വളാഞ്ചേരി:മാരക മയക്ക് മരുന്നായ MDMA യുമായി യുവതി അടക്കം 2 പേരെ വളാഞ്ചേരി പോലീസും മലപ്പുറം ഡാന്സാഫ് ടീമും ചേര്ന്ന് പിടികൂടി.മലപ്പുറം പുത്തനങ്ങാടി സ്വദേശി മുഹമ്മദ് നബീല്(24)കണ്ണൂര് അഴീക്കോട് സ്വദേശി ആരതി(22)എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി വളാഞ്ചേരിയിലെ സ്വകാര്യ ലോഡ്ജില് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.ഇവരില് നിന്ന് 1.5 ഗ്രാം എംഡിഎംഎ യും പിടിച്ചെടുത്തു.വളാഞ്ചേരി എസ് ഐ ഫിറോസ്,എഎസ്ഐ മാരായ രാജേഷ്, ജയപ്രകാശ്, എസ് സി പി ഒ ഉദയകുമാർ,സിപിഒ മാരായ ശ്രീഷ്, ഉണ്ണിക്കുട്ടൻ,സബീഹ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.പിടിയിലായ പ്രതികളെ കോടതിയില് ഹാജറാക്കും







