• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

സംസ്ഥാനത്ത് പിണറായി ഭരണം തുടരാനുളള സാഹചര്യം; വെളളാപ്പളളി നടേശന്‍

cntv team by cntv team
April 12, 2025
in Politics
A A
സംസ്ഥാനത്ത് പിണറായി ഭരണം തുടരാനുളള സാഹചര്യം; വെളളാപ്പളളി നടേശന്‍
0
SHARES
69
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചേര്‍ത്തല: സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ നോക്കിയാല്‍ പിണറായി വിജയന്‍ തന്നെ ഭരണത്തുടര്‍ച്ച നേടാനുളള കാലാവസ്ഥയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. യോഗത്തോടും പിന്നാക്ക സമുദായങ്ങളോടും എപ്പോഴും കരുണാമയമായ സമീപനമാണ് പിണറായി വിജയനെന്നും സര്‍ക്കാരുമായുളള ഇടപെടലുകളില്‍ പല കുറവുകളും ഉണ്ടാകാറുണ്ടെങ്കിലും അതൊന്നും പൊതുവേദിയില്‍ പറയാതെ മുഖ്യമന്ത്രിയുമായി സ്വകാര്യമായി സംസാരിച്ച് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യാറുളളതെന്നും വെളളാപ്പളളി പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വെളളാപ്പളളിയെ ആദരിക്കുന്ന ചടങ്ങില്‍ മറുപടി പ്രസംഗം നടത്തവേയാണ് വെളളാപ്പളളിയുടെ പരാമര്‍ശം. ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി വേദിവിട്ടതിനു ശേഷമായിരുന്നു വെളളാപ്പളളിയുടെ എഴുതിത്തയ്യാറാക്കിയ പ്രസംഗം.

എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെളളാപ്പളളിയെ മുഖ്യമന്ത്രിയും പുകഴ്ത്തിയിരുന്നു. അനിതരസാധാരണമായ കര്‍മ്മശേഷിയും നേതൃപാടവവും കൊണ്ട് വെളളാപ്പളളി രണ്ട് ചരിത്രനിയോഗങ്ങളുടെ നെറുകയില്‍ എത്തിനില്‍ക്കുകയാണെന്നും ആത്മാഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കാന്‍ വേണ്ട ധൈര്യവും ആര്‍ജവവും അംഗങ്ങള്‍ക്ക് പകര്‍ന്നുകൊടുത്ത നേതൃസ്ഥാനമാണ് വെളളാപ്പളളിയുടേതെന്നുമാണ് പിണറായി വിജയന്‍ പറഞ്ഞത്.

‘കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തില്‍ പുരോഗമനപരവും നേതൃത്വപരവുമായ പങ്കുവഹിച്ചിട്ടുളള പ്രസ്ഥാനമാണ് എസ്എന്‍ഡിപി. അത് കേവലം സാമുദായിക നവീകരണത്തില്‍ മാത്രം ഒതുങ്ങിനിന്നില്ല. ശ്രീനാരായണഗുരു സമഗ്രമായ വികസനം ലക്ഷ്യമിട്ടുളള പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു നേതൃത്വം നല്‍കിയത്. എസ്എന്‍ഡിപി യോഗത്തിന്റെ അമരക്കാരനായി മൂന്നുദശാബ്ദം ഇരിക്കുക എന്നുപറയുമ്പോള്‍ കുമാരനാശാന്‍ പോലും 16 വര്‍ഷമേ ഇരുന്നിട്ടുളളു എന്ന് നാം ഓര്‍ക്കേണ്ടതാണ്. ഗുരുസന്ദേശത്തെ പ്രായോഗിക പ്രവര്‍ത്തനങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട് മൂന്ന് പതിറ്റാണ്ടുകാലം സംഘടനയ്ക്ക് നേതൃത്വം കൊടുക്കാന്‍ വെളളാപ്പളളിക്ക് കഴിഞ്ഞു’- എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

Related Posts

ചിറയിൻകീഴ് കയ്യാങ്കളി; അന്വേഷണ സമിതിയെ രൂപീകരിച്ച് KPCC
Kerala

ചിറയിൻകീഴ് കയ്യാങ്കളി; അന്വേഷണ സമിതിയെ രൂപീകരിച്ച് KPCC

September 5, 2026
120
‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ
Kerala

‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

August 13, 2026
32
മുരളീധരന് വരവേൽപ്പ്: ആശുപത്രിക്കുള്ളിൽ കൊടിയുമായി യൂണിയൻ, അഭിവാദ്യം ഏറ്റുവാങ്ങി മന്ത്രി,വിവാദം
Kerala

മുരളീധരന് വരവേൽപ്പ്: ആശുപത്രിക്കുള്ളിൽ കൊടിയുമായി യൂണിയൻ, അഭിവാദ്യം ഏറ്റുവാങ്ങി മന്ത്രി,വിവാദം

August 6, 2026
145
തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്
National

തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

August 3, 2026
54
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി
National

വാറണ്ടിന് സ്റ്റേ: അടുത്ത ഹിയറിംഗ് വരെ ഐഷി ഘോഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

July 29, 2026
87
‘ഭരണത്തില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല; പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചരണം തിരിച്ചടിയായി’; കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി സിപിഐഎം
Kerala

‘ഭരണത്തില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല; പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചരണം തിരിച്ചടിയായി’; കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി സിപിഐഎം

July 28, 2026
46
Next Post
മാസപ്പടി കേസ്; എസ്‌എഫ്‌ഐഒ റിപ്പോർട്ടിൽ നടപടിയുമായി വിചാരണകോടതി, അടുത്തയാഴ്‌ചയോടെ സമൻസ് അയക്കും

മാസപ്പടി കേസ്; എസ്‌എഫ്‌ഐഒ റിപ്പോർട്ടിൽ നടപടിയുമായി വിചാരണകോടതി, അടുത്തയാഴ്‌ചയോടെ സമൻസ് അയക്കും

Recent News

VPVV കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ; രാജ്യത്തുടനീളം നടത്തിയത് 1000 കോടിയുടെ തട്ടിപ്പ്, പ്രതി റിമാൻഡിൽ

VPVV കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ; രാജ്യത്തുടനീളം നടത്തിയത് 1000 കോടിയുടെ തട്ടിപ്പ്, പ്രതി റിമാൻഡിൽ

September 15, 2026
0
ട്രെയിൻ മാർഗം കഞ്ചാവ് കടത്ത്, തിരൂർ റെയിൽവേ സ്റ്റേഷനിൽ ഒഡീഷ സ്വദേശികളായ 19 വയസ്സുകാർ പിടിയിൽ

ട്രെയിൻ മാർഗം കഞ്ചാവ് കടത്ത്, തിരൂർ റെയിൽവേ സ്റ്റേഷനിൽ ഒഡീഷ സ്വദേശികളായ 19 വയസ്സുകാർ പിടിയിൽ

September 15, 2026
20
‘നേതാക്കളെ ഇ ഡി വേട്ടയാടുന്നു’; സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിയില്‍ വിമര്‍ശനം

‘നേതാക്കളെ ഇ ഡി വേട്ടയാടുന്നു’; സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിയില്‍ വിമര്‍ശനം

September 15, 2026
9
മാത്യു കുഴല്‍നാടന്‍ എഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണം; 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകള്‍ കവര്‍ന്നു

മാത്യു കുഴല്‍നാടന്‍ എഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണം; 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകള്‍ കവര്‍ന്നു

September 15, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025