എടപ്പാൾ:പൂക്കരത്തറയിൽ യുവാവിനെ സംഘം ചേര്‍ന്ന് അക്രമിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍.വെള്ളിയാഴ്ച വൈകിയിട്ട് മൂന്ന് മണിയോടെയാണ് മൂന്ന് പേരടങ്ങുന്ന സംഘം ഇംതിയാസ് (22) എന്ന യുവാവിനെ കത്തി അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ച് പരിക്കേല്‍പിച്ചത്.പരിക്കേറ്റ ഇംതിയാസിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ലഹരി സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.പ്രതികള്‍ സംഘം ചേര്‍ന്ന് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.സംഭവം അറിഞ്ഞെത്തിയ പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ പോലീസ് പിന്തുടര്‍ന്നെങ്കിലും രണ്ട്പേര്‍ ഓടി രക്ഷപ്പെട്ടു.ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ഇംതിയാസിന്റെ ബന്ധുവായ യുവാവിന് ലഹരി സംഘങ്ങളുമായി സൗഹൃദം ഉണ്ടായിരുന്നെന്നും ഇത് യുവാവിന്റെ വീട്ടുകാരെ അറിയിച്ചതാണ് പ്രകോപനത്തിന് കാരണമെന്നുമാണ് ഉദ്ധ്യോഗസ്ഥര്‍ നല്‍കുന്ന വിവരം..സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേ











