ചാലിശ്ശേരി: ചാലിശ്ശേരി പഞ്ചായത്തിലെ കവുക്കോട് നിർമാണം ഭിന്നശേഷിക്കാർക്കായുള്ള കെട്ടിടത്തിന്റെ കിണറിൽ വീണ പാമ്പിനെ സാഹസികമായി രക്ഷിച്ചു. ബുധനാഴ്ച രാവിലെ 7.50ന് ചാലിശ്ശേരി കദിജ മൻസിൽ സ്‌റ്റോപ്പിന് അടുത്താണ് സംഭവം.പഞ്ചായത്തിലെ 12-ാം വാർഡിൽ നിർമാണത്തിലിരിക്കുന്ന ഭിന്നശേഷി കെട്ടിടത്തിൽ ആറു ദിവസങ്ങൾക്ക് മുൻപ് ആറ് അടിനീളമുള്ള മുർഖൻ പാമ്പ് വീഴുക യായിരുന്നു. വെള്ളത്തിൽ വീണ പാമ്പ് രക്ഷപ്പെടാനായി ജലോപരിതലത്തിൽ നീന്തുകയായിരുന്നു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം ധന്യ സുരേന്ദ്രൻ വനംവകുപ്പിനെ വിവരം അറിയി ച്ചു. തുടർന്ന് കുറ്റനാട് കോമംഗലം സ്വദേശിയും ഒറ്റപ്പാലം റേഞ്ച് പട്ടാമ്പി സെക്ഷനിലെ താൽക്കാലിക റെസ്ക്യൂവാച്ചറുമായ കളത്തിൽപടി വീട്ടിൽ സുധീഷ് പാമ്പിനെ രക്ഷിക്കാനായി എത്തി.12 കോൽ അടിയുള്ള കിണറിൽ ഇറങ്ങുന്നത് ഏറെ ബുദ്ധിമുട്ടുളള കാര്യമായിരുന്നു. കിണറിലെ ഓക്സിജൻ അളവ് പരിശോധിക്കാനായി മെഴുകുതിരി കത്തിച്ച് ഇട്ടു. തുടർന്ന് സുരക്ഷാ മുൻകരുതലുകൾ എടുത്ത ശേഷം കിണറിലേക്ക് ഇറങ്ങുകയുമായിരുന്നു. പിടികൂടിയ മൂർഖൻ പാമ്പിനെ പിന്നീട് കാട്ടിലേക്ക് തുറന്നുവിട്ടു.