• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അൻപോടെ തൃത്താല :മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് മെയ് 11ന് നടക്കും

cntv team by cntv team
April 21, 2025
in UPDATES
A A
അൻപോടെ തൃത്താല :മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് മെയ് 11ന് നടക്കും
0
SHARES
57
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൂറ്റനാട്:തൃത്താല നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ അൻപോടെ തൃത്താലയുടെ ഭാഗമായി മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് മെയ് 11 ന് സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ പാർലമെൻ്ററി കാര്യ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വട്ടേനാട് ഗവ. വി എച്ച് എസ് സ്കൂളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. ഹൃദ്രോഗ വിദഗ്ദ്ധൻ പത്മഭൂഷൺ ഡോ.ജോസ് ചാക്കോ മുഖ്യാതിഥിയാകും.തൃത്താലയുടെ ചരിത്രത്തിൽ ആദ്യമായാണ് മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

മെഡിക്കൽ ക്യാമ്പിൽ പങ്കെടുന്നവർ മുൻ കൂട്ടി രജിസ്റ്റർ ചെയ്യണം. അപേക്ഷ ഫോം തൃത്താല എം എൽ എ ഓഫീസിലും ഗ്രന്ഥശാലകളിലും ഏപ്രിൽ 30 വരെ ലഭ്യമാകും. സർക്കാർ ആശുപത്രികളും എറണാകുളം,അമൃത, ലിസി,തൃശൂർ ജൂബിലി മിഷൻ ,അമല ,കോട്ടയ്ക്കൽ മിംസ്, പെരിന്തൽമണ്ണ ഇം എം എസ് ആശുപത്രി,എംവിആർ ക്യാൻസർ സെന്റർ
ഉൾപ്പെടെ കേരളത്തിലെ മികച്ച സ്വകാര്യ ആശുപത്രികളും ഹോമിയോ ,അലോപ്പൊതി, ആയുർവേദ വിഭാഗങ്ങളും ക്യാമ്പിൻ്റെ ഭാഗമാകും.ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശുരോഗ വിഭാഗം,അസ്ഥിരോഗ വിഭാഗം,ഇഎൻടി,ത്വക്ക് രോഗ വിഭാഗം,പൾമനോളജി -ശ്വാസകോശവിഭാഗം,ഗൈനക്കോളജി,നേത്രരോഗ വിഭാഗം,ഹൃദ്രോഗവിഭാഗം-കാർഡിയോളജി,വൃക്കരോഗവിഭാഗം – നെഫ്രോളജി, ഉദരരോഗ വിഭാഗം – ഗ്യാസ്ട്രോ എന്ററോളജി,ന്യൂറോളജി,ക്യാൻസർ വിഭാഗം -ഓങ്കോളജി,പീഡിയാട്രിക് സർജറി,കാർഡിയോ തൊറാസിക് സർജറി,യൂറോളജി,ന്യൂറോ സർജറി,സർജിക്കൽ, ഓങ്കോളജി, ഇന്റർവെൻഷണൽ റേഡിയോളജി,പാലിയേറ്റീവ് കെയർ (സാന്ത്വന പരിചരണം),ദന്തരോഗ വിഭാഗം,ആയുർവേദം:ജനറൽ മെഡിസിൻ,ഓർത്തോ, ഇഎൻടി ആൻറ് കണ്ണ് രോഗ വിഭാഗം,ഗൈനക്കോളജി, പീഡിയാട്രിക്സ്,
ഹോമിയോ ഉൾപ്പെടെ 28 വിഭാഗങ്ങളുടെ സേവനം ലഭ്യമാക്കുന്ന ജില്ലയിലെ ആദ്യ
മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് കൂടിയാണിത്.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്കാവശ്യമായ തുടർ ചികിത്സാ സംവിധാനവും ഉറപ്പാക്കും.മൊബൈൽ ദന്തൽ ക്ലിനിക്ക് ഉൾപ്പെടെ വിപുലമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

സാമ്പത്തികമായി വളരെയേറെ പിന്നോക്കം നിൽക്കുന്നവരും ചികിത്സക്കും മരുന്നിനുമായി പ്രയാസമനുഭവിക്കുന്നവരുമായ വ്യക്തികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് അർഹരായ വീടുകളിൽ സന്ദർശനം നടത്തി കണ്ടെത്തുകയും മാരകമായ അസുഖങ്ങളാൽ കഷ്ടത അനുവഭവിക്കുന്നവർക്ക് മരുന്നും ചികിത്സയും ലഭ്യമാക്കുന്ന ഒരു സമഗ്ര ആരോഗ്യപദ്ധതിയാണ് മന്ത്രി എം ബി രാജേഷിൻ്റെ നേതൃത്വത്തിൽ നടത്തുന്ന അൻപോടെ തൃത്താല.അൻപോടെ തൃത്താല ഭാരവാഹികളായ
ഡോ. ഇ സുഷ്മ,അഡ്വ. പി എ സുനിൽ ഖാദർ, എം കെ ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.

Related Posts

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്
UPDATES

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
121
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു
UPDATES

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
18
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്
UPDATES

സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

August 27, 2026
35
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്
UPDATES

നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

August 27, 2026
64
അസ്സബാഹ് ഹയർ സെക്കണ്ടറിസ്കൂളിൽ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി
UPDATES

അസ്സബാഹ് ഹയർ സെക്കണ്ടറിസ്കൂളിൽ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി

August 27, 2026
16
തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു
UPDATES

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

August 27, 2026
27
Next Post
കാണി ഫിലിം സൊസൈറ്റി സെക്രട്ടറി ഡോ. വി. മോഹനകൃഷ്ണനെ ആദരിച്ചു

കാണി ഫിലിം സൊസൈറ്റി സെക്രട്ടറി ഡോ. വി. മോഹനകൃഷ്ണനെ ആദരിച്ചു

Recent News

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
121
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
18
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

August 27, 2026
35
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

August 27, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025