• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആ വരവ് കണ്ടാൽ ആരും പറയില്ല കള്ളനാണെന്ന്; എത്തിയത് ഹെൽത്ത് ഇൻസ്പെക്ടറായി, അതിഥി തൊഴിലാളി ക്യാമ്പിൽ വൻ മോഷണം

cntv team by cntv team
April 21, 2025
in Kerala
A A
ആ വരവ് കണ്ടാൽ ആരും പറയില്ല കള്ളനാണെന്ന്; എത്തിയത് ഹെൽത്ത് ഇൻസ്പെക്ടറായി, അതിഥി തൊഴിലാളി ക്യാമ്പിൽ വൻ മോഷണം
0
SHARES
557
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: ഓട്ടോയിൽ വന്നിറങ്ങി ഹെൽത്ത് ഇൻസ്പെക്ടറെന്ന് പരിചയപ്പെടുത്തി നേരെ അതിഥി തൊഴിലാളികളുടെ ക്യാമ്പിൽ കയറി വൻ പരിശോധന. മട്ടും ഭാവവും ഒക്കെ ഗൗരവക്കാരനായ ഉദ്യോഗസ്ഥന്റേത് തന്നെ. പരിശോധനയൊക്കെ കഴിഞ്ഞ് മടങ്ങിയപ്പോഴും ആർക്കും സംശയം തോന്നിയില്ല. എന്നാൽ പിറ്റേന്ന് പുലർച്ചെ ക്യാമ്പിൽ ഒരു വൻ മോഷണം കൂടി നടന്നപ്പോഴാണ് തലേന്ന് ഓട്ടോ പിടിച്ചു വന്നത് നിസ്സാരക്കാരനല്ലെന്ന് തൊഴിലാളികളും പൊലീസും നാട്ടുകാരും മനസിലാക്കിയത്.ഫറോക്കില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തു നിന്നും പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നയാള്‍ കഴിഞ്ഞ ദിവസം പിടിയിലായത് ഏറെ നാടകീയതകൾക്കൊടുവിലായിരുന്നു. നിലമ്പൂര്‍ സ്വദേശി അബ്ദുള്‍ റഷീദ് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഫറോക്കില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാട്ടേഴ്സില്‍ വന്‍ മോഷണം നടന്നത്.പതിനാല് മൊബൈല്‍ ഫോണുകളും ഒരു ലക്ഷം രൂപയുമാണ് നഷ്ടമായത്. 45 തൊഴിലാളികളാണ് ക്വാർട്ടേഴ്സില്‍ ഉണ്ടായിരുന്നത്. പ്രതിയായ നിലമ്പൂര്‍ സ്വദേശി അബ്ദുള്‍ റഷീദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്ന വ്യാജേന മോഷണം നടന്ന ക്വാട്ടേഴ്സില്‍ പോയിരുന്നു. പിറ്റേ ദിവസം പുലര്‍ച്ചെയായിരുന്നു കവര്‍ച്ച. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പൊലീസ് പുറത്തു വിട്ടിരുന്നു. മോഷണത്തിന് ശേഷം റെയിൽവെ സ്റ്റേഷന്‍ വരെ പ്രതി പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്.

മോഷണത്തിന് ശേഷം നിലമ്പൂരിലെ ഒരു ലോഡ്ജില്‍ നിന്നാണ് പ്രതി പിടിയിലായത്. അഞ്ചു ഫോണുകള്‍ ഇയാളുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെത്തി. ബാക്കി ഫോണുകള്‍ വിറ്റെന്നാണ് ഇയാളുടെ മൊഴി. ഇത് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഇയാള്‍ കൂടുതല്‍ മോഷണം നടത്തിയോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Posts

‘കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴടങ്ങുന്നു’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ
Kerala

‘കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴടങ്ങുന്നു’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

August 29, 2026
55
സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയുമായി മലപ്പുറം, വയനാട് സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍
Crime

സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയുമായി മലപ്പുറം, വയനാട് സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍

August 29, 2026
357
യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു
Kerala

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

August 29, 2026
1.9k
ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 1.44 ലക്ഷം തട്ടി
Crime

ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 1.44 ലക്ഷം തട്ടി

August 29, 2026
58
തൃശ്ശൂരിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; മകൻ ലഹരിക്കടിമയെന്ന് പോലീസ്
Kerala

തൃശ്ശൂരിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; മകൻ ലഹരിക്കടിമയെന്ന് പോലീസ്

August 29, 2026
364
അങ്ങേയറ്റം സ്ത്രീവിരുദ്ധം, കാലത്തിന് നിരക്കാത്തത്- സമസ്തയുടെ നിലപാടിനെ വിമർശിച്ച് കെ.കെ. ശൈലജ
Kerala

അങ്ങേയറ്റം സ്ത്രീവിരുദ്ധം, കാലത്തിന് നിരക്കാത്തത്- സമസ്തയുടെ നിലപാടിനെ വിമർശിച്ച് കെ.കെ. ശൈലജ

August 29, 2026
225
Next Post
അടിച്ചു മോനേ..വീണ്ടും ചങ്ങരംകുളത്ത് ഒന്നാം സമ്മാനം

അടിച്ചു മോനേ..വീണ്ടും ചങ്ങരംകുളത്ത് ഒന്നാം സമ്മാനം

Recent News

കക്കിടിപ്പുറം കെവിയുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

കക്കിടിപ്പുറം കെവിയുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

August 30, 2026
60
പൊന്നാനിയുടെ ടൂറിസം സാധ്യതകൾക്ക് ചിറകേകി ‘ടൂറിസം ഗേറ്റ്‌വേ’ പദ്ധതി പ്രോജക്ട് പ്രദർശനം നടത്തി

പൊന്നാനിയുടെ ടൂറിസം സാധ്യതകൾക്ക് ചിറകേകി ‘ടൂറിസം ഗേറ്റ്‌വേ’ പദ്ധതി പ്രോജക്ട് പ്രദർശനം നടത്തി

August 30, 2026
20
തവനൂരിന്റെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വി.എസ് ജോയിക്ക് കഴിയും:മന്ത്രി എ.പി അനിൽ കുമാർ

തവനൂരിന്റെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വി.എസ് ജോയിക്ക് കഴിയും:മന്ത്രി എ.പി അനിൽ കുമാർ

August 30, 2026
13
നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍

നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍

August 30, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025