എടപ്പാള്:ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ചടങ്ങിന്റെ ഭാഗമായി സ്കൂളിലെ ഉച്ചഭക്ഷണ പാചകത്തൊഴിലാളിയായ അഖിലയെ ആദരിച്ചു.ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ട്രസ്റ്റ് ചെയർമാൻ ബഷീർ കക്കിടിക്കൽ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക സി.പി. സതി, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഷബീർ, എം.ടി.എ പ്രസിഡന്റ് സുഹറ മൂതൂർ, പ്രേമകുമാരി എ.പി., മുഹമ്മദ് ഫൈസൽ സി.വി.ആകാശ് കെ., സീമ പി.ജ്യോതികൃഷ്ണ, നീതു, ആലിയത്ത്, ഷറഫിയ, ഉനൈസ, അഹന്യ, മുഹ്സിന, റഹീന, ലുബ്ന, സുലൈഖ എന്നിവർ സംസാരിച്ചു.ഭക്ഷണത്തിന്റെ പ്രാധാന്യം, പോഷകാഹാരത്തിന്റെ ആവശ്യകത, ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.ഭക്ഷണത്തോട് ആദരവും ഉത്തരവാദിത്വബോധവും വളർത്തുന്നതിനുള്ള സന്ദേശങ്ങളും പരിപാടിയിൽ പങ്കുവെച്ചു.







