സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. 1,08,120 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിൻ്റെ വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. ഇന്നലെ സ്വർണവില 1,08,720 രൂപയായിരുന്നു. 600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
13,515 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഇന്നലെ ഇത് 13,590 രൂപയായിരുന്നു. ഈ വർഷത്തെ ഏറ്റവും കൂടിയ നിരക്ക് ഉണ്ടായത് ഒക്ടോബർ 10, ഒക്ടോബർ 11 തീയതികളിലാണ്. 1,11,040 ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക്.






