• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സ്വര്‍ണവില വില കുത്തനെ കുറഞ്ഞു; സ്വർണം വാങ്ങാൻ പോകുന്നവർക്കിത് ലോട്ടറി

cntv team by cntv team
April 8, 2025
in Business
A A
സ്വര്‍ണവില വില കുത്തനെ കുറഞ്ഞു; സ്വർണം വാങ്ങാൻ പോകുന്നവർക്കിത് ലോട്ടറി
0
SHARES
630
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുത്തനെ ഇടിഞ്ഞു. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഇന്ന് മാത്രം കുറഞ്ഞത്. ഇതോടെ വില 65,800 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 8,225 രൂപയുമായി. രണ്ടാഴ്ചയ്ക്ക് ശേഷമാണ് സ്വർണവില 66,000ത്തിന് താഴെയെത്തുന്നത്. ദിനംപ്രതിയെന്നോണം കൂടിക്കൊണ്ടിരുന്ന സ്വർണവില ഈ മാസം മൂന്ന് തൊട്ടാണ് ഇടിയാൻതുടങ്ങിയത്. അന്ന് പവന് 68,480 രൂപയായിരുന്നു. പിറ്റേന്ന് ഒറ്റയടിക്ക് 1280 രൂപ കുറഞ്ഞു. അന്നുതൊട്ട് ഇന്ന് വരെ പവന് രണ്ടായിരത്തിലധികം രൂപയുടെ ഇടിവാണ് ഉണ്ടായത്. സ്വർണം വാങ്ങാൻ പോകുന്നവരെ സംബന്ധിച്ച് ഇതൊരു ലോട്ടറി തന്നെയാണ്. വരും ദിവസങ്ങളിലും ഈ പ്രവണത തുടർന്നേക്കും. പവന് അരലക്ഷത്തിൽ താഴെ പോകുമെന്നാണ് പലരുടെയും കണക്കുകൂട്ടൽ.സ്വര്‍ണ വിലയില്‍ 38 ശതമാനം വരെ ഇടിവ് ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്. വരാനിരിക്കുന്ന ആഗോള രാഷ്ട്രീയ സാഹചര്യവും വിപണിയിലെ ട്രെന്‍ഡും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ വില വൈകാതെ കുത്തനെ ഇടിയുമെന്നാണ് കരുതപ്പെടുന്നത്.നേരത്തെ 70,000 രൂപ കൊടുത്താലും ഒരു പവൻ സ്വർണം കിട്ടാത്ത സ്ഥിതിയായിരുന്നു. പണപ്പെരുപ്പം, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒപ്പം അത് സൃഷ്ടിച്ച സാമ്പത്തിക അസ്ഥിരത എന്നിവ സ്വര്‍ണ വില വര്‍ദ്ധിക്കുന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സാമ്പത്തിക രംഗത്ത് വലി തിരിച്ചടിയുണ്ടാകുമെന്ന തോന്നല്‍ നിക്ഷേപകരം മറ്റ് ഇടപാടുകളില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ട്. ഇതില്‍ നല്ലൊരു പങ്കും ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ കണ്ടു. അത് വലിയ തോതില്‍ വില ഉയരാന്‍ കാരണമായി. ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി എത്തിയതോടെ സ്വീകരിക്കുന്ന നയങ്ങളും വിപണിയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കാന്‍ കാരണമായി. എന്നാല്‍ മറ്റുചില കാരണങ്ങള്‍ സ്വര്‍ണവില താഴ്ത്തുമെന്ന് സാമ്പത്തിക നിരീക്ഷകർ പറയുന്നു. സ്വര്‍ണത്തിന്റെ വിതരണം വളരെ വേഗത്തില്‍ വര്‍ദ്ധിക്കുന്നതാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണം.

Related Posts

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ

September 8, 2026
90
സംസ്ഥാനത്തു സ്വർണ്ണ വിലയിൽ ഇന്നും ഇടിവ്
Business

സംസ്ഥാനത്തു സ്വർണ്ണ വിലയിൽ ഇന്നും ഇടിവ്

September 7, 2026
174
നിലയുറപ്പിക്കാതെ സ്വർണവില, തുടർച്ചയായ പത്താം ദിവസവും ഇടിവ്
Business

നിലയുറപ്പിക്കാതെ സ്വർണവില, തുടർച്ചയായ പത്താം ദിവസവും ഇടിവ്

September 5, 2026
231
രണ്ട് ദിവസം കൊണ്ട് കൂടിയത് 3000 രൂപയിലേറെ,കുതിച്ചുയര്‍ന്ന് സ്വര്‍ണവില
Business

രണ്ട് ദിവസം കൊണ്ട് കൂടിയത് 3000 രൂപയിലേറെ,കുതിച്ചുയര്‍ന്ന് സ്വര്‍ണവില

September 4, 2026
207
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്

July 15, 2026
171
കൊച്ചിയിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി ദമ്പതികൾ പിടിയിൽ
Business

കൊച്ചിയിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി ദമ്പതികൾ പിടിയിൽ

July 15, 2026
380
Next Post
വഴി കാണിച്ചില്ലെന്നു പറഞ്ഞ് കേള്‍വിക്കുറവുള്ള വയോധികന് മര്‍ദനം; അരക്കെട്ടിലെ എല്ല് ഒടിഞ്ഞു

വഴി കാണിച്ചില്ലെന്നു പറഞ്ഞ് കേള്‍വിക്കുറവുള്ള വയോധികന് മര്‍ദനം; അരക്കെട്ടിലെ എല്ല് ഒടിഞ്ഞു

Recent News

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
10
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

September 8, 2026
50
‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

September 8, 2026
58
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
164
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025