആറിനെതിരെ 16 വോട്ടിനാണ് വിജയിച്ചത്. പ്രസിഡൻ്റ് സ്ഥാനത്തേക് എൽ.ഡി.എഫിലെ അനിതയേയും വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് സ്‌റ്റാലിനേയുമാണ് ഇരുവരും തോൽപിച്ചത്. ഒന്നാം വാർഡ് മാണൂരിൽ നിന്നുമാണ് ഷാജിമോൾ പാലത്തിങ്ങൽ വിജയിച്ചതെങ്കിൽ പതിമൂന്നാം വാർഡിൽ നിന്നാണ് എം.എ നജീബ് വിജയിച്ചത്







