• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

പൊലീസിന്‍റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറി; നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

cntv team by cntv team
April 19, 2025
in Crime
A A
പൊലീസിന്‍റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറി; നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ
0
SHARES
470
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. എൻഡിപിഎസ് സെക്ഷൻ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്‍റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഉടൻ ഷൈന്‍റെ വൈദ്യ പരിശോധന നടത്തും. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിട്ടുള്ളത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ, വിദഗ്ധ നിയമോപദേശം കൂടി തേടിയ ശേഷമാണ് ഷൈനെ അറസ്റ്റ് ചെയ്തിട്ടുള്ളത്

ഷൈന്‍റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്. തുടക്കത്തില്‍ പിടിച്ച് നിന്നെങ്കിലും പൊലീസിന്‍റെ തുടര്‍ ചോദ്യങ്ങൾക്ക് മുന്നില്‍ ഷൈൻ ടോം ചാക്കോ പതറുകയായിരുന്നു. ഒപ്പം ഷൈന്‍റെ ഫോൺ കോളുകളും നിർണായകമായി. കൂടുതൽ വകുപ്പുകൾ ചുമത്തുന്നു കാര്യവും ഇപ്പോൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയ ഓടിയതുമായി ബന്ധപ്പെട്ടാണ് ഷൈനെ പൊലീസ് ചോദ്യം ചെയ്തത്. ഡോർ ഹോളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് കുറച്ച് തടിമാടൻമാരെയാണ് കണ്ടതെന്നും മസിലുള്ള കുറച്ച് പേരെ ഒന്നിച്ച് കണ്ടപ്പോൾ പേടിച്ച് പോയി എന്നുമാണ് നടൻ മൊഴി നല്‍കിയത്. പലരുമായും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ശത്രുകള്‍ ഉണ്ട്, ഗുണ്ടകള്‍ അപായപ്പെടുത്താന്‍ വന്നതാണെന്ന കരുതി. മസിലുള്ള കുറച്ച് പേരെ കണ്ടപ്പോള്‍ പേരിച്ചു. അങ്ങനെയാണ് ഇറങ്ങി ഓടിയത്. ചാടിയപ്പോള്‍ ഭയം തോന്നിയില്ല. ജീവന്‍ രക്ഷിക്കുക എന്ന് മാത്രമായിരുന്നു ആ നേരത്തെ ചിന്ത. ചാട്ടത്തില്‍ പരിക്കൊന്നും സംഭവിച്ചില്ലെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി. പൊലീസിന്‍റെ കബളിപ്പിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും ഷൈന്‍ പറയുന്നു.

എന്നാല്‍, ഷൈന്‍റെ ഈ മൊഴികളെ ഒന്നും പൊലീസ് വിശ്വസിച്ചിട്ടില്ലെന്നാണ് കേസ് എടുത്തതില്‍ നിന്ന് വ്യക്തമാകുന്നത്. കേസ് എടുത്തതോടെ ഷൈന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് ശാസ്ത്രീയ പരിശോധന നടത്താനാകും. കേസിന്‍റെ മുന്നോട്ട് പോക്കില്‍ ഈ പരിശോധന ഫലം നിര്‍ണായകമാണ്. നിലവിൽ ചുമത്തിയ രണ്ട് കുറ്റങ്ങളും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. ഷൈന്‍റെ കൈവശം ലഹരിയൊന്നും കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ ശാസ്ത്രീയ പരിശോധന ഫലം അതിനിര്‍ണായകമാണ്.

ചോദ്യം ചെയ്യലിന് മുന്നോടിയായി പൊലീസ് നടത്തിയ അന്വേഷണങ്ങൾ ഷൈനെതിരെയുള്ള കുരുക്ക് മുറുക്കുന്നതായിരുന്നു. വാട്സ് ആപ്പ് ചാറ്റും ഗുഗിൾ പേ ഇടപാടുകൾ അടക്കം പരിശോധിച്ചപ്പോൾ ഷൈനെതിരെ തെളിവുകൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളതെന്നാണ് സൂചന. ഒപ്പം ഷൈന്‍റെ മൊഴികളിലെ വൈരുദ്ധ്യങ്ങളും കേസെടുക്കാനുള്ള കാരണമായിട്ടുണ്ട്. മലയാള സിനിമ ലോകത്തെ തന്നെ ഞെട്ടിക്കുന്നതാണ് ഈ നടപടി.

Related Posts

പ്രതിശ്രുത വരനെ യുവതി കൊലപ്പെടുത്തിയ സംഭവം; മകളെ തൂക്കിക്കൊല്ലണമെന്ന് മാതാപിതാക്കൾ
Crime

പ്രതിശ്രുത വരനെ യുവതി കൊലപ്പെടുത്തിയ സംഭവം; മകളെ തൂക്കിക്കൊല്ലണമെന്ന് മാതാപിതാക്കൾ

June 26, 2026
553
14 കുട്ടികളെ പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി ആയ മദ്രസ അദ്ധ്യാപകൻ ബീഹാറിൽ പിടിയിൽ
Crime

14 കുട്ടികളെ പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി ആയ മദ്രസ അദ്ധ്യാപകൻ ബീഹാറിൽ പിടിയിൽ

June 25, 2026
554
മഞ്ചേരിയിൽ ഇന്നോവ കാറില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍
Crime

മഞ്ചേരിയിൽ ഇന്നോവ കാറില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍

June 25, 2026
166
പെരുമ്പാവൂരിൽ 18 കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ഇതൊരു തുടക്കം മാത്രമെന്ന് റേഞ്ച് ഡിഐജി
Crime

പെരുമ്പാവൂരിൽ 18 കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ഇതൊരു തുടക്കം മാത്രമെന്ന് റേഞ്ച് ഡിഐജി

June 25, 2026
200
കാമുകനൊപ്പം ഒളിച്ചോടിയാലുണ്ടാവുന്ന മാനക്കേട് ഭയന്ന് കൊലപാതകം; പ്രതിശ്രുതവരനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്ന് യുവതി
Crime

കാമുകനൊപ്പം ഒളിച്ചോടിയാലുണ്ടാവുന്ന മാനക്കേട് ഭയന്ന് കൊലപാതകം; പ്രതിശ്രുതവരനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്ന് യുവതി

June 24, 2026
439
എട്ടുവയസ്സുകാരിയെ വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തി പീഡനം’ ചാലിശ്ശേരി കപ്പൂർ സ്വദേശി പിടിയിൽ
Crime

എട്ടുവയസ്സുകാരിയെ വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തി പീഡനം’ ചാലിശ്ശേരി കപ്പൂർ സ്വദേശി പിടിയിൽ

June 23, 2026
1.8k
Next Post
കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Recent News

‘ഇരിക്കാൻ വയ്യ, ഛർദിക്കും, പെടലിയെല്ലാം പൊട്ടി’; കാൻസറിനേക്കാൾ വേദന ഈ അവസ്ഥയെന്ന് രേണു സുധി

‘ഇരിക്കാൻ വയ്യ, ഛർദിക്കും, പെടലിയെല്ലാം പൊട്ടി’; കാൻസറിനേക്കാൾ വേദന ഈ അവസ്ഥയെന്ന് രേണു സുധി

June 27, 2026
23
സൈദ് മുഹമ്മദ് തങ്ങൾക്ക് അർഹമായ പരിഗണന പാർട്ടി നൽകിയില്ല:യുഡിഎഫ് ജില്ലാ ചെയർമാൻ കെ പി എ മജീദ്

സൈദ് മുഹമ്മദ് തങ്ങൾക്ക് അർഹമായ പരിഗണന പാർട്ടി നൽകിയില്ല:യുഡിഎഫ് ജില്ലാ ചെയർമാൻ കെ പി എ മജീദ്

June 27, 2026
2
ലോക ലഹരി വിരുദ്ധ ദിനാചരണവും ലഹരി വിരുദ്ധ പ്രവർത്തകനു നൽകുന്ന ഏട്ടൻ ശുകപുരം സ്മാരക പുരസ്കാര ‘വിതരണവും നടത്തി

ലോക ലഹരി വിരുദ്ധ ദിനാചരണവും ലഹരി വിരുദ്ധ പ്രവർത്തകനു നൽകുന്ന ഏട്ടൻ ശുകപുരം സ്മാരക പുരസ്കാര ‘വിതരണവും നടത്തി

June 27, 2026
3
2026ലെ ഭാരതിയ യോഗാ രത്ന അവാർഡ് ജേതാവ് ആലംകോട് സുരേഷിനെ ആദരിച്ചു

2026ലെ ഭാരതിയ യോഗാ രത്ന അവാർഡ് ജേതാവ് ആലംകോട് സുരേഷിനെ ആദരിച്ചു

June 27, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025