• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 27, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

“ഷൈൻ ടോം ചാക്കോ ഒറ്റയ്ക്കല്ല,​ മലയാളത്തിലെ മുൻനിര യുവനടനും ലഹരിക്കടിമ,​ അഭിനയം കണ്ടാൽ നമ്മൾ അത്ഭുതപ്പെട്ടുപോകും

cntv team by cntv team
April 20, 2025
in Highlights, Kerala
A A
“ഷൈൻ ടോം ചാക്കോ ഒറ്റയ്ക്കല്ല,​ മലയാളത്തിലെ മുൻനിര യുവനടനും ലഹരിക്കടിമ,​ അഭിനയം കണ്ടാൽ നമ്മൾ അത്ഭുതപ്പെട്ടുപോകും
0
SHARES
1.2k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലഹരിക്കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ നടൻ ഷൈൻ ടോം ചാക്കോ നാളെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ നടൻ നൽകിയ മൊഴി വിശദമായി പരിശോധിച്ച ശേഷം മാത്രമേ ചോദ്യം ചെയ്യലിന് വിളിപ്പിക്കേണ്ടതുള്ളൂ എന്നാണ് അന്വേഷണ സംഘം പറയുന്നത്. മലയാള സിനിമയിൽ രാസലഹരി ഉപയോഗം വ്യാപകമെന്നാണ് ഷൈൻ പൊലീസിന് മൊഴി നൽകിയത്. പല വലിയ നടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ഷൈൻ പറയുന്നു. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പഴികൾ കേൾക്കുന്നത് താനും മറ്റൊരു നടനും മാത്രമാണെന്നും ഷൈൻ വ്യക്തമാക്കി. ഇപ്പോഴിതാഷൈൻ ടോമിന്റെ ഈ മൊഴിയുമായി ബന്ധപ്പെട്ട് ചർച്ചയാകുകയാണ് അഡ്വ. എ. ജയശങ്കർ ഒരു യൂുട്യൂബ് ചാനലിൽ നൽകിയ പ്രതികരണം. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാർഗവീ നിലയം എന്ന തിരക്കഥ വിൻസെന്റ് മാഷ് പണ്ട് സിനിമ ആക്കിയിട്ടുണ്ട്. അന്ന് പി.ജെ. ആന്റണി അഭിനയിച്ച വില്ലന്റെ റോളിൽ ആഷിഖ് അബു റീമേക്ക് ചെയ്തപ്പോൾ ഷൈൻ ടോം ചാക്കോയാണ് അഭിനയിച്ചത്. സത്യം പറഞ്ഞാൽ പി.ജെ. ആന്റണി എവിടെ നിക്കുന്നു, ഷൈൻ ടോം ചാക്കോ എവിടെ നിൽക്കുന്നു എന്ന് ചോദിച്ചാൽ യാതൊരു താരതമ്യവുമില്ലെന്ന് ജയശങ്കർ പറയുന്നു. പി.ജെ .ആന്റണി വളരെ പ്രസിദ്ധനായ ഒരു നടനാണ്. അദ്ദേഹം ഉത്തേജക മരുന്നൊന്നും കഴിച്ചിട്ടല്ല സാധാരണ നടനാണ്. അതുകൊണ്ട് ന്യായമായിട്ടുള്ള വികാരങ്ങളെ അദ്ദേഹത്തിന്റെ മുഖത്ത് പ്രത്യക്ഷപ്പെടൂ. സത്യനായാലും നസീർ ആയാലും അങ്ങനെ തന്നെയാണ്. അവരാരും ഉത്തേജക മരുന്ന് കഴിച്ചിട്ടില്ല എന്ന് ജയശങ്കർ കൂട്ടിച്ചേർത്തു.

എന്നാൽ ഇപ്പോൾ അങ്ങനെയല്ല. മലയാള സിനിമയിൽ മമ്മൂട്ടിയേക്കാളും മോഹൻലാലിനേക്കാളും ഗംഭീരമായി അഭിനയിക്കുന്ന ഒരു യുവനടൻ, മഗ്വയസ്‌കൻ എന്ന് പറയുന്നതാവും ശരി. ഈ നടന്റെ അഭിനയം കണ്ടാൽ നമ്മൾ അത്ഭുതപ്പെട്ട് പോകും. അങ്ങനെ മമ്മൂട്ടിക്കോ മോഹൻലാലിനോ പോലും അഭിനയിക്കാൻ പറ്റില്ല, സത്യൻ മാഷിന് പോലും പറ്റില്ല. ഇവരൊക്കെ വല്യ നടൻമാരാണ്, പക്ഷേ ഈ നടന്റെ മുഖത്ത് വരുന്ന ഭാവങ്ങൾ ഇവർക്ക് ഒരിക്കലും അഭിനയിക്കാൻ കഴിയില്ല. വല്യ ഹോളിവുഡ് നടൻമാർക്ക് പോലും പറ്റാത്ത രീതിയിൽ നമ്മുടെ ഈ മലയാളി നടൻ അഭിനയിക്കും. കാരണം അഭിനയിക്കുന്നത് പുള്ളിയല്ല, വേറെ സാധനമാണെന്ന് ജയശങ്കർ പറയുന്നു.

ആ നടന്റെ അഭിനയം കണ്ടപ്പോൾ എനിക്ക് രണ്ട് തരത്തിലാണ് അത്ഭുതം തോന്നിയത്. ഒന്നാമത് ഇയാൾ, ചെറുപ്പക്കാരൻ എന്ന് വേണമെങ്കിൽ പറയാവുന്ന ഈ നടൻ നേരത്തെ പേരെടുത്ത് പറഞ്ഞ എല്ലാ നടൻമാരേക്കാളും ഗംഭീരമായിട്ട് ചെയ്യുന്നുണ്ടെന്ന് തോന്നുമ്പോൾ, അതേസമയം തന്നെ അഭിനയിക്കുന്നത് അദ്ദേഹമല്ലല്ലോ എന്ന് ഓർക്കമ്പോഴും എനിക്ക് അത്ഭുതം തോന്നാറുണ്ട്. ഈ ഷൈൻ ടോം ചാക്കോ ഒന്നും ഇക്കാര്യത്തിൽ ഒറ്റയ്ക്കല്ല. അദ്ദേഹത്തിനൊപ്പം ഇതേ വഞ്ചിയിൽ കാലെടുത്ത് വെച്ച് ഒട്ടേറെ താരങ്ങൾ വേറെയുമുണ്ട്. മലയാള സിനിമയെ നയിക്കുന്നു എന്ന് പറയുന്ന പ്രധാന സംഗതി ഇപ്പോഴത്തെ കാലത്ത് ഇതുപോലെയുള്ള സാധനങ്ങളാണെന്നും ജയശങ്കർ ആരോപിച്ചു.

Related Posts

‘കൊച്ചി സ്റ്റേഡിയത്തിന് ചുറ്റുമുള്ള മരങ്ങൾ മുറിച്ചുമാറ്റി, അർജന്റീന ടീമിന്റെ പേരിൽ ദൂരൂഹ ഇടപാടുകൾ’; ഹൈബി ഈ‌ഡൻ
Kerala

‘കൊച്ചി സ്റ്റേഡിയത്തിന് ചുറ്റുമുള്ള മരങ്ങൾ മുറിച്ചുമാറ്റി, അർജന്റീന ടീമിന്റെ പേരിൽ ദൂരൂഹ ഇടപാടുകൾ’; ഹൈബി ഈ‌ഡൻ

October 27, 2025
0
ദൂരയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇനി ആ’ശങ്ക’ വേണ്ട, ‘ക്ലൂ’ വരുന്നു; യാത്രക്കിടെ ശുചിമുറി കണ്ടെത്താൻ ആപ്പുമായി തദ്ദേശ സ്വയംഭരണ വകുപ്പ്
Kerala

ദൂരയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇനി ആ’ശങ്ക’ വേണ്ട, ‘ക്ലൂ’ വരുന്നു; യാത്രക്കിടെ ശുചിമുറി കണ്ടെത്താൻ ആപ്പുമായി തദ്ദേശ സ്വയംഭരണ വകുപ്പ്

October 27, 2025
45
തൃശ്ശൂരിൽ രാവിലെ ഓടാന്‍ പോയ 22കാരി കുഴഞ്ഞുവീണ് മരിച്ചു
Kerala

തൃശ്ശൂരിൽ രാവിലെ ഓടാന്‍ പോയ 22കാരി കുഴഞ്ഞുവീണ് മരിച്ചു

October 27, 2025
380
തൃശൂര്‍ കുട്ടനെല്ലൂരിൽ പൊലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്‍പി ഉള്‍പ്പെടെ രണ്ടു പൊലീസുകാര്‍ക്ക് പരിക്ക്
Kerala

തൃശൂര്‍ കുട്ടനെല്ലൂരിൽ പൊലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്‍പി ഉള്‍പ്പെടെ രണ്ടു പൊലീസുകാര്‍ക്ക് പരിക്ക്

October 27, 2025
158
ചാക്കോച്ചൻ വധക്കേസ്; ഭാര്യ റോസമ്മയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും
Kerala

ചാക്കോച്ചൻ വധക്കേസ്; ഭാര്യ റോസമ്മയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

October 25, 2025
182
വിപണി ഇടപെടൽ: സപ്ലൈകോയ്‌ക്ക്‌ 50 കോടി കൂടി അനുവദിച്ചു; നടപടി ക്രിസ്മസ്, പുതുവത്സരാഘോഷ സമയത്തെ വിലക്കയറ്റം ഒ‍ഴിവാക്കാൻ
Kerala

വിപണി ഇടപെടൽ: സപ്ലൈകോയ്‌ക്ക്‌ 50 കോടി കൂടി അനുവദിച്ചു; നടപടി ക്രിസ്മസ്, പുതുവത്സരാഘോഷ സമയത്തെ വിലക്കയറ്റം ഒ‍ഴിവാക്കാൻ

October 25, 2025
40
Next Post
കോതമംഗലത്ത് ഫുട്ബാൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണു,​ നിരവധി പേ‌ർക്ക് പരിക്ക്

കോതമംഗലത്ത് ഫുട്ബാൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണു,​ നിരവധി പേ‌ർക്ക് പരിക്ക്

Recent News

‘കൊച്ചി സ്റ്റേഡിയത്തിന് ചുറ്റുമുള്ള മരങ്ങൾ മുറിച്ചുമാറ്റി, അർജന്റീന ടീമിന്റെ പേരിൽ ദൂരൂഹ ഇടപാടുകൾ’; ഹൈബി ഈ‌ഡൻ

‘കൊച്ചി സ്റ്റേഡിയത്തിന് ചുറ്റുമുള്ള മരങ്ങൾ മുറിച്ചുമാറ്റി, അർജന്റീന ടീമിന്റെ പേരിൽ ദൂരൂഹ ഇടപാടുകൾ’; ഹൈബി ഈ‌ഡൻ

October 27, 2025
0
കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബത്തെ കണ്ട് വിജയ്, ആശ്രിതരുടെ എല്ലാ ചെലവുകളും വഹിക്കുമെന്ന് ഉറപ്പു നൽകി

കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബത്തെ കണ്ട് വിജയ്, ആശ്രിതരുടെ എല്ലാ ചെലവുകളും വഹിക്കുമെന്ന് ഉറപ്പു നൽകി

October 27, 2025
0
ചങ്ങരംകുളം ആലംകോട് സ്വദേശിയായ 15 വയസുകാരനെ കാണാില്ലെന്ന് പരാതി

ചങ്ങരംകുളം ആലംകോട് സ്വദേശിയായ 15 വയസുകാരനെ കാണാില്ലെന്ന് പരാതി

October 27, 2025
1.5k
ദൂരയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇനി ആ’ശങ്ക’ വേണ്ട, ‘ക്ലൂ’ വരുന്നു; യാത്രക്കിടെ ശുചിമുറി കണ്ടെത്താൻ ആപ്പുമായി തദ്ദേശ സ്വയംഭരണ വകുപ്പ്

ദൂരയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇനി ആ’ശങ്ക’ വേണ്ട, ‘ക്ലൂ’ വരുന്നു; യാത്രക്കിടെ ശുചിമുറി കണ്ടെത്താൻ ആപ്പുമായി തദ്ദേശ സ്വയംഭരണ വകുപ്പ്

October 27, 2025
45
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025