• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

‘സൗഹൃദത്തിനപ്പുറമുള്ള വൈകാരിക ബന്ധം ഞങ്ങൾ തമ്മിലുണ്ടായിരുന്നു, പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല’; മോഹൻലാൽ

ckmnews by ckmnews
December 20, 2025
in Entertainment, Kerala
A A
‘സൗഹൃദത്തിനപ്പുറമുള്ള വൈകാരിക ബന്ധം ഞങ്ങൾ തമ്മിലുണ്ടായിരുന്നു, പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല’; മോഹൻലാൽ
0
SHARES
260
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: സൗഹൃദത്തിനപ്പുറം നടൻ ശ്രീനിവാസനുമായി ഒരു വൈകാരിക ബന്ധം ഉണ്ടായിരുന്നുവെന്ന് മോഹന്‍ലാല്‍. ശ്രീനിയെക്കുറിച്ച് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും ശ്രീനിയെ അറിയുന്നവരും അറിയാത്തവരും വിഷമത്തിലാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.’ശ്രീനിവാസനെ രാവിലെ അമൃത ആശുപത്രിയില്‍ പോകും വഴി ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് തൃപ്പൂണിത്തുറയില്‍ കൊണ്ടുപോവുകയായിരുന്നു. മുന്‍പ് അദ്ദേഹത്തെ കാണാനായി അമൃത ആശുപത്രിയില്‍ പോയിരുന്നു. എന്നാല്‍ എനിക്കും അദ്ദേഹത്തിനും ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതിനാല്‍ കാണാനായില്ല.’ മോഹന്‍ലാല്‍ പറഞ്ഞു.’ഞങ്ങളൊരുമിച്ച് നടത്തിയത് വലിയൊരു യാത്രയായിരുന്നു. തമാശയാണെന്ന് തോന്നുമെങ്കിലും വളരെ ആഴത്തിലുള്ള ആശയങ്ങളായിരുന്നു ശ്രീനിവാസന്‍ പറഞ്ഞുവച്ചിട്ടുള്ളത്. ഞാന്‍ ഭാഗമായിട്ടുള്ളതും ഇല്ലാതത്തുമായ ചിത്രങ്ങളില്‍ പലതും കാലം അടയാളപ്പെടുത്തുന്നതാണ്.’ മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.ഇന്ന് രാവിലെ ഡയാലിസിനായി കൊണ്ടുപോകവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ 8.30 ഓടെയാണ് അന്ത്യം. 48 വര്‍ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ 200ലേറെ സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചിട്ടുണ്ട്. 69 വയസ്സായിരുന്നു.മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാ അഭിനയത്തിൽ ഡിപ്ലോമ നേടിയ ശ്രീനിവാസൻ തുടക്ക കാലത്ത് ഡബ്ബിം​ഗ് ആർ‌ട്ടിസ്റ്റെന്ന് നിലയിലും പ്രവർത്തിച്ചിരുന്നു. സിനിമാ പഠനകാലത്ത് രജനികാന്ത് ശ്രീനിവാസൻ്റെ സഹപാഠിയായിരുന്നു. 48 വർ‌ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. 1977ൽ പി എ ബക്കര്‌ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് 1984ൽ ‘ഓടരുത് അമ്മാവാ ആളറിയാം’ എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിയിൽ ശ്രീനിവാസൻ വരവറിയിച്ചു. സാമൂഹിക വിഷയങ്ങളെ നർമ്മരസം ചേർത്ത് ശ്രീനിവാസൻ തിരക്കഥകളൊരുക്കിയപ്പോൾ മലയാളിക്ക് ഹാസ്യത്തിൻ്റെയും ആക്ഷേപഹാസ്യത്തിൻ്റെയും നവ്യാനുഭവങ്ങൾ കൂടിയാണ് സ്വന്തമായത്.

Related Posts

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ
Entertainment

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ

July 31, 2026
97
പിന്തുണച്ച് സ്വതന്ത്രൻ, കൗൺസിലർ സുഗതന് ആറുമാസം അവധി; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധം
Kerala

പിന്തുണച്ച് സ്വതന്ത്രൻ, കൗൺസിലർ സുഗതന് ആറുമാസം അവധി; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധം

July 31, 2026
108
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

July 31, 2026
61
തീപിടിച്ചയുടൻ ഓടി കുളത്തിൽ ചാടി; വെമ്പായത്തെ ബാർ ആക്രമണത്തിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു
Kerala

തീപിടിച്ചയുടൻ ഓടി കുളത്തിൽ ചാടി; വെമ്പായത്തെ ബാർ ആക്രമണത്തിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു

July 31, 2026
146
സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു
Kerala

സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു

July 31, 2026
106
പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു
Kerala

പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു

July 31, 2026
153
Next Post
ഡൽഹിയിൽ മൂടൽമഞ്ഞ് കനക്കുന്നു: വിമാന സർവീസുകൾ റദ്ദാക്കി, ഓറഞ്ച് അലർട്ട്

ഡൽഹിയിൽ മൂടൽമഞ്ഞ് കനക്കുന്നു: വിമാന സർവീസുകൾ റദ്ദാക്കി, ഓറഞ്ച് അലർട്ട്

Recent News

മണൽ ശുദ്ധീകരണത്തിന്റെ ‘പൊന്നാനി മോഡൽ’ അതിർത്തി കടക്കുന്നു;രാജധാനി മിനറൽസിനു ഗോവ സർക്കാരിന്റെ ക്ഷണം

മണൽ ശുദ്ധീകരണത്തിന്റെ ‘പൊന്നാനി മോഡൽ’ അതിർത്തി കടക്കുന്നു;രാജധാനി മിനറൽസിനു ഗോവ സർക്കാരിന്റെ ക്ഷണം

August 1, 2026
1
ഐ.പി.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എസ്.ശ്രീജിത്ത് ഡിജിപി, യോഗേഷ് ഗുപ്ത ബെവ്കോ എംഡി

ഐ.പി.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എസ്.ശ്രീജിത്ത് ഡിജിപി, യോഗേഷ് ഗുപ്ത ബെവ്കോ എംഡി

August 1, 2026
2
കോമൺവെൽത്ത് ഗെയിംസ്; ജൂഡോയിൽ തിളങ്ങി ഇന്ത്യ, ഇരട്ട സ്വർണവും വെള്ളിയും സ്വന്തമാക്കി

കോമൺവെൽത്ത് ഗെയിംസ്; ജൂഡോയിൽ തിളങ്ങി ഇന്ത്യ, ഇരട്ട സ്വർണവും വെള്ളിയും സ്വന്തമാക്കി

August 1, 2026
2
ആര്‍ സുഗതന്റെ അവധിക്ക് വഴിവെച്ച സര്‍ക്കുലര്‍ ഇറക്കിയത് ആഭ്യന്തരമന്ത്രി അറിയാതെ; അന്വേഷണത്തിന് നിർദേശം

ആര്‍ സുഗതന്റെ അവധിക്ക് വഴിവെച്ച സര്‍ക്കുലര്‍ ഇറക്കിയത് ആഭ്യന്തരമന്ത്രി അറിയാതെ; അന്വേഷണത്തിന് നിർദേശം

August 1, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025